കാ​ര്‍​ഷി​ക​വൃ​ത്തി ന​ന്മ​യു​ള്ള പ്ര​വൃത്തി: മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട്
Monday, July 29, 2024 7:38 AM IST
പാ​ലാ: കൃ​ഷി​യും കാ​ര്‍​ഷി​ക പ്ര​വൃത്തി​ക​ളും ന​ന്മ​യു​ള്ള പ്ര​വൃത്തി​ക​ളാ​ണെ​ന്ന് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പാ​ലാ രൂ​പ​ത സ​മി​തി ന​ട​ത്തു​ന്ന പ​ത്താ​മ​ത് അ​ടു​ക്ക​ള​ത്തോ​ട്ടം മ​ത്സ​ര​ത്തി​ന്‍റെ വി​ത്ത് വി​ത​ര​ണം പാ​ലാ ബി​ഷ​പ് ഹൗ​സി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ല്ല ക​ര്‍​ഷ​ക​ര്‍ ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ നാ​ട്ടി​ല്‍ സ​മൃ​ദ്ധി ഉ​ണ്ടാ​വു​ക​യു​ള്ളൂ എ​ന്നും സാ​ങ്കേ​തി​ക​വി​ദ്യ എ​ത്ര വ​ള​ര്‍​ന്നാ​ലും അ​ത് കാ​ര്‍​ഷി​ക​വൃ​ത്തി​ക്ക് പ​ക​ര​മാ​വു​ക​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ലാ രൂ​പ​ത​യു​ടെ ജൂ​ബി​ലി വ​ര്‍​ഷ​ത്തി​ല്‍ ന​ട​ക്കു​ന്ന അ​ടു​ക്ക​ള​ത്തോ​ട്ടം മ​ത്സ​ര​ത്തി​ല്‍ രൂ​പ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി പ​തി​നാ​യി​രം കു​ടും​ബ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കാ​നാ​ണ് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ല്‍ നി​ധീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ റ​വ.​ഡോ. ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍,

ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍, ജോ​സ് വ​ട്ടു​കു​ളം, ആ​ന്‍​സ​മ്മ സാ​ബു, ജോ​യി ക​ണി​പ​റ​മ്പി​ല്‍, ടോ​മി ക​ണ്ണീ​റ്റു​മാ​ലി​ല്‍, സി.​എം. ജോ​ര്‍​ജ്, പ​യ​സ് ക​വ​ളം​മാ​ക്ക​ല്‍, ജോ​ണ്‍​സ​ണ്‍ ചെ​റു​വ​ള്ളി, സാ​ബു പൂ​ണ്ടി​ക്കു​ളം, ജോ​ബി​ന്‍ പു​തി​യി​ട​ത്തു​ചാ​ലി​ല്‍, ബെ​ന്നി കി​ണ​റ്റു​ക​ര, ര​ജേ​ഷ് പാ​റ​യി​ല്‍, എ​ഡ്വി​ന്‍ പാ​മ്പാ​റ, ലി​ബി മ​ണി​മ​ല തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.