ന​ട​ക്കാ​തെ പോ​യ വി​നോ​ദ​യാ​ത്ര മൂ​ന്നു പ​തി​റ്റാ​ണ്ടി​നി​പ്പു​റം യാ​ഥാ​ർ​ഥ്യ​മാ​ക്കി ‘ഹൃ​ദ്യം 93’ വി​ദ്യാ​ർ​ഥി​ക​ൾ
Sunday, July 28, 2024 11:51 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് ന​ട​ക്കാ​തെ പോ​യ വി​നോ​ദ​യാ​ത്ര മൂ​ന്നു പ​തി​റ്റാ​ണ്ടി​നി​പ്പു​റം യാ​ഥാ​ർ​ഥ്യ​മാ​ക്കി മാ​റ്റി കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ഒ​രു​പ​റ്റം പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ഹൈ​സ്കൂ​ളി​ലെ 1993 ബാ​ച്ചി​ൽ​പ്പെ​ട്ട പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ‘ഹൃ​ദ്യം 93’ എ​ന്ന സ്കൂ​ൾ ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ൽ നി​ന്നു ത​ന്നെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പ​രു​ന്തും​പാ​റ​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.

മ​ല​യോ​ര​ത്തി​ന്‍റെ മ​ഴ​ക്കാ​ല ഭം​ഗി യാ​ത്ര​യി​ലു​ട​നീ​ളം ആ​സ്വ​ദി​ച്ച സം​ഘം ക​ളി​ക​ളും കാ​ര്യ​ങ്ങ​ളു​മൊ​ക്കെ​യാ​യി പ​ഴ​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യി മാ​റു​ക​യാ​യി​രു​ന്നു. വ​ള​ഞ്ഞ​ങ്ങാ​നം വെ​ള്ള​ച്ചാ​ട്ട​മ​ട​ക്കം ആ​സ്വ​ദി​ച്ച സം​ഘം സ​ഹ​പാ​ഠി​യാ​യ അ​ഭി​ലാ​ഷ് വ​ർ​ഗീ​സി​ന്‍റെ പ​രു​ന്തും​പാ​റ​യി​ലെ മി​സ്റ്റ് ഇ​ൻ റി​സോ​ർ​ട്ടി​ൽ ഒ​രു​മി​ച്ച് കൂ​ടി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും ബി​സി​ന​സു​കാ​രും പ്ര​വാ​സി​ക​ളും തു​ട​ങ്ങി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ വ​രെ 35 അം​ഗ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

സ്കൂ​ൾ മു​റ്റ​ത്തു നി​ന്നാ​രം​ഭി​ച്ച യാ​ത്ര അ​ന്ന​ത്തെ ഫി​സി​ക്സ് അ​ധ്യാ​പ​ക​നാ​യി​രു​ന്ന കെ.​ജെ. ചെ​റി​യാ​നാ​ണ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്. ലി​സി ടീ​ച്ച​റു​ടെ വീ​ട്ടി​ലേ​ക്ക് എ​ന്ന പേ​രി​ൽ നേ​ര​ത്തെ ത​ങ്ങ​ളു​ടെ ഗു​രു​നാ​ഥ​യു​ടെ വീ​ട്ടി​ലും ഹൃ​ദ്യം 93 സം​ഘം ഒ​ത്ത് കൂ​ടി​യി​രു​ന്നു. ഓ​രോ കൂ​ടി​ച്ചേ​ര​ലും വ്യ​ത്യ​സ്ത​മാ​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, ഷി​റാ​സ് ക​മാ​ൽ, അ​ൻ​സാ​ർ കൊ​ല്ലം​കു​ന്നേ​ൽ എ​ന്നി​വ​രാ​ണ്.