വി​ല​യി​ടി​വ്: കൊ​ക്കോ ക​ര്‍​ഷ​ക​ര്‍ ആ​ശ​ങ്ക​യി​ല്‍
Monday, July 29, 2024 11:37 PM IST
കോ​​ട്ട​​യം: വി​​ല​​യി​​ലെ അ​​സ്ഥി​​ര​​ത കൊ​​ക്കോ ക​​ര്‍​ഷ​​ക​​ര്‍​ക്കു തി​​രി​​ച്ച​​ടി​​യാ​​യി. മേ​​യി​​ല്‍ കി​​ലോ​​യ്ക്ക് 1,070 രൂ​​പ​​യി​​ലേ​​ക്ക് ഉ​​യ​​ര്‍​ന്ന ഉ​​ണ​​ക്ക കൊ​​ക്കോ​​ക്കു​​രു വി​​ല 300 രൂ​​പ​​യി​​ലേ​​ക്ക് ഇ​​ടി​​ഞ്ഞു. 400 രൂ​​പ​​യ്ക്കു മു​​ക​​ളി​​ല്‍ വ്യാ​​പാ​​രം ന​​ട​​ന്ന പ​​ച്ച​​ക്കൊ​​ക്കോ​​യു​​ടെ ഇ​​പ്പോ​​ഴ​​ത്തെ വി​​ല 70 രൂ​​പ. വ​​ന്‍​കി​​ട ക​​മ്പ​​നി​​ക​​ള്‍ വി​​പ​​ണി വി​​ട്ട​​തോ​​ടെ​​യാ​​ണ് കൊ​​ക്കോ​​യ്ക്ക് തി​​രി​​ച്ച​​ടി​​യാ​​യ​​ത്.

കൊ​​ക്കോ​​യു​​ടെ റി​​ക്കാ​​ര്‍​ഡ് വി​​ല​​ക്കു​​തി​​പ്പി​​ല്‍ പ്ര​​തീ​​ക്ഷ​​വ​​ച്ച ഒ​​ട്ടേ​​റെ ക​​ര്‍​ഷ​​ക​​ര്‍ റ​​ബ​​ര്‍ ഒ​​ഴി​​വാ​​ക്കി ഇ​​ക്കൊ​​ല്ലം കൊ​​ക്കോ ന​​ട്ടു. ഒ​​രു വി​​ഭാ​​ഗം ക​​ര്‍​ഷ​​ക​​ര്‍ ക​​ര്‍​ണാ​​ട​​ക​​ത്തി​​ലും കൊ​​ക്കോ കൃ​​ഷി തു​​ട​​ങ്ങി. നോ​​ക്കി നി​​ല്‍​ക്കെ കൊ​​ക്കോ വി​​ല താ​​ഴു​​ക​​യും റ​​ബ​​റി​​ന് വി​​ല ക​​യ​​റു​​ക​​യും ചെ​​യ്തു.

അ​​തേ​​സ​​മ​​യം വി​​ദേ​​ശ വി​​പ​​ണി​​യി​​ല്‍ ഡി​​മാ​​ര്‍​ഡ് വ​​ര്‍​ധി​​ച്ചാ​​ല്‍ വി​​ല ഇ​​നി​​യും ക​​യ​​റു​​മെ​​ന്നാ​​ണ് സൂ​​ച​​ന. ചോ​​ക്ലേ​​റ്റ് വി​​പ​​ണി സാ​​ധ്യ​​ത മു​​ന്‍​നി​​റു​​ത്തി​​യാ​​ല്‍ ഉ​​ണ​​ക്ക​​ക്കൊ​​ക്കോ​​യ്ക്ക് 500 രൂ​​പ സ്ഥി​​ര​​മാ​​യി ല​​ഭി​​ക്കേ​​ണ്ട​​താ​​ണ്.

മാ​​ത്ര​​വു​​മ​​ല്ല പ്ര​​മു​​ഖ ഉ​​ത്പാ​​ദ​​ക​​രാ​​ജ്യ​​ങ്ങ​​ളാ​​യ ഘാ​​ന, ഐ​​വ​​റി​​കോ​​സ്റ്റ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ഈ ​​സീ​​സ​​ണി​​ല്‍ ഉ​​ത്പാ​​ദ​​നം കു​​റ​​വു​​മാ​​ണ്.

വാ​​നി​​ല, കൊ​​ക്കോ തു​​ട​​ങ്ങി​​യ കൃ​​ഷി​​ക​​ള്‍​ക്ക് ആ​​ഗോ​​ള​​ത​​ല​​ത്തി​​ല്‍ ആ​​വ​​ശ്യ​​ക്കാ​​രേ​​റെ​​യു​​ണ്ടെ​​ങ്കി​​ലും വി​​ല സ്ഥി​​ര​​ത ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​ല്‍ സം​​വി​​ധാ​​ന​​മി​​ല്ലാ​​ത്ത​​താ​​ണു തി​​രി​​ച്ച​​ടി​​യാ​​കു​​ന്ന​​ത്.