ക​ക്കൂ​സ് മാ​ലി​ന്യം വ​ഴി​യ​രി​കി​ൽ ത​ള്ളി; വ്യാ​പ​ക പ്ര​തി​ഷേ​ധം
Sunday, July 28, 2024 7:11 AM IST
കോ​ത്ത​ല: ക​ക്കൂ​സ് മാ​ലി​ന്യം വ​ഴി​യ​രി​കി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​കം. കെ.​കെ. റോ​ഡി​ൽ പ​തി​മൂ​ന്നാം​മൈ​ൽ ജം​ഗ്ഷ​നു സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

കോ​ത്ത​ല പൊ​ടി​പ്പാ​റ​യ്ക്ക​ൽ പി.​വി. രാ​ജു​വി​ന്‍റെ സ്ഥ​ല​ത്താ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ പ​രി​സ​ര​മാ​കെ ദു​ർ​ഗ​ന്ധം വ​ന്ന​തോ​ടെ​യാ​ണ് വി​വ​ര​മ​റി​യു​ന്ന​ത്.

സം​ഭ​വ​മ​റി​ഞ്ഞ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി മാ​ത്യു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബാ​ബു വ​ട്ടു​കു​ന്നേ​ൽ, പി.​എ​സ്. രാ​ജ​ൻ, അ​നി​ൽ കൂ​രോ​പ്പ​ട, സ​ന്ധ്യാ സു​രേ​ഷ്, ആ​ശാ ബി​നു തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി.

ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​ജേ​ഷ്, പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മ​ഞ്ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശാ വ​ർ​ക്ക​ർ​മാ​രാ​യ ഇ​ന്ദി​രാ​ദേ​വി, സു​മ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ​രി​സ​ര​മാ​കെ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ വി​ത​റി​യ​തോ​ടെ​യാ​ണ് ദു​ർ​ഗ​ന്ധ​ത്തി​ന് ശ​മ​ന​മു​ണ്ടാ​യ​ത്.

മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി മാ​ത്യു ആ​വ​ശ്യ​പ്പെ​ട്ടു. രാ​ത്രി​കാ​ല പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നും വ​ഴി​യ​രി​കി​ലെ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്‌ കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.