ഗൃ​ഹ​നാ​ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍
Sunday, July 28, 2024 11:51 PM IST
പാ​ലാ : ഗൃ​ഹ​നാ​ഥ​നെ ക​ത്രി​ക കൊ​ണ്ട് ആ​ക്ര​മി​ച്ച കേ​സി​ല്‍ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​തി​ര​മ്പു​ഴ നാ​ല്‍​പ്പാ​ത്തി​മ​ല ഭാ​ഗ​ത്ത് താ​ന്നി​ക്ക​ല്‍ ടി.​എം. മ​നു (26) വി​നെ​യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ളാ​ലം സ്വ​ദേ​ശി​യാ​യ ഗൃ​ഹ​നാ​ഥ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി ഗൃ​ഹ​നാ​ഥ​നെ ചീ​ത്ത വി​ളി​ക്കു​ക​യും കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്രി​ക കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യും ത​ട​യാ​ന്‍ ശ്ര​മി​ച്ച ഗൃ​ഹ​നാ​ഥ​ന്‍റെ ഭാ​ര്യ​യെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

മ​നു​വി​ന് എ​തി​രാ​യു​ള്ള കേ​സി​ല്‍ ഗൃ​ഹ​നാ​ഥ​ന്‍ സാ​ക്ഷി​യാ​യി ഒ​പ്പി​ട്ട​തി​ലു​ള്ള മു​ന്‍​വൈ​രാ​ഗ്യം മൂ​ല​മാ​ണ് ഇ​യാ​ള്‍ ഗൃ​ഹ​നാ​ഥ​നെ ആ​ക്ര​മി​ച്ച​ത്. പാ​ലാ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ളെ മ​ണി​മ​ല​യി​ല്‍ നി​ന്നു പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ള്‍ ഏ​റ്റു​മാ​നൂ​ര്‍, ഗാ​ന്ധി​ന​ഗ​ര്‍ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി കേ​സ്സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. എ​സ്എ​ച്ച്ഒ ജോ​ബി​ന്‍ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.