ക​ർ​മ​ഭൂ​മി​യി​ൽ​നി​ന്നും കാ​ൽ​ന​ട​യാ​യി ക​ബ​റി​ട​ത്തി​ലേ​ക്ക്
Monday, July 29, 2024 10:51 PM IST
വാ​ക​ക്കാ​ട്: വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ അ​ധ്യാ​പ​ന ശു​ശ്രൂ​ഷ ചെ​യ്‌​ത വാ​ക​ക്കാ​ട് സെ​ന്‍റ് പോ​ൾ​സ് ദേ​വാ​ല​യ മു​റ്റ​ത്തു​നി​ന്നും 105 വി​ശ്വാ​സി​ക​ൾ 15 കി​ലോ​മീ​റ്റ​ർ താ​ണ്ടി കാ​ൽ​ന​ട​യാ​യി പ്രാ​ർ​ഥ​നാ മ​ന്ത്ര​ങ്ങ​ൾ ഉ​രു​വി​ട്ടു​കൊ​ണ്ട് വി​ശു​ദ്ധ​യു​ടെ തി​രു​നാ​ൾ ദി​ന​ത്തി​ൽ ഭ​ര​ണ​ങ്ങാ​ന​ത്തെ ക​ബ​റി​ട​ത്തി​ങ്ക​ൽ എ​ത്തി​ച്ചേ​ർ​ന്നു. ഉ​ച്ച​യ്ക്ക് 1.30 ന് ​വാ​ക​ക്കാ​ട് പ​ള്ളി വി​കാ​രി ഫാ. ​മൈ​ക്കി​ൾ ചീ​രാം​കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്ത തീ​ർ​ഥാ​ട​ന​ത്തി​ന് സ​ഹ​വി​കാ​രി ഫാ. ​അ​ബ്രാ​ഹം ത​ക​ടി​യേ​ൽ നേ​തൃ​ത്വം ന​ൽ​കി. തീ​ർ​ഥാ​ട​ക​ർ വൈ​കു​ന്നേ​രം ആ​റോ​ടെ വി​ശു​ദ്ധ​യു​ടെ ക​ബ​റി​ട​ത്തി​ങ്ക​ൽ എ​ത്തി പ്രാ​ർ​ഥി​ച്ച് മ​ട​ങ്ങി.