വി​മ​ൽജ്യോ​തി​യി​ൽ ന്യൂ​റോ​ ഡൈ​വേ​ഴ്സി​റ്റി സെ​മി​നാ​ർ നാ​ളെ
Tuesday, July 30, 2024 2:01 AM IST
ചെ​ന്പേ​രി: വി​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, അ​ഡെ​ൽ​ഫി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ റൂ​ത്ത് എ​സ്. അ​മ്മോ​ൺ കോ​ള​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ് (ന്യൂ​യോ​ർ​ക്ക്, യു​എ​സ്എ), കേ​ന്ദ്ര സാ​മൂ​ഹ്യ​നീ​തി-​ശാ​ക്തീ​ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള കോ​ഴി​ക്കോ​ട് സി​ആ​ർ​സി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ "എ​ൻ​ഹാ​ൻ​സിം​ഗ് ലൈ​വ്സ്: ഇ​ൻ​ക്ലൂ​ഷ​ൻ, ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ, ആ​ൻ​ഡ് എം​പ്ലോ​യ്മെ​ന്‍റ് ഫോ​ർ ന്യൂ​റോ​ഡൈ​വേ​ർ​ജ​ന്‍റ് ഇ​ൻ​ഡി​വി​ജ്വ​ൽ​സ്' എ​ന്ന വി​ഷ​യ​ത്തി​ൽ ഒ​രു അ​ന്താ​രാ​ഷ്‌​ട്ര സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ളെ വി​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലാ​ണ് സെ​മി​നാ​ർ.

സെ​മി​നാ​റി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും തൊ​ഴി​ൽ രം​ഗ​ത്തും ന്യൂ​റോ​ഡൈ​വേ​ർ​ജ​ന്‍റ് വ്യ​ക്തി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള ത​ന്ത്ര​ങ്ങ​ൾ, വി​ജ​യ​ക​ഥ​ക​ൾ, നൂ​ത​ന സ​മീ​പ​ന​ങ്ങ​ൾ എ​ന്നി​വ ച​ർ​ച്ച ചെ​യ്യ​പ്പെ​ടും. ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ സ്ഥാ​പ​ന​ങ്ങ​ളു​ടെ വൈ​ദ​ഗ്ധ്യ​വും ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ കാ​ഴ്ച​പ്പാ​ടും സം​യോ​ജി​പ്പി​ച്ച് ലോ​ക​മെ​മ്പാ​ടു​മു​ള്ള ന്യൂ​റോ​ഡൈ​വേ​ർ​ജ​ന്‍റ് വ്യ​ക്തി​ക​ൾ​ക്ക് കൂ​ടു​ത​ൽ സാ​ധ്യ​ത​ക​ളും ശാ​ക്തീ​ക​ര​ണ​പ​ര​വു​മാ​യ ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നു​ള്ള പ്ര​യ​ത്ന​മാ​ണ് ഈ ​സെ​മി​നാ​ർ. സ്റ്റീ​ഫ​ൻ ഷോ​ർ (അ​ഡ​ൽ​ഫി യൂ​ണി​വേ​ഴ്സി​റ്റി, ന്യൂ​യോ​ർ​ക്ക്), അ​ഡ്വ. ഡാ​നി​യേ​ൽ ടെ​റ​ൽ (ന്യൂ​യോ​ർ​ക്ക്), വി​ല്യം പീ​റ്റേ​ഴ്സ് (അ​സ​ർ​ബൈ​ജാ​ൻ), പ്ര​ഫ​സ​ർ ഡോ. സു​നീ​ഷ് (സി​ആ​ർ​സി കോ​ഴി​ക്കോ​ട്), അ​ലി​യ റെ​സി (റെ​സി​സ്‌​ഡോ​ർ​ഫ​ർ, ബ്ര​സീ​ൽ), സ്റ്റു​വ​ർ​ട്ട് ജി. ​ബെ​ന്ന​റ്റ് (സൈ​ക്കോ​തെ​റാ​പ്പി​സ്റ്റ്, യു​എ​സ്എ), ജി​ന പോ​ൾ​സ​ൺ (ന്യൂ​യോ​ർ​ക്ക്) എ​ന്നി​വ​ർ സെ​മി​നാ​റി​ൽ ക്ലാ​സു​ക​ൾ ന​യി​ക്കും.വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കും. സെ​മി​നാ​ർ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി മാ​നേ​ജ​ർ ഫാ.​ജ​യിം​സ് ചെ​ല്ല​ങ്കോ​ട്ട്, പ്രി​ൻ​സി​പ്പ​ൽ ഡോ.​ബെ​ന്നി ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.