ആം ​ആ​ദ്മി പാ​ർ​ട്ടി പ്ര​തി​ഷേ​ധിച്ചു : വേ​ലം​കു​ളം - ന​ട​യ്ക്ക​പ്പാ​ലം റോ​ഡ് ന​ന്നാ​ക്ക​ണം
Monday, July 29, 2024 7:18 AM IST
അ​​തി​​ര​​മ്പു​​ഴ: അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് 19-ാം വാ​​ർ​​ഡി​​ൽ ത​​ക​​ർ​​ന്നു കി​​ട​​ക്കു​​ന്ന വേ​​ലം​​കു​​ളം - ന​​ട​​യ്ക്ക​​പ്പാ​​ലം റോ​​ഡ് അ​​ടി​​യ​​ന്ത​​ര​​മാ​​യി ന​​ന്നാ​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ആം ​​ആ​​ദ്മി പാ​​ർ​​ട്ടി അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വേ​​ലം​​കു​​ളം ജം​​ഗ്ഷ​​നി​​ൽ പ്ര​​തി​​ഷേ​​ധ ധ​​ർ​​ണ ന​​ട​​ത്തി.

റോ​​ഡ് ന​​വീ​​ക​​ര​​ണ​​ത്തി​​നു വേ​​ണ്ടി എം​​എ​​ൽ​​എ ഫ​​ണ്ടി​​ൽ​​നി​​ന്ന് 18 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ച് ര​​ണ്ടു വ​​ർ​​ഷം ക​​ഴി​​ഞ്ഞി​​ട്ടും ഇ​​തു​​വ​​രെ ന​​ട​​പ​​ടി​​ക​​ളൊ​​ന്നും ഉ​​ണ്ടാ​​യി​​ട്ടി​​ല്ല. പൊ​​ട്ടി​​ത്ത​​ക​​ർ​​ന്ന റോ​​ഡി​​ലൂ​​ടെ യാ​​ത്ര ദു​​ഷ്ക​​ര​​മാ​​ണ്. റോ​​ഡ് എ​​ത്ര​​യും വേ​​ഗം ടാ​​റിം​​ഗ് ന​​ട​​ത്തി സ​​ഞ്ചാ​​ര​​യോ​​ഗ്യ​​മാ​​ക്ക​​ണ​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ നാ​​ളു​​ക​​ളാ​​യി ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​താ​​ണ്.

പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ ഷാ​​ജി ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ ധ​​ർ​​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ആം ​​ആ​​ദ്മി പാ​​ർ​​ട്ടി പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ന്‍റ് ജോ​​യി ചാ​​ക്കോ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എ​​എ​​പി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​ന്‍റ് അ​​ഭി​​ലാ​​ഷ് കു​​ര്യ​​ൻ, സ​​ജി ഇ​​രു​​പ്പു​​മ​​ല, ജ​​സ്റ്റി​​ൻ മാ​​ത്യു, പി.​​ജെ. ജോ​​സ​​ഫ്, മി​​നി ബെ​​ന്നി, വ​​ർ​​ഗീ​​സ് മ​​ഞ്ചേ​​രി​​ക്ക​​ളം, ജോ​​യി ചെ​​മ്പ​​നാ​​നി, ത്രേ​​സ്യാ​​മ്മ അ​​ല​​ക്സ്, ലൂ​​സി തോ​​മ​​സ്, ജി​​ന്നീ​​സ് പി. ​​മാ​​ത്യു തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.