കടുത്തുരുത്തി സെന്‍റ് മേരീസ് ഫൊറോനാ വലിയപള്ളി വെഞ്ചരിപ്പും പുനര്‍സമര്‍പ്പണവും
Monday, July 29, 2024 7:38 AM IST
ക​​ടു​​ത്തു​​രു​​ത്തി: പാ​​ര​​മ്പ​​ര്യ​​ങ്ങ​​ളും ക​​ലാ​​രൂ​​പ​​ങ്ങ​​ളും വി​​ശ്വാ​​സ​​ത്തി​​ലേ​​ക്ക് ആ​​ഴ​​പ്പെ​ടു​​ത്താ​​നും കൈ​​മാ​​റ്റം ചെ​​യ്യാ​​നും സ​​ഹാ​​യി​​ക്കു​​മെ​​ന്ന് ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്. പു​​ന​​ര്‍​നി​​ര്‍​മി​​ച്ച ക​​ടു​​ത്തു​​രു​​ത്തി സെ​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ വ​​ലി​​യ​​പ​​ള്ളി​​യു​​ടെ വെ​​ഞ്ച​​രി​​പ്പും പു​​ന​​ര്‍​സ​​മ​​ര്‍പ്പ​ണ​​വും നി​​ര്‍​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ആ​​ര്‍​ച്ച് ബി​​ഷ​​പ്.

വി​​ശ്വാ​​സ​​ത്തി​​ല്‍ ജീ​​വി​​ക്കു​​ക​​യെ​​ന്ന​​തും വ​​രും ത​​ല​​മു​​റ​​യ്ക്കു കൈ​​മാ​​റു​​ക​​യെ​​ന്ന​​തും ന​​മ്മ​​ളെ ഏ​​ല്‍​പി​​ച്ചി​​രി​​ക്കു​​ന്ന ചു​​മ​​ത​​ല​​യാ​​ണ്. വെ​​ല്ലു​​വി​​ളി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു ദൈ​​വ​​ത്തി​​നാ​​യി എ​​ല്ലാം മാ​​റ്റി​വ​​ച്ച വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ ജീ​​വി​​തം മാ​​തൃ​​ക​​യും അ​​നു​​ക​​ര​​ണി​​യ​​വു​​മാ​​ണെ​​ന്നും മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് പ​​റ​​ഞ്ഞു.

ആ​​റ് പ​​തി​​റ്റാ​​ണ്ടു​​ക​​ള്‍​ക്കു ശേ​​ഷ​​മാ​​ണ് വ​​ലി​​യ​​പ​​ള്ളി​​യി​​ല്‍ പു​​ന​​ര്‍​നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. പ​​ള്ളി​​യു​​ടെ ത​​നി​​മ​​യും പാ​​ര​​മ്പ​​ര്യ​​വും നി​​ല​​നി​​ര്‍​ത്തി​​ക്കൊ​​ണ്ടാ​​ണ് ന​​വീ​​ക​​ര​​ണം ന​​ട​​പ്പാ​​ക്കി​​യ​​ത്.

വി​​കാ​​രി ഫാ.​ ​തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ല്‍, മു​​ന്‍​വി​​കാ​​രി ഫാ. ​​ഏ​​ബ്ര​​ഹാം പ​​റ​​മ്പേ​​ട്ട്, സ​​ഹ​​വി​​കാ​​രി ഫാ.​ ​സ​​ന്തോ​​ഷ് മു​​ല്ല​​മം​​ഗ​​ല​​ത്ത് തു​​ട​​ങ്ങി​​യ​​വ​​ര്‍ സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​യി. കു​​ട്ടി​​ക​​ളു​​ടെ ആ​​ദ്യ​​കു​​ര്‍​ബാ​​ന സ്വീ​​ക​​ര​​ണ​​വും ഇ​​തോ​​ടൊ​​പ്പം ന​​ട​​ന്നു.