Cartoon

? ബൈക്ക് അപകടത്തിൽ പരിക്ക് പറ്റിയ ആളെ നെടുമങ്ങാട് ഹോസ്പിറ്റലിൽ ട്രീറ്റ്മെന്‍റ് നൽകിയത് ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരൻ. ഏഡു മൂത്തു എസ്.ഐ ആകും പോലെ ഡോക്ടർ മൂത്ത് സെക്യൂരിറ്റി ആകുമോ?

പി.റ്റി. ജയൻ, കടുത്തുരുത്തി.

= ജീവനും സ്വത്തിനും രക്ഷ നൽകേണ്ടവനാണ് സെക്യൂരിറ്റി. അണ്ണാൻകഞ്ഞും തന്നാലാവത് ചെയ്യട്ടെ....!

? ബ്രഹ്മപുരം പ്രതിസന്ധി പരിഹരിക്കാൻ എ ല്ലാവരും ഒത്തുപിടിക്കണം: കൊച്ചി മേയർ. കമന്‍റ്?

റിയ ഫാത്തിമ പി. മണക്കായി പാറേക്കാട്.

= പുറത്തെ മാലിന്യപ്പുക ശ്വസിക്കാതെ പിടിച്ചു നിൽക്കാനായിരിക്കും പറഞ്ഞത്..!

? ബ്രഹ്മപുരം ത്രിതല അന്വേഷണം നടത്തുമെന്ന് മുഖ്യൻ! ഇതിന് വിദേശ യാത്രക്ക് സ്ക്കോപ്പ് ഉണ്ടോ....?

നിഷാന്ത് കാവുംഭാഗം.

= ബ്രഹ്മപുരം മാലിന്യ കന്പനിക്ക് 3 മന്ത്രിമാരുടെ തലത്തിൽ സ്നേഹാന്വേഷണങ്ങൾ പ്രതീക്ഷിക്കാം

? നട്ടെല്ല് ഒന്നല്ല പത്തുണ്ട്, അതു കൊണ്ടാണ് സ്വപ്നയ്ക്കെതിരെ കേസ് കൊടുത്തതെന്ന്

എം.വി ഗോവിന്ദൻ.

? ഒരാൾക്ക് ഡബിൾ ചങ്ക്; ഒരാൾക്ക്പ ത്ത് നട്ടെല്ല്.... ചേട്ടന്‍റെ മറുമൊഴി?

രജിത് മുതുവിള, ദേവഗംഗ.

= മനുഷ്യപ്രകൃതമുള്ളവർ അവിടില്ല. എല്ലാം വികൃതരൂപികളാണെന്നു ചുരുക്കം..!

? എല്ലാ അഴിമതികളും പ്രതികളോ പ്രതികളുടെ പിണിയാളുകളോ അന്വേഷിച്ച് ക്ലീൻ ചിറ്റു കൊടുക്കുന്ന നാടകമാണ് കേരളത്തിൽ നടക്കു ന്നത്. ഇതിനു എങ്ങനെ പരിഹാരം കാണാൻ പറ്റും?

കെ.ആർ.സുശീലൻ, വൈക്കം.

= അസംബന്ധ നാടകം കണ്ട് മടുത്ത് കാണികൾ പ്രതികരിക്കുന്നതു വരെ കാത്തിരിക്കണം!

? കെ. സുരേന്ദ്രന്‍റെയും കെ. സുധാകരന്‍റെയും രാഷ്ട്രീയ മനസ് ഒരു പോലെ: മുഹമ്മദ് റിയാസ്. അതെങ്ങനറിഞ്ഞു ....മന്ത്രിയുടെ കൈവശം മനസറിയുന്ന യന്ത്രമുണ്ടോ ജി....?

രജിത് മുതുവിള, ദേവഗംഗ.

= രണ്ടുപേരുടെ പേര് കെ-യിലാണല്ലോ തുടങ്ങുന്നത്. കെ-ഫോണ്‍, കെ-റെയിൽ... അങ്ങനെ കെ-യിൽ തുടങ്ങുന്നതെല്ലാം ഒരുപേലെ തട്ടിപ്പാണെന്ന് റിയാസിനറിയാം.

? നട്ടെല്ലിനെ വാഴപ്പിണ്ടിയോട് ഉപമിക്കാമോ സർ...?

റഫീഖ് കെ.മണക്കായി, പാറേക്കാട്.

= രാഷ്ട്രീയ കേരളത്തി ൽ സാധാരണയായി കാണപ്പെടുന്ന നട്ടെല്ല് ഇനങ്ങൾ... വാഴപ്പിണ്ടി, റബ്ബർ, കൈരളി ടിഎംടി, ട്യൂബ്ലൈറ്റ് തുടങ്ങിയവയാണ്....

? സ്വപ്നക്കെതിരെ ഗോവിന്ദൻ ചേട്ടൻ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇതിന്‍റെ അർത്ഥം ഇടതുപക്ഷത്തിന് ആകെ കോടിയുടെ വിലയേയുള്ളു എന്നാണോ സാബ്....?

സതീഷ്കുമാർ, ആർപ്പൂക്കര ഈസ്റ്റ്, കോട്ടയം

= ഇടതുപക്ഷത്തുള്ളവരെല്ലാം കോടികളിട്ട് അമ്മാനമാടുന്ന കോടീശ്വര·ാരാണ്. എന്നാൽ ഗോവിന്ദേട്ടൻ മാത്രം ഒരു കോടി ഒന്നിച്ചു കണ്ടിട്ടില്ല. അതൊന്നു കാണാനാണ് ഈ കേസ്..!
ാഡ്രൈവിംഗ് ലൈസൻസ് കിട്ടാൻ ഇനി ക്ലച്ചും ഗിയറും ഒന്നും ഇടേണ്ടന്ന്! സ്റ്റിയറിംഗിൽ പിടിക്കാമോ...?

പി.റ്റി ജയൻ കടുത്തുരുത്തി.

= ലോക്കൽ കമ്മറ്റിയിൽ ഒന്നു പിടിക്കേണ്ടി വരും!

? രാഷ്ട്രീയരംഗത്തുള്ള(ഭരണപക്ഷവും, പ്രതിപക്ഷവും) ഓരോരുത്തരുടെ വാക്കും പ്രവർത്തിയും കാണുന്പോൾ പാവം ജനം ക്യു നിന്ന് കഷ്ടപ്പെട്ട് ഇവരെയൊക്കെ അധികാരത്തിൽ എത്തിച്ചതിൽ സ്വയം പഴിക്കുകയാവും. അല്ലേ സാബ്?

കെ.എം സുബ്രഹ്മണ്യം, ഫറോക്ക്.

= അവരെന്നും പഴിച്ചു കൊണ്ടിരിക്കും. എന്നാൽ അവസരം കിട്ടുന്പോൾ വീണ്ടും ഇക്കൂട്ടർക്കു വോട്ടു ചെയ്യും..!

? സ്പീക്കർ വരെ സഭയിൽ പറഞ്ഞ കാര്യം പിൻവലിച്ചു. എന്നിട്ടും എന്തേ നമ്മുടെ മുഖ്യമന്ത്രിക്ക് ഒരു കുലുക്കവും ഇല്ലാതെ മൗനി ആയി ഇരിക്കുന്നത് സർ?

സതീഷ്കുമാർ, ആർപ്പൂക്കര ഈസ്റ്റ് കോട്ടയം.

= പഴയ വയലന്‍റ് വിജയനായിരുന്നെങ്കിൽ പ്രതികരിച്ചേനെ. എന്തു ചെയ്യാം! ഇതു 2023 മോഡൽ സൈലന്‍റ് വിജയനാണ്..!

? പാംപ്ലാനിയുടെ പരാമർശം ക്രൈസ്തവ ന്യൂനപക്ഷത്തിന്‍റെ അഭിപ്രായമല്ല- എം വി ഗോവിന്ദൻ. കമന്‍റ്....?

രജിത് മുതുവിള.

= ഗോവിന്ദന്‍റെ ഈ അഭിപ്രായവും ഇടതുപക്ഷ പൊതു സമൂഹത്തിന്‍റെ അഭിപ്രായമല്ലല്ലോ!

politicalnaircartoons.blogspot.in


? ജനങ്ങളും അല്പം ബുദ്ധിമുട്ട് സഹിച്ചാലേ പ്രതിരോധയാത്ര വിജയത്തിലേക്കു കൊണ്ടു പോകാന്‍ കഴിയു എന്ന് പാര്‍ട്ടീ സെക്രട്ടറി. അപ്പോള്‍ ഇതുവരെ ജനങ്ങള്‍ ബുദ്ധിമുട്ട് ഒന്നും അനുഭവിച്ചില്ലേ സാബ്?

സതീഷ്‌കുമാര്‍, ആര്‍പ്പൂക്കര ഈസ്റ്റ്, കോട്ടയം

= അതെല്ലാം ഭരണം വിജയിപ്പിക്കാനുള്ള ബുദ്ധിമുട്ടുകളല്ലേ. ഇത് അതിനു പുറമെയുള്ളതാണ്!

? അടുത്ത തവണ കേരളത്തില്‍ കറുപ്പ് സാരി ധരിച്ചുവരും: രേഖാ ശര്‍മ്മ -ഇനി പറ, ചേട്ടന്‍ ഇതില്‍ നിന്ന് എന്താ ധരിച്ചു വച്ചിരിക്കുന്നത് ....?

രജിത് മുതുവിള, ദേവഗംഗ.

= പച്ചമനുഷ്യര്‍ മുഖം കറുത്താല്‍ മൊത്തം ചുവക്കുന്ന നാട്..!

? രണ്ട് മന്ത്രിമാര്‍ വരുന്ന പരിപാടി യാണ്....., കുടുംബശ്രീ അംഗങ്ങള്‍ വന്നില്ലെങ്കില്‍ നൂറ്‌രൂപ പിഴ അടക്കണം എന്ന് വാര്‍ഡ് മെമ്പര്‍ പറയുന്നു. ഇനി മുതല്‍ ആഴ്ചയില്‍ ആറ് ചോദ്യങ്ങള്‍ അയച്ചില്ലെങ്കില്‍ കാര്‍ട്ടൂണ്‍ സ്‌കോപ്പ് മെമ്പേഴ്‌സിന് പിഴ ഇടുമെന്നു നായര്‍ സാബ് തീരുമാനിച്ചാല്‍.....?

പി.റ്റി. ജയന്‍ കടുത്തുരുത്തി.

= നമ്മുടെ കുടുംബശ്രീയില്‍ വിരട്ടലില്ലല്ലോ, നര്‍മ്മവും സ്‌നേഹവും മാത്രം. പക്ഷേ പതിവായി എഴുതുന്നവര്‍ക്കേ സമ്മാനമുള്ളൂ..!

? ബ്രഹ്മപുരത്ത് കറുത്ത പുക ഉയരുന്നതുകൊണ്ടാണോ അവിടെ മുഖ്യന്‍ പോകാത്തത്?

പി.റ്റി. ജയന്‍ കടുത്തുരുത്തി.

= ഏതു മാലിന്യപ്പുകയുടെ നടുവിലൂടെയും പഴയ വിജയന്‍ നെഞ്ചും വിരിച്ച് നടന്നേനെ... എന്നാല്‍ പുതിയ വിജയന് കറുപ്പും പുകയും ആള്‍ക്കൂട്ടമെല്ലാം അലര്‍ജിയായിപ്പോയില്ലേ..!

? ബ്രഹ്മപുരം വിഷപുകയില്‍ നിറുന്ന മനുഷ്യര്‍ക്ക് കിറ്റ് നല്‍കി സന്തോഷിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചന ഉണ്ടോ നായരെ?

നിഷാന്ത് കാവുംഭാഗം.

= ആദ്യം ജനത്തിന്റെ മനസിലുണ്ടായ പകയും ദേഷ്യവും സംശയവുമൊക്കെ ക്യാപ്‌സൂള്‍ കൊടുത്ത് ന്യായികരിച്ചെടുക്കണം.എന്നിട്ടേ കിറ്റ് വിതരണം ഉണ്ടാവൂ!

? മോദിയും അമിത് ഷായും കേരളത്തില്‍ തമ്പടിച്ച് കിടന്നാലും ബി.ജെ.പിക്ക് ഒരു സീറ്റും കിട്ടില്ല: -എ.കെ.ആന്റണി. കമന്റ്....?

രജിത് മുതുവിള, ദേവഗംഗ.

= കേരളം രക്ഷപ്പെടാന്‍ ഞങ്ങള്‍ സമ്മതിക്കില്ല!

? തൃശ്ശൂരില്‍ 365 ദിവസം ക്യാമ്പ് ചെയ്താലും ശരി, സുരേഷ് ഗോപിയെ ജയിക്കാന്‍ അനുവദിക്കില്ലെന്ന് -എം.വി ഗോവിന്ദന്‍. കമന്റ്...??

രജിത് മുതുവിള, ദേവഗംഗ.

= അവസാനം ഗോപിയാകുമോ.... ഗോവിന്ദ...യാകുമോ എന്ന് തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ അറിയാം!

? കേരളത്തില്‍ പതിവായി ഏറ്റവും കൂടുതല്‍ ചൂട് പാലക്കാട് ജില്ലയിലാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ഈ വര്‍ഷം കൂടിയ ചൂട് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണെന്ന് അറിഞ്ഞു. എന്താണ് ഇങ്ങനെ സംഭവിച്ചത്?

സതീശന്‍ മുമ്പള്ളി, കൊറ്റാളി, കണ്ണൂര്‍.

= എല്ലാ ജില്ലയും നമ്പര്‍ വണ്‍ ആകാന്‍ മത്സരിക്കുകയാണ്. മാലിന്യം കത്തിച്ച് എറണാകുളവും ഒപ്പമുണ്ട്.

? ലോക്‌സഭയിലേക്കൊ നിയമസഭയിലേ ക്കോ ഇനി മത്സരിക്കില്ലന്നു കെ. മുരളീധരന്‍ പറയുന്നു... ഇനിയിപ്പോ എന്ത് ചെയ്യും?

പി.റ്റി. ജയന്‍, കടുത്തുരുത്തി.

= ആരെങ്കിലും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യേണ്ടി വരും..

? തണ്ണീര്‍ പന്തല്‍ വരുന്നു. പന്തലുമാത്ര മാണോ? തണ്ണിയുണ്ടാകുമോ?.....തണ്ണി?

കെ.ആര്‍.സുശീലന്‍, വൈക്കം.

= പന്തലുപണിയില്‍ തട്ടിപ്പുണ്ടാവും അതി ന്റെ ഭാഗമാകാന്‍ തണ്ണി വേണ്ടിവരും...

?ബ്രഹ്മപുരം പ്ലാന്റില്‍ 11 ദിവസമായി തീ അണക്കാന്‍ കഴിയാത്ത പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളെ എങ്ങനെയാണ് രക്ഷിക്കുക?

അഷ്റഫ് പി.പി, ഇരിക്കൂര്‍.

= ജീവിതം ദുസഹമാക്കി എല്ലാവരേയും ഇവിടെ നിന്ന് ഓടിച്ച് അവരെ രക്ഷപ്പെടുത്തും!

? സ്വന്തം മൊബൈല്‍ ഫോണ്‍ ധൈര്യത്തോടെ ഭാര്യക്ക് കൊടുക്കാന്‍ സാധിക്കുന്ന എത്ര ആണുങ്ങള്‍ ഉണ്ടിവിടെ -ഗോപി സുന്ദര്‍. ആരുണ്ട്....?

രജിത് മുതുവിള.

= ഗോപിയുടെ ഫോണ്‍ ഹാങ്ങായ വിവരം എത്രപേര്‍ക്കറിയാം..!

?ചൂട് ചൂട് തന്നെയാണ്, ഇപ്പം എ സിയില്‍ ഇരുന്നിട്ട് തന്നെ ചൂടാണെന്നു ശിവന്‍കുട്ടി പറയുന്നു... ഇനിയിപ്പോ എന്തുചെയ്യും....?

പി.റ്റി. ജയന്‍ കടുത്തുരുത്തി.

= നിയമസഭയിലെ ചൂടിന്റെ കാര്യമായിരിക്കും. ചൂടു കൂടി എസിയൊക്കെ അടിച്ചു പൊളിക്കാതിരുന്നാല്‍ ഭാഗ്യം!

?നിയമസഭയില്‍ ചട്ടം 300 പ്രകാരം പ്രസ്താവന നടത്തുമ്പോള്‍ ചോദ്യങ്ങള്‍ പാടില്ല. അപ്പോള്‍ കാര്‍ട്ടൂണ്‍ സ്‌കോപ്പി ലോ?

കെ.കെ. സുമേഷ്. കൊക്കാലെ

= സ്‌കോപ്പ് ചട്ടം 300 പ്രകാരം ചോദ്യങ്ങളെ പാടുള്ളൂ. ഉത്തരം വേണ്ടാ..!

?രാഷ്ട്രീയ- സാമൂഹ്യ-സാംസ്‌ക്കാരിക- സാമുദായിക രംഗത്തെ ഉത്തമരായ നേതാക്കളുടെ അഭാവമാണോ.. നമ്മുടെ ഇന്നത്തെ പ്രശ്‌നം.... നായര്‍ ജി?

അസ്‌കര്‍ കളത്തിങ്ങല്‍, ചന്തക്കടവ് . ഫറോക്ക്.

= അതും പ്രശ്‌നമാണ്. എല്ലാ രംഗത്തും പാര്‍ട്ടിക്കാരും മതക്കാരും സമുദായക്കാരുമല്ലാതെ മനുഷ്യരെ കാണാനില്ല. വിശ്വാസ്യതയും സത്യസന്ധ തയുമുള്ളവര്‍ നമ്മുടെ പൊതുരംഗത്ത് വിരളമാണ്!

? പെണ്‍കുട്ടികൾ ഷർട്ടും പാന്‍റുമിട്ട് ആണ്‍കുട്ടികളാ ണെന്ന് തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറങ്ങുന്നു: ഇ.പി ജയരാജൻ. കമന്‍റ്?

റിയ ഫാത്തിമ കെ. മണക്കായി

= സമരത്തിന് എപ്പോഴും ജെൻ ട്രൽ ന്യൂട്രൽ യൂണിഫോമാണ് ബെസ്റ്റ്!

? മാലിന്യ സംസ്കരണ ബഡ്ജറ്റ് 54 കോടി, കൈപ്പറ്റിയത് 14 കോടി. ചിലവ് വെറും ഒരു തീപ്പെട്ടി? കമന്‍റ്

സതീഷ്കുമാർ, ആർപ്പൂക്കര ഈസ്റ്റ്, കോട്ടയം.

= സംസ്കാരമില്ലാത്തവർക്ക് മാലിന്യം വിതറിയും സന്പാദ്യമുണ്ടാക്കാം!

? ഭരണപക്ഷത്തെ പുകഴ്ത്തിയാൽ അവാർഡ്.....! എതിർത്താൽ കേസും അറസ്റ്റും....! എങ്കിൽ വാനോളം പുകഴ്ത്തി അവാർഡ് കരസ്ഥമാക്കുകയല്ലെ നല്ല ബുദ്ധി.... നായർ ജി...?

അസ്കർ കളത്തിങ്ങൽ, ചന്തക്കടവ്, ഫറോക്ക്.

= മാനവും നാണവും മനഃസാക്ഷിയും പോയാൽ പിന്നെ ഒന്നും നോക്കാനില്ല... സുഖിപ്പിച്ചോളൂ!

? തൃശ്ശൂരിൽ 365 ദിവസം ക്യാന്പ് ചെയ്താലും ശരി, സുരേഷ് ഗോപിയെ ജയിക്കാൻ അനുവദിക്കില്ലെന്ന് -എം.വി ഗോവിന്ദൻ. കമന്‍റ്...??

രജിത് മുതുവിള, ദേവഗംഗ.

= അവസാനം ഗോപിയാകുമോ.... ഗോവിന്ദ...യാകുമോ എന്ന് തെരഞ്ഞെടുപ്പു കഴിയുന്പോൾ അറിയാം!

? കേരളത്തിൽ പതിവായി ഏറ്റവും കൂടുതൽ ചൂട് പാലക്കാട് ജില്ലയിലാണ് അനുഭവപ്പെടുന്നത്. എന്നാൽ ഈ വർഷം കൂടിയ ചൂട് കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണെന്ന് അറിഞ്ഞു. എന്താണ് ഇങ്ങനെ സംഭവിച്ചത്?

സതീശൻ മുന്പള്ളി, കൊറ്റാളി, കണ്ണൂർ.

= എല്ലാ ജില്ലയും നന്പർ വണ്‍ ആകാൻ മത്സരിക്കുകയാണ്. മാലിന്യം കത്തിച്ച് എറണാകുളവും ഒപ്പമുണ്ട്.

? നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനമാണ്. നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം. താങ്കൾ എന്തു പറയുന്നു?

റഫീഖ് കെ മണക്കായി പാറേക്കാട്.

=നീ എന്നു പറയുന്നതും പ്രതിഷേധാർഹമാണ്; അല്പം കൂടി ബഹുമാനം ആകാം!

? ആമസോണ്‍ കാട് കത്തിയപ്പോൾ കേരള ത്തിൽ പ്രതിഷേധവുമായി വന്നവരെ കൊച്ചി കത്തുന്പോൾ കാണുന്നില്ല. ഇനി പുറം രാജ്യങ്ങളിലെ കാര്യത്തിന് മാത്രമേ ഇവിടെ പ്രതിഷേധിക്കൂ എന്ന് ഉണ്ടോ ?

കെ.കെ. സുമേഷ്. കൊക്കാലെ

= ഉണ്ടല്ലോ.കേരളം വിട്ട് എന്ത് വിഷയങ്ങൾക്കും പ്രതിഷേധവും ഹത്താലും നടത്തിത്തരാം, ഇവിടത്തെ സർക്കാരിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്. അതാണു നയം..!

? കോടനാട് മിനി മൃഗശാലയിൽ ഇല്ലാത്ത മൃഗങ്ങൾക്ക് ശാപ്പാട് നൽകാൻ അരക്കോടി; വിജിലൻസ് അന്വേഷിക്കും. ഭയങ്കര തട്ടിപ്പും, വെട്ടിപ്പുമാണല്ലോ?

വിനോദ്. വി. നറുകര.

= മൃഗങ്ങൾ ഇല്ലെന്നു വച്ച് മനുഷ്യമൃഗങ്ങൾക്ക് ശാപ്പടു വേണമല്ലോ..!

? തിരുവനന്തപുരം വാമനപുരത്ത് പുലിവരുന്നേ.... എന്നു പറഞ്ഞു നാട്ടുകാരെ വിരട്ടിയ ആളെ കണ്ടുപിടിക്കാനായില്ലെന്നു വാർത്ത. രണ്ടു ദിവസം മുന്പ് ഞാൻ വാമനപുരത്ത് പോയിരുന്നു. കമന്‍റ്?

രജിത് മുതുവിള.

= നാട്ടുകാർ യഥാർത്ഥ പുലിയെയാണ് പ്രതീക്ഷിക്കുന്നത്. വാമനപുരം വരാൻ ഈ മാസം എനിക്ക് ഒഴിവില്ലെന്ന് ആ കിഴങ്ങനോട് ഞാൻ പറഞ്ഞതാണ്!

? കൊച്ചിയിൽ പുക മലിനീകരണം ഉള്ളതുകൊണ്ട് വാഹനങ്ങൾക്ക് പുക മലിനീകരണ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല എന്ന ഉത്തരവ് വരാൻ സാധ്യത ഉണ്ടോ?

സതീഷ്കുമാർ, ആർപ്പൂക്കര, കോട്ടയം.

= ഇല്ല. ദുരിതം മുതലാക്കാനാണു നോക്കുക. സർട്ടിഫിക്കറ്റു പോരാ, കൊച്ചിക്കാരുടെ വണ്ടിക്ക് എംആർഐ സ്കാനും വേണ്ടി വന്നേക്കാം!

? ഇരുപതു ലക്ഷം സ്ത്രീകൾക്ക് തൊഴിൽ കൊടുക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു. ഇൻസ്റ്റാൾമെന്‍റ് സ്കീമിൽ ശന്പളം കൊടുക്കുന്ന ഇവിടെ ഇത് നടക്കുമോ...?

പി.റ്റി.ജയൻ, കടുത്തുരുത്തി.

= നടക്കും. ജനകീയ പ്രതിരോധ ജാഥ, വനിത മതിൽ തുടങ്ങിയ പരിപാടുകൾ ഇടക്കിടെ പാർട്ടി സംഘടിപ്പിക്കും. അതൊരു തൊഴിലായി കരുതണം....!

? ഭരിച്ചു കൊണ്ടിരിക്കുന്നവരും, മുൻപ് ഭരിച്ചവരും, ഇനി ഭരിക്കാനാഗ്രഹിക്കുന്നവരുമറിയാൻ: പ്രതിപക്ഷങ്ങളുടെ ആത്മാർത്ഥയില്ലാത്ത പ്രതിഷേധങ്ങളേക്കാൾ പ്രതിഷേധം അഗ്നിപർവതങ്ങളായി നീറിക്കഴിയുന്ന സാധാരണക്കാരായ ഞങ്ങളിവിടെയുണ്ട്. കമന്‍റ്?

കുക്കു ആറ·ുള.

= എന്നാൽ പ്രതിഷേധം ഉള്ളിൽ സൂക്ഷിക്കാനല്ലാതെ ദുരിതമകറ്റാൻ എങ്ങനെ പ്രതികരിക്കണമെന്ന് മാത്രം അവർക്കറിയില്ല..!

? ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ സർക്കാർ ഓപ്പറേഷൻ ബക്കറ്റുമായി വന്നിരിക്കുന്നു. ഒൻപതു ദിവസമായി അണയാതെ നിൽക്കുന്ന തീ അണ യ്ക്കാൻ ബക്കറ്റിൽ വെള്ളവുമായി പോയാൽ മതിയോ...?

പി.റ്റി. ജയൻ, കടുത്തുരുത്തി.

= ബക്കറ്റിന്‍റെ ശക്തിയെക്കുറിച്ച് ബോധ്യമില്ലാത്തവർക്കാണ് സംശയം തോന്നുന്നത്. ഒരു ചെറിയ ബക്കറ്റു വിചാരിച്ചാൽ എത്ര കോടികൾ വേണേലും പിരിച്ചെടുക്കാൻ കഴിയുമല്ലോ!

? ഒരു പഴയ ചൊല്ലുണ്ട് :കൊച്ചി കണ്ടവന് അച്ചി വേണ്ടാ..... എന്ന്! ഇന്ന് ആണെങ്കിൽ എന്തായേനെ...?

ജോർജ്. ജെ. കണ്ണനല്ലൂർ.

= നകൊച്ചി കണ്ടവന് പോലൂഷൻ സർട്ടിഫിക്കറ്റ് വേണ്ടാ

? മാന്യത ഒരു സ്വഭാവമാണ്, സംസ്കാരമാണ്... അതുള്ളവരെ തിരിച്ചറിയാം. അതില്ലാത്തവർ താൻ മാന്യനാണെന്ന് പല രീതിയിൽ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും. കമെന്‍റ്?

കുക്കു ആറ·ുള.

= കേട്ടറിഞ്ഞാൽ പോരാ..... കണ്ടറിയണം..!


politicalnaircartoons.blogspot.in

? തിരഞ്ഞെടുപ്പ് കഴിഞ്ഞെന്ന വിവരം നാട്ടാരെ അറിയിക്കാൻ വേണ്ടിയാണോ തിരഞ്ഞെടുപ്പ് ഫലം വരുന്ന സമയത്ത് കേന്ദ്രസർക്കാറിന്‍റെ സമ്മാനമായി പാചക വാതകത്തിന്‍റെ വില കൂട്ടി ജനങ്ങളെ സന്തോഷിപ്പിച്ചത് നായർ ജി?

റഫീഖ് കെ. മണക്കായി പാറേക്കാട്.

= വികസനത്തിനു വേണ്ടിയാണല്ലോ പാർട്ടികൾ വോട്ടു ചോദിക്കുന്നത്. നിത്യോപയോഗ വസ്തുവിലയിലും ആ വികസനം പ്രതീക്ഷിക്കാം!

? വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിജയം കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ടെന്നും കേരള ത്തിലും ബി.ജെ.പി. അധികാരത്തിൽ വരുമെന്നും പ്രധാനമന്ത്രി പറയുന്നു. കേരളം വളക്കൂറുള്ള മണ്ണായോ നായർ ജി...?

പൊതുവായി പൊന്ന അയിലൂർ, നെ·ാറ.

= ഗതികെട്ടാൽ മനുഷ്യർ എന്തു കടുംകൈയ്യും ചെയ്യുമെന്ന് പ്രധാനമന്ത്രിക്കറിയാം....!

? ത്രിപുരയിൽ ബിജെപിയുടേത് പരാജ യത്തിനോടടുത്ത വിജയം; ഇടതുപക്ഷം സ്ഥാനം ഏതാണ്ട് നിലനിർത്തി -തോമസ് ഐസക്. സത്യപ്രതിജ്ഞ എപ്പഴായിരിക്കും ജീ....?

രജിത് മുതുവിള, ദേവഗംഗ, മുതുവിള.

= സംസ്ഥാന കമ്മിറ്റി കൂടുന്പോൾ അതാകാം. -തോൽവികൾ ഏറ്റുവാങ്ങുവാൻ ഇടതുപക്ഷത്തിന് ഇനിയും ജ·ം ബാക്കിയുണ്ട്..!

? രാഷ്ട്രീയത്തിൽ തമ്മിൽ തല്ലാനും ജാഥയ്ക്കും അഴിമതിക്കും ഗുണ്ടാപ്പണിക്ക് മുന്നിൽ നിൽ ക്കാനും കഴിവുള്ള ചെറുപ്പക്കാർ മാത്രം നാട്ടിൽ നിൽക്കുക. ശരിയല്ലേ? കമെന്‍റ്...?

കുക്കു ആറ·ുള.

= വേണ്ടത്ര ആരോഗ്യവും ശേഷിയുമില്ലാത്തവരും പ്രായമായവരും കുറച്ചു വേണം. വഴിനീളെ ലോട്ടറി വിൽക്കാനും ബിവറേജിൽ ക്യു നിൽക്കാനും ആളു വേണ്ടേ!

? പണ്ട് ഒറ്റമുണ്ടുമുടുത്ത് കട്ടൻചായയും പരിപ്പുവടയും കഴിച്ചു നടന്ന കമ്യൂണിസ്റ്റുകാരിൽ ആരെയെങ്കിലും ഒരു പൊടിക്കെങ്കിലും ഇപ്പോൾ കാണാനുണ്ടോ നായർജീ?

കിലാബുദ്ദീൻ പോളയത്തോട്, കൊല്ലം.

=അത്തരക്കാരെ കാണണമെങ്കിൽ ഏതെങ്കി ലും പഴയകാല സിനിമകൾ തപ്പി പോകേണ്ടി വരും!

? പശുവിനെ കൊല്ലുന്നവർ നരകത്തി ൽ കിടന്നു ചീയും. അലഹാബാദ് ഹൈ കോടതിയുടെ നിരീക്ഷണം! അങ്ങനെയെങ്കിൽ, യമവാഹനമായ പോത്തിനെ കൊല്ലുന്നവരുടെ ഗതി എന്താകും?

ജോർജ് ജെ. കണ്ണനല്ലൂർ.

= അവരെ ശിക്ഷിക്കാനും നരകത്തിൽ കെടാത്ത തീയും ചാകാത്ത പുഴുവുമൊക്കെ കാണണം...!

? മുഖ്യമന്ത്രിയും കുടുംബവും കേരളത്തിന്‍റെ ഐശ്വര്യമെന്ന് ഇ.പി. ജയരാജൻ. ഇങ്ങനെ വീടുകളിൽ എഴുതി വെച്ചാൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമോ നായർ ജീ?

റഫീഖ് കെ. മണക്കായി പാറേക്കാട്.

= ദുരിതാശ്വാസ സഹായം, പിൻവാതിൽ നിയമനം തുടങ്ങിയ ഐശ്വര്യം വരാം!

? കെ-റെയിൽ വന്നാൽ കൂറ്റനാട്ട് നിന്നും കൊച്ചിയിലെത്തി അപ്പം വിറ്റു തിരിച്ചെത്താം എന്ന് എം.വി. ഗോവിന്ദൻ പറയുന്നു. അപ്പം വിൽക്കാനില്ലെങ്കിൽ എന്ത് ചെയ്യും..?

പി.റ്റി. ജയൻ, കടുത്തുരുത്തി.

= വിൽക്കാതെ പറ്റില്ല. ലോട്ടറിക്കും മദ്യ വില്പനയ്ക്കും ശേഷം സർക്കാർ തുടങ്ങുന്ന പുതിയ മഹാസംരംഭമാണ് -അപ്പം ബിസിനസ്!

? പൊങ്കാലയ്ക്കു വന്നവർ അടുപ്പിന് വെച്ച ചുടുകട്ട തിരികെ കൊണ്ട് പോകാൻ പറ്റില്ല എന്നു മേയർ ആര്യ. കോർപറേഷൻ ഇനി ചുടുകട്ടയിലും ലൈഫ് എടുക്കുകയാണോ സാബ്?

സതീഷ്കുമാർ ആർപ്പൂക്കര ഈസ്റ്റ്, കോട്ടയം

= ദുരിതത്തിലെ ആശ്വാസം അടിച്ചുമാറ്റുന്നതു പോലെ വെയ്സ്റ്റിൽ നിന്നു ലാഭം എടുക്കാ നാകുന്നത് ഭരണമികവാണ്!

? തീർത്ഥാടനത്തിനു വരുന്നതു പോലെ ആളുകൾ കേരളത്തിലെ നാഷണൽ ഹൈവേ കാണാനെത്തും; അതിന്‍റെ വരയും കുറിയും റിഫ്ളക്ടറുമൊക്കെ യൂറോപ്പിലെ പോലെ ഭയങ്കര കാഴ്ച്ചയായിരിക്കുമെന്ന് -എം.വി ഗോവിന്ദൻ. പുള്ളി കേരളം വിട്ട് പുറത്ത് പോകാത്തതിന്‍റെ പ്രശ്നമാണിതെന്ന് ഞാൻ പറഞ്ഞാൽ..?

രജിത് മുതുവിള, ദേവഗംഗ.

= പുറത്തു പോകണ്ടാ. എന്നും കൈരളി ചാനൽ മാത്രം നോക്കിയിരിക്കാതെ ഇടയ്ക്കൊന്ന് സഫാരി ചാനൽ കണ്ടാലും മതിയല്ലോ..!

? ചുവന്ന തുണി കാളയ്ക്കും കറുത്തതുണി രാഷ്ട്രീയനേതാക്കൾക്കും അസ്വസ്ഥത ഉണ്ടാക്കുന്നത് എന്തുകൊണ്ടാണ്? (ഗവേഷണത്തിന് പറ്റിയ വിഷയം.)

പുഷ്പവല്ലി കൃഷ്ണപുരം.

= ആ നിറത്തിൽ അവ അപകടം മണക്കുന്നു. അതോടെ സ്വയരക്ഷക്കായി പ്രതിരോധം തീർക്കുന്നു!

politicalnaircartoons.blogspot.in

‍‍? മദ്യം, പാൽ, മറ്റു ദ്രാവക പദാർത്ഥങ്ങൾ.. ഇവയിലൊക്കെ വെള്ളം ചേർക്കുന്നതും, വെള്ളം കുടിക്കുന്നതും അതു വിൽക്കുന്നതും തടയാൻ വേണ്ടിയാണോ മാഷേ സർക്കാർ വെള്ളത്തിന്‍റെ കരം കുത്തനെ ഉയർത്തിയത്....?

റഹീം. എ.എച്ച്, കങ്ങഴ.

= ഈ പ്രബുദ്ധ കേരളത്തിൽ ആരും വെള്ളമിറങ്ങി ചാകരുത്. അതിനായുള്ള കരുതൽ നടപടിയായി കണ്ടാൽ മതി!

‍‍? ഇടതുപക്ഷം പല സമരപരിപാടികൾക്കും ജനകീയം എന്നൊരു പദം മുന്നിൽ വയ്ക്കാറുണ്ട്. ജനകീയ പ്രക്ഷോഭം, ജനകീയ ധർണ്ണ എന്നൊക്കെ... എന്നാൽ ബജറ്റ് അവതരിപ്പിച്ചപ്പോൾ ഈ ജനകീയം ഇല്ലാതെ പോയല്ലോ സാബ്?

കെ.എം. സുബ്രഹ്മണ്യം,ഫറോക്ക്.

= ആ പോരായ്മ ജനകീയ സമരങ്ങൾ നടത്തി പ്രതിപക്ഷം പരിഹരിക്കുമെന്ന് അവർക്കറിയാം...

‍‍? കേരളത്തിൽ ജീവിക്കാൻ മാർഗ്ഗമുണ്ടെങ്കിൽ എന്തിനാണ് പതിനായിരക്കണക്കിന് മലയാളികൾ വിദേശത്ത് പോയി ജോലി തേടുന്നത്.....?

അഷറഫ് പി.പി, ഇരിക്കൂർ.

= യഥാർത്ഥത്തിൽ ജീവിതം എന്തായിരിക്കണമെന്ന് പഠിക്കാൻ പോകുന്നതാണ്. പഠനം പൂർത്തിയാകാത്തതുകൊണ്ട് തിരിച്ചുവരുന്നില്ലെന്നു മാത്രം!

‍‍? ജനങ്ങളുടെ പണം കട്ടെടുത്ത് ജീവിക്കാമെന്ന് ആരും കരുതരുതെന്ന് മുഖ്യമന്ത്രി പറയുന്നു. ഇത് എല്ലാവർക്കും വേണ്ടിയാണോ?

പി.റ്റി ജയൻ, കടുത്തുരുത്തി.

= എല്ലാവരും കേൾക്കാൻ ചക്രവാളത്തിൽ അങ്ങനെയൊരു അശരീരി ശബ്ദം മുഴങ്ങുന്നുണ്ട്!

‍‍? കോണ്‍ഗ്രസ് പ്രവർത്തകർക്ക് ഇനി മദ്യം ആവാം; പ്ലീനറി സമ്മേളനത്തിൽ അംഗീകാരം.
-ഇനി പ്ലീനറി... പ്ലീ ആവില്ലെ ചേട്ടാ ....?

രജിത് മുതുവിള, ദേവഗംഗ.

= വിട്ടു പോയ അനുഭാവികളെയും പ്രവർത്തകരേയും തിരിച്ചു പിടിക്കാനാണ്. എന്നാലും പീഡനത്തിനൊന്നും അംഗീകാരം കിട്ടില്ലെന്നു പ്രതീക്ഷിക്കാം!

‍‍? പഴയ വിജയനല്ലാ ഈ പുതിയ വിജയൻ.. എന്ന് പിണറായി പറയുന്പോൾ ജനം എന്തു കരുതണം?

കിലാബുദ്ദീൻ പോളയത്തോട്, കൊല്ലം.

= ശരീരം ഇത്തിരി മിനുങ്ങി, വല്ലപ്പോഴും ഒന്നു ചിരിക്കും എന്നല്ലാതെ സ്വഭാവത്തിലും വീക്ഷണത്തിലും പെരുമാറ്റത്തിലും ഒരു മാറ്റവുമില്ലെന്ന് മനസിലാക്കിയാൽ നിങ്ങൾക്കു കൊള്ളാം!

‍‍? കേരളത്തിൽ തെരുവുനായ്ക്കളെ കൊന്നു കെട്ടിത്തൂക്കിയതിനെതിരെ പോലീസും ചില നേതാക്കളും രംഗത്ത്. നിയമം കൈയ്യിലെടുക്കരുതെന്ന് ഒരു മുന്നറിയിപ്പും നൽകി. ഗുണ്ടകളും തെരുവുനായ്ക്കളും നമ്മുടെ നാടിന്‍റെ സന്പത്താണോ ചേട്ടാ...?

റഹീം. എ.എച്ച്, കങ്ങഴ.

= അതെ. തെരുവുനായ്ക്കൾ വൻകിട ആശുപത്രി വ്യവസായത്തിന്‍റെ സാന്പത്തിക സ്രോതസാണ്. ലോട്ടറി വില്പനയ്ക്കു പുറമെ കേരളത്തിലെ ഏക തൊഴിൽ സംരഭമെന്ന നിലയിൽ ഗുണ്ടാപ്പണിയേയും എതിർക്കാനാവില്ല..!

‍‍? കേരള സർക്കാർ വൈദ്യുതി, വെള്ളം, വീട്ടു കരം, നിത്യോപയോഗ സാധനങ്ങൾ എല്ലാത്തിനും വിലകൂട്ടി കളിക്കുന്പോൾ കേന്ദ്ര സർക്കാർ ഗ്യാസിനും മറ്റും തോന്നിയപോലെ വിലകൂട്ടുന്നു. ഇതിനിടയിൽ വറചട്ടിയിൽ കിടക്കുന്ന ജനങ്ങളുടെ അവസ്ഥ എന്താണ് ഇവരാരും മനസ്‌സിലാക്കാത്തത്?

പി.റ്റി. ജയൻ, കടുത്തുരുത്തി.

= കടുത്ത പ്രതിസന്ധികളെ നേരിടാൻ ജനതയെ പ്രാപ്തരാക്കാൻ വേണ്ടിയാണിത് എന്നു ചിന്തിച്ചുകൂടേ.. തുർക്കി മോഡൽ ഭൂകന്പമോ ഉക്രൈൻ പോലെ നീണ്ട യുദ്ധമോ ഉണ്ടായാൽ ആരും പതറരുത്!

‍‍? വൈകുന്നേരത്തെ സ്കോപ്പ് വെടിവട്ടം ഇന്ന് കാമറക്കു മുന്നിലിരുന്നാവാം എന്നു പറഞ്ഞ് ഏതെങ്കിലും മലയാളം ചാനൽ ഒരു ദിവസം അഞ്ചരയ്ക്കു ശേഷം താങ്കളേയും കൂട്ടരേയും പിടിച്ചുകൊണ്ടു പോയാൽ?

ടി.എസ് മധുസൂദനൻ, കൊങ്ങണൂർ.

= ഞാൻ റെഡി... കൂടെ നിങ്ങളും ഉണ്ടാകുമല്ലോ

‍‍? മക്കൾ ഹോളിവുഡ് പടം കണ്ടാൽ മാതാപിതാക്കൾ ജയിലിലാകും; നിയമം കടുപ്പിച്ച് ഉത്തരകൊറിയ -കമന്‍റ്...?

രജിത് മുതുവിള, ദേവഗംഗ.

= പേടിക്കണ്ട.. ധൈര്യമായിട്ട് പടങ്ങൾ കണ്ടോളൂ. ഉത്തര കൊറിയയിൽ ജയിലിന് അകത്തും പുറത്തും തമ്മിൽ വലിയ വ്യത്യാസമില്ല..!

‍‍? പാചക ഗ്യാസിന്‍റെ വില വർധിച്ചു വർധിച്ചു വരുന്നത് കാണുന്പോൾ മനുഷ്യന്‍റെ ഉള്ള ഗ്യാസ് കൂടി പോവുമോ?

കെ.കെ. സുമേഷ്, കൊക്കാലെ.

= എല്ലാ ഗ്യാസും അമൂല്യമാണ്. ഒന്നും കളയാതെ നോക്കുക....!

politicalnaircartoons.blogspot.in

? വിദേശപര്യടനം നടത്തുന്ന ഒറ്റ രാഷ്ട്രീയക്കാരനും അവിടെ നില്‍ക്കണമെന്നോ അവിടെ മുങ്ങണമെന്നോ തോന്നാത്തതെന്തേ....?

കുക്കു ആറന്മുള.

= വിദേശത്തു പോയാല്‍ അദ്ധ്വാനിച്ചു ജീവിക്കണം അതിനാല്‍ രാഷ്ട്രീയക്കാര്‍ കേരളം വിട്ടു പോകില്ല. എന്നാല്‍ ബാക്കി എല്ലാവരും അവസരം കിട്ടിയാല്‍ മുങ്ങിയേക്കും...


? ഇത്രയും ഇടി വാങ്ങി കൂട്ടുന്ന പൊറോട്ടക്ക് ഇടിയപ്പം എന്ന് പേരിടാതെ, ഒരു ഇടി പോലും കിട്ടാത്ത ഇടിയപ്പത്തിന് ആ പേരിട്ടത് തികച്ചും അന്യായമല്ലേ നായര്‍ ജി..?

മുരുകന്‍ തരൂര്‍.

= ഇരവാദമുയര്‍ത്തി ആദ്യം ഇടിയപ്പം പേര് അടിച്ചുമാറ്റി... ബീഫുമായുള്ള ചങ്ങാത്തം മൂലം പൊറോട്ട അവഗണനയും നേരിടുന്നുണ്ട്. അതാണ്....

? കള്ളു കുടിയന്മാര്‍ കുടിച്ചു പൂസായി ഓടയില്‍ വീണ് തല പൊട്ടിയാലും പിറ്റേന്ന് പൂര്‍ണ്ണ ആരോഗ്യവാന്‍ ആയിട്ടാണല്ലോ എഴുന്നേറ്റ് വരുന്നത്. ഇതിനു കാരണമെന്താണു മാഷേ?

അനീഷ് ഒ.പി, ഏറ്റുമാനൂര്‍.

= സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത മാറികടക്കാന്‍ ഇന്നും താന്‍ കഠിന പ്രയത്‌നം നടത്തണമല്ലോ എന്ന ഉത്തരവാദിത്വ ബോധം അവനെ ഉത്സാഹിയും കര്‍മ്മനിരതനുമാക്കും....!!!


? ഗുസ്തിക്കാരികള്‍ക്കു നേരെ പോലും കാമദൃഷ്ടി പതിയുന്നുവെങ്കില്‍ ഇനി ഇവിടെ ആര്‍ക്കു രക്ഷ?

സതീശന്‍ മുമ്പള്ളി,കൊറ്റാളി.

= വക്രദൃഷ്ടിയെ ഗുസ്തി കൊണ്ട് നേരിടാമല്ലോ..!


? പണ്ട് ഭാര്യ, ഭര്‍ത്താവ് എന്ന് പറഞ്ഞിരുന്ന സ്ഥാനത്ത് ഇന്ന് ജീവിത പങ്കാളി എന്നായി മാറി. ഇന്നലെ ഹൗസ് വൈ ഫായിരുന്ന വീട്ടുകാരിയെ ഇന്ന് ഹോം എഞ്ചിനിയര്‍ എന്നു വിളിക്കുന്നു. സംബോധന നാളെ എന്താവും സാബ്?

കെ.എം. സുബ്രഹ്മണ്യം, ഫറോക്ക്.

= ജീവിത പങ്കാളിയുമായി ഉണ്ടാക്കുന്ന കരാര്‍ അനുസരിച്ച് കണ്‍സള്‍ട്ടന്റ്, പ്രോഗ്രാം മാനേജര്‍, ലൈഫ് ഓര്‍ഗനൈസര്‍ തുടങ്ങി എന്തുമാകാം!

? കോവിഡ്- ലോകത്ത് കുറച്ചധികം നാശം വരുത്തിയെങ്കിലും കോവിഡ് മൂലം നല്ല പാഠം പഠിക്കാനും കഴിഞ്ഞില്ലേ. എന്തായിരിക്കും ആ പാഠം?

എം.എ. വര്‍ഗീസ് തുരുത്തിശേരി.

= മടി മാറി.ഒന്നും ചെയ്യാതെ അലസമായി കാല ങ്ങളോളം വീട്ടിലിരിക്കാനുള്ള കഴിവ് നേടി!

?ഒരാള്‍ മറ്റൊരാളെ തല്ലിയാല്‍ ആ തല്ലിയ മനുഷ്യന്‍ മാസങ്ങള്‍ക്കു ശേഷം അക്കാര്യം മറന്നു പോകും. തല്ലുകൊണ്ടയാള്‍ ഒരിക്കലും മറക്കില്ല. കാരണം?

അനീഷ് ഒ.പി, ഏറ്റുമാനൂര്‍.

= പണം കൊടുത്താല്‍ കിട്ടിയവനാണ് മറക്കുക. തല്ല് ഹൃദയമുറിവാണ്. കിട്ടിയവന്‍ മറക്കില്ല; പലിശ സഹിതം തിരിച്ചു കൊടുക്കാനായി ജീവിതകാലം മുഴുവന്‍ കാത്തിരിക്കും...!

? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലും തട്ടിപ്പ്!! തീക്കട്ടയിലെ ഉറുമ്പരിക്കുന്നുവോ....?

വിനോദ്. വി. നറുകര.

= അരിച്ചോട്ടെ.. സര്‍ക്കാരിനു വേണ്ടപ്പെട്ടവര്‍ക്ക് ദുരിതാശ്വാസനിധിയൊരു തേന്‍കട്ടയാണ്...

? കേന്ദ്രത്തില്‍ അധികാരത്തിലേറിയാല്‍ ജാതി സെന്‍സസ് നടത്തും: കോണ്‍ഗ്രസ്സ്. അത്യാവശ്യ കാര്യം തന്നെയാണ് അല്ലെ ചേട്ടാ....?

രജിത് മുതുവിള, ദേവഗംഗ.

= അധികാരത്തിലേറാതിരിക്കാന്‍ വേണ്ട കാര്യങ്ങളും അവരുതന്നെ ചെയ്യണമല്ലോ...

? കല്യാണത്തിന് മുമ്പ് സേവ് ദ് ഡേറ്റ്, അന്നേ ദിവസവും സേവ് ദ് ഡേറ്റ്, അത് കഴിഞ്ഞു ആരും സേവ് ദ് ഡേറ്റ് ചെയ്യാന്‍ പറയാത്തത് എന്തേ സാബ്?

സതീഷ്‌കുമാര്‍ അര്‍പ്പൂക്കര ഈസ്റ്റ്, കോട്ടയം്.

= പിന്നീടുള്ള കാലം സേവ് ദ ലൈഫിനു വേണ്ടിയുള്ള ദമ്പതികളുടെ നെട്ടോട്ടം ആയിരിക്കും. അതാണ്!

? കളകളുണ്ടെങ്കില്‍ പറിച്ചു കളയും :എം.വി. ഗോവിന്ദന്‍. കള മരമായാലോ....?

റഫീക്ക്. കെ. മണക്കായി.

= കളമരത്തണലിലിരുന്ന് ഗീര്‍വാണകളകളം മീട്ടും...

? കോണ്‍ഗ്രസ് അഞ്ചിന കര്‍മ പദ്ധതിക്ക് രൂപം നല്‍കി. ഒറ്റുന്നവരെ ഒറ്റകെട്ടായി നേരിടും എന്നു പ്രഖ്യാപിച്ചത് എത്രത്തോളം വിജയിക്കും സാബ്?

സതീഷ്‌കുമാര്‍, അര്‍പ്പൂക്കര, ഈസ്റ്റ് കോട്ടയം.

= വലിയ പ്രഖ്യാപനം നടത്തിയിട്ട് ഒറ്റക്കൊറ്റക്ക് കെട്ടുകെട്ടാതിരുന്നാല്‍ ഭാഗ്യം!


? കരിങ്കൊടിക്ക് പകരം വെള്ളക്കൊടി കാണിച്ചു ചര്‍ച്ചയ്ക്ക് വഴിയൊരുക്കി, പുതിയ വഴിതുറന്നാലോ?

പുഷ്പവല്ലി കൃഷ്ണപുരം.

= സോറി, ചെങ്കൊടിക്കു കീഴെ ഒരു പിന്‍വാതില്‍ ചര്‍ച്ചയെ ഞങ്ങള്‍ക്ക് ശീലമുള്ളൂ..!


? അശ്വത്ഥാമാവ് വെറും ഒരു ആനയായിരുന്നോ നായർജീ?

റഫീഖ് കെ. മണക്കായി പാറേക്കാട്.

= ശിവശങ്കറിന്‍റെ ആന, കുഴിയാനയായിരുന്നു!

? കെ.എസ്.ആർ.ടി.സി.യിൽ ഇനി ടാർഗറ്റും..! അങ്ങിനെയെങ്കിൽ അത് ആദ്യം ബാധകമാക്കേണ്ടത് നമ്മുടെ മന്ത്രിമാർക്കല്ലേ.. അത്രക്കും നഷ്ടത്തിലും കടത്തിലും ആണല്ലോ സംസ്ഥാനം..?കമന്‍റ്...?

മുരുകൻ തരൂർ.

= അവർക്കുമുണ്ടല്ലോ ടാർഗറ്റ്. കോടീശ്വരപദവി, വിദേശപര്യടനം, ബന്ധുനിയമനം, സ്വർണ്ണക്കടത്ത്, കള്ളക്കടത്ത്.....അങ്ങനെയങ്ങനെ....!
ാ ന്ധചിക്കൻ’ എന്ന പദം കഐഫ്സിക്ക് മാത്രമായി നൽകാനാവില്ല; ഡൽഹി ഹൈക്കോടതി -കോഴിക്ക് നൽകാമോ ചേട്ടാ ....?

രജിത് മുതുവിള, ദേവഗംഗ.

= സ്ത്രീവിഷയത്തിൽ അപാര താത്പര്യമുള്ള ഞരന്പുരോഗികൾക്ക് ആ പദം അനുവദിച്ചിട്ടുണ്ട്...

? കാത്തിരുന്നു കണ്ടോളൂ... ലൈഫ് മിഷനിൽ മുഖ്യമന്ത്രി യുടെയും കുടുംബത്തിന്‍റെയും പങ്ക് ഉറപ്പായും പുറത്തു വരുമെന്ന് വീണ്ടും സ്വപ്ന സുരേഷ് പറയുന്നു...! ഇത് സ്വപ്നയുടെ സ്വപ്നം മാത്രമോ അതോ വല്ലതും നടക്കുമോ ഗുരുവേ ...??

പൊതുവായി പൊന്ന അയിലൂർ, നെ·ാറ.

? വെളുപ്പാൻകാലത്ത് കണ്ട സ്വ പ്നമാണെങ്കിൽ ചിലപ്പോൾ നടന്നേക്കും...
ാസന്യാസിമാർ ആന്തരിക അവയവങ്ങൾ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു: നവ്യ നായർ. -കമന്‍റ് ....?

രേഷ്മ രജിത്ത്, പനയ്ക്കോട്.

= അതിന് നല്ല പരിശീലനവും ധ്യാനവും വേണ്ടിവരും. ഞാനിന്ന് എന്‍റെ പാങ്ക്രിയാസിസ് കഴുകി വെയിലത്ത് ഇട്ടിട്ടുണ്ട്..!

? കേന്ദ്രം ഞെരുക്കുന്നു; യുഡിഎഫ് കുട പിടിക്കുന്നു: മുഖ്യമന്ത്രി. അപ്പോൾ സർക്കാർ എന്തു ചെയ്യുന്നു നായർ ജി?

റഫീഖ് കെ.മണക്കായി, പാറേക്കാട്.

= നനഞ്ഞ ഇടം നോക്കി നന്നായി തുരക്കുന്നു..!

? പാക്കിസ്ഥാൻ ഇന്ത്യയിൽ ലയിക്കുന്നതോടെ, ന്ധഅഖണ്ഡ്ഭാരത്’ യാഥാർഥ്യമാകുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞി രിക്കുന്നു! (പത്രവാർത്ത) താങ്കളുടെ കമന്‍റ്..?

ജോർജ് ജെ. കണ്ണനല്ലൂർ.

= സൂക്ഷിക്കണം. പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും തീവ്രവാദികളെയെല്ലാം വലിച്ചു കയറ്റിയാൽ അതൊരു അലന്പുഭാരതമാകുമല്ലോ!

? എന്‍റെ കൂട്ടുകാരന് കഐസ്ആർടിസിയിൽ ജോലി കിട്ടി. അവനു വല്ല ഉപദേശവും കൊടുക്കാനുണ്ടോ..?

കെ.കെ. സുമേഷ്, കൊക്കാലെ.

= ക്ഷമയുടെയും സഹനത്തിന്േ‍റയും ഒരു ത്യാഗജീവിതം ആശംസിക്കുക..!

? ചുവന്ന തുണി കാളയ്ക്കും കറുത്തതുണി രാഷ്ട്രീയനേതാക്കൾക്കും അസ്വസ്ഥത ഉണ്ടാക്കുന്നത് എന്തുകൊണ്ടാണ്?

പുഷ്പവല്ലി കൃഷ്ണപുരം.

= ആ നിറത്തിൽ അവ അപകടം മണക്കുന്നു. അതോടെ സ്വയരക്ഷക്കായി പ്രതിരോധം തീർക്കുന്നു!

? കറുപ്പിനു് ഏഴഴക് എന്നാണല്ലോ നമ്മൾ സാധാരണ പറയുക. പക്ഷെ നമ്മുടെ മുഖ്യമന്ത്രി ക്ക് വീണ്ടും കറുപ്പിനോട് വല്ലാത്ത വിരോധം. എന്തു പറ്റി നായർ ജി. കമന്‍റ്....?

പൊതുവായി പൊന്ന അയിലൂർ, നെ·ാറ.

= സംസ്ഥാനത്തിന്‍റെ സാന്പത്തിക സ്ഥിതി ഇരുണ്ടു വരുന്നു. നാട്ടുകാരുടെ ജീവിതവും കരിപുരണ്ടു തുടങ്ങി... അതിനാൽ ഇരുട്ടും കറുപ്പുമെല്ലാം കാണുന്നത് മുഖ്യന് അലർജിയാണ്!

? മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത വസ്ത്രം പാടില്ല; വിദ്യാർത്ഥി കൾക്ക് കോളജ് അധികൃതരുടെ നിർദ്ദേശം. കാക്കകൾ ഇനി എന്തുചെയ്യും ചേട്ടാ...?

രജിത് മുതുവിള ദേവഗംഗ.

= മുഖ്യന്‍റെ കറപ്പിനോടുള്ള പേടി മാറാൻ കാക്കകൾ മലർന്നു പറക്കണം...

? ജനങ്ങളുടെ പ്രതിഷേധം ഭയന്നതു കൊണ്ടാണോ....? നായർജി....ജനീകയ പ്രതിരോധ ജാഥ എന്ന് പേരിട്ടിരികുന്നത് .....?

അസ്കർ കളത്തിങ്ങൽ, ഫറോക്ക്.

= അല്ല. ജനത്തെ പുല്ലും പേടിയില്ല, എന്നാലിത് പ്രതിക്ഷേധം തണുപ്പിക്കാനുള്ള ഒരു വനരോദന യാത്രയാണെന്നു പറയാം!

? മരണ വീട്ടിലെ കറുത്ത കൊടി വരെ പോലീസ് അഴിച്ചു മാറ്റിയിട്ട്, കറുത്ത ഉടുപ്പിട്ടു നിന്ന മരുമോനെ സല്യൂട്ട് ചെയ്ത പോലീസ്ന്‍റെ ഉള്ളിരിപ്പ് എന്താണ് എന്ന് പറയാൻ പറ്റുമോ സാബിന്?

സതീഷ്കുമാർ, ആർപ്പൂക്കര ഈസ്റ്റ്, കോട്ടയം.

= അതൊരു സന്ദേശമാണ്. മുഖ്യമന്ത്രിയെ പേടിയില്ലാത്തത് മരുമോനു മാത്രമാണ്... മാത്രമായിരിക്കണം.

?19കാരനായ മകനെ പിതാവ് വെട്ടി പരിക്കേൽപ്പിക്കുകയും മകളെ പിതാവ് ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്യുന്ന പ്രവണത കേരളത്തിൽ വർദ്ധിച്ചു വരുന്നതിന്‍റെ കാരണം ലഹരിയുടെ ഉപയോഗം കൂടുന്നതല്ലേ...??

അഷ്റഫ് പി.പി, ഇരിക്കൂർ.

= നാട്ടിൽ ന·യുടെ ഒരു മാതൃക പോലുമില്ല. എവിടെയും തി·, അക്രമം, ധൂർത്ത്, ചതി, കൊള്ള, പീഡനം.. ഇതെല്ലാം അതിന്‍റെ സ്വഭാവിക പരിണാമം മാത്രമാണ്

? കോഴിക്കോട് ബീച്ചിൽ 24 വർഷംമുന്പ് യേശുദാസി നെയും ചിത്രയെയും കല്ലെറിഞ്ഞയാൾ അറസ്റ്റിൽ -ഇത്ര പെട്ടെന്ന് കുറ്റവാളിയെ പിടികൂടാൻ കഴിയുമോ ചേട്ടാ?

രജിത് മുതുവിള, ദേവഗംഗ

= എത്ര വൈകിയാലും കുറ്റവാളിയെ പിടികൂടും എന്നതാണ് നല്ലവശം..!

? രാജ്യം സന്പൂർണമായി പാപ്പരായെന്ന് പാക്കിസ്ഥാൻ പ്രതിരോധമന്ത്രി. കമെന്‍റ്?

പുഷ്പവല്ലി, കൃഷ്ണപുരം.

= പ്രതിരോധിക്കാൻ ഒന്നുമില്ലാത്തതു കൊണ്ട് മന്ത്രിപ്പണിയും പോയി..!

politicalnaircartoons.blogspot.in

? ഫെ​ബ്രു​വ​രി 14 പ​ശു​വി​ന് ആ​ലിം​ഗ​ന ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. ആ​ര് ആ​ദ്യം മു​ന്നോ​ട്ടു വ​രും സ​ർ? ഇ​ത് ഒ​രു ആ​ചാ​ര​മാ​യി മാ​റു​മോ?

സ​തീ​ഷ്കു​മാ​ർ ആ​ർ​പ്പൂ​ക്ക​ര.

= ആ​ദ്യം പ​ശു. പി​ന്നെ സ​ർ​വ്വ ജീ​വ​ജാ​ല​ങ്ങ​ളേ​യും സ്നേ​ഹി​ക്കാ​നു​ള്ള വ​ൻ പ​ദ്ധ​തി​യു​ടെ തു​ട​ക്ക​മാ​ണ്. മ​നു​ഷ്യ​ർ പ​ര​സ്പ​രം വെ​ട്ടി​ക്കീ​റു​ന്ന നാ​ട്ടി​ൽ ആ​ചാ​ര​മാ​കു​മോ ചാ​ര​മാ​കു​മോ​ന്ന് ക​ണ്ട​റി​യ​ണം.....!

? മൂ​ത്ര​പു​ര​യു​ടെ​യും വെ​യ്റ്റിം​ഗ് ഷെ​ഡ്ഡി​ന്േ‍​റ​യും ബോ​ർ​ഡി​ൽ പൊ​തു​ജ​ന ആ​സ്തി ഫ​ണ്ടി​ൽ നി​ർ​മി​ച്ച​ത് എ​ന്ന് മാ​ത്രം എ​ഴു​തു​ക എ​ന്ന നി​യ​മം അ​ടു​ത്ത കാ​ല​ത്ത് വ​ല്ലോം വ​രു​മോ?

കു​ക്കു ആ​റ·ു​ള.

= പൊ​തു​മു​ത​ൽ എ​ടു​ത്ത് സ്വ​ന്തം പ്ര​ശ​സ്തി​യു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന മ​ണ്ട·ാ​ർ​ക്ക് ഇ​തു നാ​ണ​ക്കേ​ടാ​ണെ​ന്ന് തോ​ന്നു​ന്ന ഒ​രു കാ​ലം വ​ര​ണം...!

? സം​യു​ക്ത എ​ന്നു വി​ളി​ച്ചാ​ൽ മ​തി. മേ​നോ​ൻ ഒ​ഴി​വാ​ക്കി​യെ​ന്ന് ന​ടി സം​യു​ക്താ മേ​നോ​ൻ. ക​മ​ന്‍റ്?

ര​ജി​ത് മു​തു​വി​ള, ദേ​വ​ഗം​ഗ.

? ര​ണ്ടും കൂ​ടി​ച്ചേ​രു​ന്ന​തി​നെ​യാ​ണ​ല്ലോ സം​യു ക്ത ​എ​ന്നു പ​റ​യു​ന്ന​ത്. അ​പ്പോ​ൾ എ​ന്തു​ചെ​യ്യും!

= യു​ഡി​ഫ് എം​എ​ൽ​എ​മാ​ർ ഗ​തി​കി​ട്ടാ പ്രേ​ത​ങ്ങ​ൾ ആ​ണെ​ന് ഇ​പി ജ​യ​രാ​ജ​ൻ. അ​പ്പൊ എ​ൽ​ഡി​എ​ഫ് എം​എ​ൽ​എ​മാ​രോ?

കെ.​കെ. സു​മേ​ഷ്, കൊ​ക്കാ​ലെ.

? എ​ല്ലാ ആ​ർ​ഭാ​ട​ങ്ങ​ളും കി​ട്ടു​ന്ന വി​ഐ​പി പ്രേ​ത​ങ്ങ​ളാ​വ​ണം..!

= രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്കാ​ർ എ​ന്ത് തെ​റ്റ് ചെ​യ്താ​ലും ജാ​ഗ്ര​ത കു​റ​വ് മൂ​ല​മാ​ണെ​ന്ന് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത് എ​ന്ത് കൊ​ണ്ടാ​ണ്?

റി​യ ഫാ​ത്തി​മ പി. ​മ​ണ​ക്കാ​യി.

? രാ​ഷ്ട്രീ​യ​ത്തി​ൽ വെ​റും ക​ള്ള·ാ​ർ​ക്ക് ശോ​ഭി​ക്കാ​നാ​വി​ല്ല, പ​ഠി​ച്ച ക​ള്ള​നാ​വ​ണം.
ാഅ​വ​ധി അ​വ​കാ​ശ​മാ​ണെ​ന്ന് പ​റ​യു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, ഓ​ഫീ​സി​ലെ​ത്തു​ന്ന ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തെ കൂ​ടി ഓ​ർ​ക്ക​ണ്ടേ?

മു​രു​ക​ൻ ത​രൂ​ർ.

= അ​വ​ധി ചി​ല​ർ​ക്ക് അ​വ​കാ​ശ​വും തൊ​ഴി​ൽ വെ​റും അ​ല​ങ്കാ​ര​വു​മാ​ണ്. അ​ത്ത​ര​ക്കാ​ർ​ക്ക് ജ​ന​ത്തോ​ട് എ​ന്നും പു​ച്ഛ​മാ​യി​രി​ക്കും!

? കോ​ണ്‍​ഗ്ര​സി​ന്‍റെ ഭ​വ​ന സ​ന്ദ​ർ​ശ​ന പ​രി​പാ​ടി; സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്. -വീ​ട്ടി​ലി​രി​ക്കാ​നും സ​മ്മ​തി​ക്കി​ല്ലെ ചേ​ട്ടാ ....?

ര​ജി​ത് മു​തു​വി​ള, ദേ​വ​ഗം​ഗ.

= ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ അ​വ​ർ വ​രു​ന്ന​തു കാ​ണു​ന്പോ​ൾ പു​റ​ത്ത​ത്തേ​ക്ക് ഒ​രു ജോ​ഡോ​യാ​ത്ര ന​ട​ത്തി ര​ക്ഷ​പ്പെ​ടു​ക...

? പ​ശു​വി​നെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തി​ലൂ​ടെ നാ​ടി​നും വീ​ടി​നും ഐ​ശ്വ​ര്യം വ​രു​മെ​ന്ന സ​ങ്ക​ല്പ​മാ​ണ​ല്ലോ പ്ര​ണ​യ​ദി​ന​ത്തി​ൽ പ​ശു ആ​ലിം​ഗ​ന​ദി​നാ​ച​ര​ണ ആ​ഹ്വാ​ന​ത്തി​നു പി​ന്നി​ൽ! എ​ന്നാ​ൽ പ്ര​ണ​യ ദി​ന​മ​റി​യാ​ത്ത പ​ശു​വി​നെ പെ​ട്ടെ ന്ന് ​മ​നു​ഷ്യ​ർ കെ​ട്ടി​പ്പി​ടി​ച്ചാ​ൽ പ​ശു വെ​കി​ളി​പി​ടി​ക്കി​ല്ലേ?
സ​തീ​ശ​ൻ മു​ന്പ​ള്ളി, കൊ​റ്റാ​ളി.

= പ​ശു​വി​നോ​ട് പ്ര​ണ​യ​ദി​നം എ​ന്നൊ​ന്നും പ​റ​യ​ണ്ടാ.​പ​ക​രം കാ​ലി​ത്തീ​റ്റ പ്രോ​ത്സാ​ഹ​ന​ദി​ന​മെ​ന്നു പ​റ​ഞ്ഞോ​ളൂ!

? പ്ര​ണ​യ സ​ഫ​ല്യ​ത്തി​നാ​യി ക​ഷാ​യ​വും ആ​സി​ഡും പെ​ട്രോ​ളും ക​രു​തു​ന്ന വ​ർ​ത്ത​മാ​ന കാ​ല​ത്ത്..... ഈ ​വാ​ല​റ്റൈ​ൻ ദി​ന​ത്തി​ൽ സാ​ബി​ന് പ​റ​യാ​നു​ള്ള​ത് എ​ന്താ​ണ്???

മു​രു​ക​ൻ, ത​രൂ​ർ.

= ജീ​വ​ൻ എ​ടു​ക്ക​ല​ല്ല, ജീ​വി​തം കൊ​ടു​ക്ക​ലാ​ണ് സ്നേ​ഹം. എ​ല്ലാ​വ​രേ​യും സ്നേ​ഹി​ക്കു​ക, കു​റ​ച്ചു​പേ​രെ വി​ശ്വ​സി​ക്കു​ക. ആ​രേ​യും വെ​റു​ക്കാ​തി​രി​ക്കു​ക ഏ​വ​ർ​ക്കും വാ​ല​റ്റൈ​ൻ​ദി​ന ആ​ശം​സ​ക​ൾ..

? പ്രേ​മ മി​ഥു​ന​ങ്ങ​ൾ ഫെ​ബ്രു​വ​രി 14-ന് ​മാ​ത്രം
സ്റ്റേ​ഹി​ച്ച് നി​ർ​വൃ​തി​യ​ട​ഞ്ഞാ​ൽ മ​തി​യൊ രാ​ജു​നാ​യ​ർ...?

മോ​ഹ​ൻ കു​ഞ്ഞൂ​ഞ്ഞ് ചെ​റു​പു​ഴ.

= ദി​വ​സ​വും പ്രേ​മി​ക്കാം. എ​ന്നാ​ൽ യു​വ​മി​ഥു​ന​ങ്ങ​ളു​ടെ പ്രേ​മ പെ​രു​ന്നാ​ൾ ഫെ​ബ്രു​വ​രി-14​നാ​ണ്...!

? ഒ​രു കൂ​ട്ട​ർ കു​റെ ശ​രി യാ​ക്കി; മ​റ്റെ കൂ​ട്ട​ർ എ​ല്ലാം ശ​രി​യാ​ക്കി. ഇ​നി​യി​പ്പം ശ​രി​യാ​ക്കാ​നൊ​ന്നു​മി​ല്ലേ......?

പു​ഷ്പ​വ​ല്ലി കൃ​ഷ്ണ​പു​രം.

= ഇ​നി കൊ​ള​ള​ക്കാ​ർ പോ​യി കൊ​ള്ളാ​വു​ന്ന​വ​ർ വ​ര​ണം. എ​ല്ലാ​മൊ​ന്ന് ശ​രി​ക്ക് ആ​ക്ക​ണം!

? മു​ഖ്യ​മ​ന്ത്രി പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ ജ​ന​ങ്ങ​ൾ എ​ന്തു ചെ​യ്യ​ണം നാ​യ​ർ ജീ?

​റ​ഫീ​ഖ് കെ. ​മ​ണ​ക്കാ​യി പാ​റേ​ക്കാ​ട്.

= വൈ​റ​സി​നെ പേ​ടി​ച്ച് കോ​വി​ഡ് കാ​ല​ത്ത് ചെ​യ്ത​തു പോ​ലെ ക​ത​ക​ട​ച്ച് വീ​ട്ടി​ലി​രി​ക്കു​ക!

? ക​ർ​ണ്ണാ​ട​ക ഇ​ല​ക്ഷ​നി​ൽ കേ​ര​ള​ത്തെ ഇ​ക​ഴ്ത്തി ക്കാ​ട്ടി വോ​ട്ട് ചോ​ദി​ച്ചാ​ൽ അ​തെ​ങ്ങി​നെ​യാ​ണ് സാ​ർ ക​ർ​ണ്ണാ​ട​ക​യി​ൽ വോ​ട്ടാ​യി​ട്ട് മാ​റു​ന്ന​ത്...?

മോ​ഹ​ൻ കു​ഞ്ഞൂ​ഞ്ഞ്, ചെ​റു​പു​ഴ.

= ഒ​ന്നു ചീ​യു​ന്ന​ത് മ​റ്റൊ​ന്നി​ന് വ​ള​മാ​യി വ​രാം. കേ​ര​ളം പ​റ​ഞ്ഞ് പേ​ടി​പ്പി​ച്ചാ​ണ് യു​പി​യി​ൽ യോ​ഗി ജ​യി​ച്ച​ത്!

? എ​ൽ.​ടി.​ടി.​ഇ. ത​ല​വ​ൻ വേ​ലു​പ്പി​ള്ള പ്ര​ഭാ​ക​ര​ൻ കൊ​ല്ല​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് നെ​ടു​മാ​ര​ൻ പ​റ​യു​ന്നു. എ​ങ്കി​ൽ ന​മ്മു​ടെ വീ​ര​പ്പ​ൻ കൊ​ല്ല​പ്പെ​ട്ടി​ട്ടി​ല്ല​ന്ന് ഞാ​ൻ പ​റ​ഞ്ഞാ​ൽ ...?

പൊ​തു​വാ​യി പൊ​ന്ന അ​യി​ലൂ​ർ, നെ·ാ​റ.

= വീ​ര​പ്പ​ന്‍റെ പേ​രി​ലു​ള്ള തീ​രാ​ത്ത കേ​സു​ക​ളും, വീ​ര​പ്പ​ന്‍റെ കു​ടും​ബ​ത്തി​നു ചെ​ല​വി​നു കൊ​ടു​ക്കേ​ണ്ട ബാ​ധ്യ​ത​യും നി​ങ്ങ​ളു​ടെ ത​ല​യി​ൽ വ​ന്നു ചേ​രു​ന്ന​താ​യി​രി​ക്കും..!

? പ​ല പാ​ർ​ട്ടി​യി​ൽ ആ​ണെ​ങ്കി​ലും നേ​താ​ക്ക·ാ​ർ​ക്ക് അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ഉ​ള​ള സൗ​ഹൃ​ദം അ​ണി​ക​ളി​ൽ കാ​ണാ​ത്ത​തു എ​ന്ത്കൊ​ണ്ട് ആ​യി​രി​ക്കും?

കെ.​കെ. സു​മേ​ഷ്, കൊ​ക്കാ​ലെ.

= അ​ണി​ക​ളെ ത​മ്മി​ൽ ത​ല്ലി​ച്ച് വെ​റു​പ്പി​ച്ച് നി​ർ​ത്തി​യി​ട്ടാ​ണ് എ​ല്ലാ പാ​ർ​ട്ടി നേ​താ​ക്ക​ളും ഒ​ന്നി​ച്ച് കൂ​ടി വി​ഭ​വ​ങ്ങ​ൾ പ​ങ്കി​ട്ട് സു​ഖി​ക്കു​ന്ന​ത്!

politicalnaircartoons.blogspot.in

? ഉള്ളവന്റെ കൈയ്യില്‍ നിന്നെടുത്ത് ഇല്ലാത്തവന് കൊടുക്കുന്നതായിരുന്നു പണ്ട് കമ്മ്യൂണിസം. ഇപ്പോ ഇല്ലാ ത്തവന്റെ കൈയ്യില്‍ നിന്നെടുത്ത് ഇല്ലാത്തവന് കൊടുക്കും എന്നതാണെന്നു പറഞ്ഞാല്‍ ശരിയാണോ?

റഫീഖ് മണക്കായി പാറേക്കാട്.

= അല്ലല്ലോ.. ഇപ്പോള്‍ എല്ലാവരേയും പോക്കറ്റടിച്ച് പാര്‍ട്ടിക്കാര്‍ക്കു കൊടുക്കുന്നതാണ് കമ്മ്യുണി(പിണറായി)സം!


? വിലക്കയറ്റം നേരിടാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് തോന്നുന്നു?

കുക്കു ആറന്മുള.

= അതല്ലെങ്കില്‍ ജനം കടുത്ത തീരുമാനങ്ങള്‍ എടുക്കോണ്ടി വരും....

? രാജസ്ഥാനില്‍ നിന്ന് ഇന്ന് ഒരു ഓള്‍ഡ് മങ്ക് റം വാങ്ങിച്ചു.വില 455രുപ.കൊള്ള സംഘത്തിന്റെ സ്വന്തം നാടെ..നല്ല നമസ്‌ക്കാരം എന്ന് ഹരീഷ് പേരടി. നമുക്കും രാജസ്ഥാനിലേക്ക് വിട്ടാലോ ചേട്ടാ....?

രജിത് മുതുവിള, ദേവഗംഗ.

= ഓള്‍ഡ് മങ്കികളുടെ ഈ ഗുണ്ടാസ്ഥാന്‍ നന്നാകാന്‍ ഒന്നു പോരടിച്ചാലും പോരേ.....!

? കൃഷിയിടങ്ങളില്‍ ഇറങ്ങിയ വന്യജീവികളെ തുരുത്താന്‍ 2 കോടി. പൊതുമുതല്‍ മുടിപ്പിക്കുന്ന ഭരണപക്ഷ വന്യജീവികളെ തുരുത്താന്‍ ബജറ്റില്‍ വല്ലതും ഉണ്ടായിരുന്നുവെങ്കില്‍ ജനം രക്ഷപ്പെടില്ലായിരുന്നോ?

അസ്‌കര്‍ കളത്തിങ്ങല്‍, ഫറോക്ക്.

= തുരത്തുന്നത് ബജറ്റിലല്ലാ. തെരഞ്ഞെടുപ്പിലാണ്. അവിടെ ജന കോടികള്‍ ഇറങ്ങണം!

? മദ്യപര്‍ക്ക് മുന്തിയ പരിഗണന കൊടുക്കുക. അവരാണ് സര്‍ക്കാരിന്റെ ഏക ആശ്രയം. എല്ലാവരും ഒരു സ്പൂണെങ്കിലും മദ്യം ഉപയോഗിക്കുക, കേരളത്തെ രക്ഷിക്കുക. കമെന്റ്?

കുക്കു ആറന്മുള.

= മദ്യം വാങ്ങാനുള്ള പണത്തിനായി എല്ലാവരും ലോട്ടറിയും എടുക്കണം, ഭാഗ്യമുണ്ടേല്‍ എല്ലാവരും രക്ഷപ്പെടും!

? പുര കത്തുമ്പോള്‍ ചിലര്‍ വാഴവെട്ടും എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ ചിന്ത വാഴക്കുല വെട്ടിയത് എന്തു കത്തിയിട്ടാണ് സാബ് ?

കെ.ആര്‍.സുശീലന്‍ വൈക്കം.

= നാട്ടില്‍ പാര്‍ട്ടിയുടെ ഭരണം കത്തി നില്‍ക്കുമ്പോള്‍ എന്തു സ്ഥാനവും പദവിയും ഡിഗ്രിയും ചുമ്മാ വെട്ടിയെടുക്കാമല്ലോ എന്ന ചിന്ത കത്തി....!

? ഈ സര്‍ക്കാര്‍ എല്ലാത്തിനും നികുതി കൂട്ടി എന്നാല്‍ ജനങ്ങള്‍ക്ക് ഒരു കാര്യത്തില്‍ ആശ്വസിക്കാം ദാമ്പത്യത്തിന് നികുതി ഏര്‍പ്പെടുത്താതില്‍? ഇതിന് എങ്ങാനും നികുതി കൊണ്ടു വന്നാലോ ജി?

സതീഷ്‌കുമാര്‍,ആര്‍പ്പൂക്കര, കോട്ടയം.

= അങ്ങനെവന്നാല്‍ എല്ലാവരും സൂത്രത്തിലൊരു ലിവിംഗ് ടുഗദര്‍ ഏര്‍പ്പാട് മതിയെന്നു വയ്ക്കും....

? കുടിക്കുന്ന വെള്ളത്തിനു കാശ് കൊടുക്കണം. എങ്കില്‍ ശ്വസി ക്കുന്ന വായുവിനു കൂടി കാശ് പിരിക്കുന്ന നടപടി തുടങ്ങരുതോ....?

പി.റ്റി. ജയന്‍, കടുത്തുരുത്തി.

= അതു വന്നേക്കും. വെളുപ്പിനു നടക്കാനിറങ്ങുന്നവര്‍ക്ക് നടപ്പു നികുതി, ഫാഷന്‍ ഹെയര്‍ കട്ടി ന് ആഡംബര നികുതി. അങ്ങനെ പലതും ബാലഗോപാലന്റെ ആലോചനയിലുണ്ട്....


? വിലക്കയറ്റ വാര്‍ത്ത കേട്ട് ബോധം കെട്ട് വീഴുന്നവര്‍ക്ക് വെള്ളക്കരത്തെ കുറിച്ചോര്‍ക്കു മ്പോള്‍ മുഖത്ത് വെള്ളം പോലും തളിക്കാനാകാത്ത അവസ്ഥയെന്ന് -പിസി വിഷ്ണുനാഥ്. -കമന്റ്...?

രേഷ്മ രജിത്ത്,പനയ്‌ക്കോട്.

= സര്‍ക്കാരിനെ ആശ്രയിക്കാതെ സോളാര്‍ എനര്‍ജി പോലെ മഴക്കാറില്‍ നിന്ന് നേരിട്ടു വെള്ളം പിടിക്കുന്ന എന്തെങ്കിലും മാര്‍ഗ്ഗം ഉടനെ കണ്ടുപിടിക്കണം..!

? വിദേശത്ത് പഠിക്കാന്‍ പോകുന്നവരുടെ എണ്ണം 68 ശതമാനം കൂടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം. നമ്മുടെ രാജ്യത്തെ ഉപരിപഠനം മെച്ചപ്പെടുകയാണോ?

വിനോദ് വി. നറുകര.

= പലതും പഠിക്കാന്‍ മന്ത്രിമാര്‍ അടിക്കടി വിദേശത്തു പോകുമല്ലോ. അതാണ്!

? നാട് മൊത്തം കടത്തില്‍, അതിനായി അവതരിപ്പിച്ച ബജറ്റിലോ ജനത്തെ പിഴി യുന്നു. പാവപ്പെട്ടവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ പോലും പണമില്ലാതെ വിയര്‍ക്കുന്നു. അപ്പോഴാണ് തുര്‍ക്കി ദുരിതാശ്വാസത്തിന് നമ്പര്‍വണ്‍ കേരളത്തിന്റെ 10 കോടി. കമെന്റ്?

പൊതുവായി പൊന്ന, അയിലൂര്‍, നെന്മാറ.

= ദുരിതാശ്വാസത്തിനായി 100 കോടി മുണ്ടുകള്‍ സര്‍ക്കാര്‍ വാങ്ങി. അതില്‍ പത്തു കോടിയാണ് തുര്‍ക്കിക്ക്. 5 സിറിയക്ക്. ബാക്കിയുള്ളവ പാക്കിസ്ഥാന്‍, ശ്രീലങ്ക, ക്യൂബ എന്നിവര്‍ക്കാണ്. കോടികള്‍ കൊടുക്കാന്‍ മന്ത്രിമാര്‍ ക്ക് ഇനി വിദേശ യാത്ര വേണ്ടിവരും!

? ഇന്ധന വിലവര്‍ധനവ് തുടര്‍ഭരണം കൊണ്ടുണ്ടായ സമാനതകളില്ലാത്ത പ്രതിസന്ധിയോ? അഹങ്കാരത്തിന്റെ അനുഭൂതിയോ..?

അസ്‌കര്‍ കളത്തിങ്ങല്‍, ഫറോക്ക്.

= നവോത്ഥാന കേരളത്തിന്റെ ചെറിയൊരു ചൂളംവിളി...യായിട്ടു വരും!

? അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്.... കേന്ദ്രത്തില്‍ നിന്നും കിട്ടേണ്ടത് കിട്ടുന്നില്ല അതിനാല്‍ ഞങ്ങള്‍ നിങ്ങളില്‍ നിന്നും അത് പിടിച്ചു വാങ്ങും. കമെന്റ്?

പുഷ്പവല്ലി കൃഷ്ണപുരം.

= പിടിച്ചുപറിയുടെ പുതിയ കേന്ദം ഇനി ഇതാണ് പോലും....!

? എന്റെ വീട്ടിലുള്ളത് തൊഴി തരുന്ന പശുവാണ്. ഈ വാലന്റൈന്‍സ് ദിനത്തില്‍ ഞാനെങ്ങനെ അതിനെ കെട്ടിപ്പിടിക്കും നായര്‍ ജീ?

റഫീഖ് മണക്കായി, പാറേക്കാട്.

= ഇത്തിരി കടലപ്പിണ്ണാക്കും പഴത്തൊലിയും കാണിച്ച് അഡ്ജസ്റ്റ് ചെയ്യുക. സര്‍വ്വലോക ഐശ്വര്യത്തിനല്ലേ....!

? ജീവിതം കെഎസ്ആര്‍ടിസി പോലെയാണ്. നഷ്ടമാണെങ്കിലും ഓട്ടത്തിനു കുറവില്ല. കമന്റ്?

മുരുകന്‍, തരൂര്‍.

= ശിഷ്ടകാലം കമ്പിയെ പിടിച്ച് ബാലന്‍സ് പോകാതെ നില്‍ക്കുക!


? കാര്‍ട്ടൂണ്‍സ്‌കോപ്പും കൊതുകും തമ്മില്‍ എന്ത് ബന്ധം? എപ്പോഴും മുകളില്‍ കൊതുകി ന്റെ പടം കാണാല്ലോ....!

പുഷ്പവല്ലി കൃഷ്ണപുരം.

= കൊതുകാണ് കാര്‍ട്ടൂണ്‍സ്‌കോപ്പിന്റെ ചിഹ്നം. രോഗം പരത്തുന്ന മാരക കൊതുകല്ലിത്. ജനിതക മാറ്റം വന്ന് നര്‍മ്മവും സ്‌നേഹവും വിളമ്പുന്ന നവോത്ഥാന കൊതുകാണ്!

?ചിന്തയ്ക്ക് ചിന്തേരിടുക.... എന്ന പ്രയോഗം വന്നതെങ്ങനെ?

മധുസൂദനന്‍ ടി.എസ്, കൊങ്ങണൂര്‍.

= തെറ്റു പറ്റാത്തവരായി ആരുണ്ട് എന്നു ചോദിച്ചുകൊണ്ട് ചിന്തയെ പോളിഷ് ഇടാന്‍ തെറ്റിന്റെ പുണ്യാളന്‍ സാക്ഷാല്‍ ഇ.പി ജയരാജന്‍ എത്തിയ സന്ദര്‍ഭത്തില്‍...!

? ആശയം ഉള്‍ക്കൊണ്ടുകൊണ്ട് ചോദ്യം ചോദിച്ചാല്‍ കുഴപ്പമുണ്ടോ?

കെ.കെ. സുമേഷ്, കൊക്കാലെ.

= തെറ്റു പറ്റാതെ നോക്കണം. ആ ചോദ്യത്തിന് സമ്മാനമോ ഡോക്‌ട്രേറ്റോ പ്രതീക്ഷിക്കരുത്!

? കേന്ദ്രം തരും 1000 ഇ-ബസുകള്‍ , അപ്പോള്‍ ഇവിടെയുള്ള ആ ബസുകള്‍ എന്ത് ചെയ്യും നായര്‍ ജി ????

മുരുകന്‍, തരൂര്‍.

= നമ്മളതെല്ലാം കെ-ബസുകളായി മാറ്റും..

? കേന്ദ്രബജറ്റില്‍ ന്യൂജനറേഷന് മൊബൈല്‍ ഫോണില്‍ ആശ്വാസം, പെണ്‍കുട്ടികള്‍ ഉള്ള ഓള്‍ഡ് ജനറേഷന് സ്വര്‍ണത്തില്‍ ആശങ്ക. കേരള ത്തിന് ഒന്നും കിട്ടിയില്ലെന്ന് നേതാക്കള്‍. വെള്ളിയാഴ്ച അവതരിപ്പിക്കുന്ന കേരള ബഡ്ജറ്റില്‍ പ്രജകള്‍ക്ക് എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടാകുമോ?

ജോയി ആലപ്പാട്ട് മേവട.

= പ്രതീക്ഷിച്ചോളൂ...ബജറ്റിലൂടെ ഇടിത്തീയായി അവന്‍ വീണ്ടും വരും-

സില്‍വര്‍ലൈന്‍.....!


? ജനരോഷത്തിന്റെ കൊടുങ്കാറ്റില്‍ കരിയിലപോലെ യു.ഡി.എഫ് പറന്നു പോകുമെന്ന് മുഖ്യമന്ത്രി. അങ്ങയുടെ കമന്റ്??

റിയ ഫാത്തിമ. മണക്കായി, പാറക്കാട്.

= ആ കൂട്ടത്തില്‍ ജനരോക്ഷത്തിന്റെ കണ്ണീര്‍ മഴയില്‍ പാവം എല്‍.ഡി.എഫ് മണ്ണാങ്കട്ട പോലെ അലിഞ്ഞും പോകുമല്ലോ...!

? പഞ്ചായത്ത് മെമ്പര്‍ മുതല്‍ മന്ത്രി സ്ഥാനം വരെ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞത് 5 വര്‍ഷം മിലിറ്ററി സേവനം നിര്‍ബന്ധമാക്കിയാലോ....?

പുഷ്പവല്ലി കൃഷ്ണപുരം.

= ശരിയാവില്ല. ഇത്തരക്കാര്‍ മിലിട്ടറിയിലെത്തിയാല്‍ അച്ചടക്കവും കെട്ടുറപ്പം പോയിക്കിട്ടും!

? മഞ്ഞുകട്ടകളെറിഞ്ഞ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതിനെപറ്റി എന്തായിരിക്കും മറുപടി

മുരുകന്‍ തരൂര്‍.

= മഞ്ഞില്‍ കളിച്ചോ.... എന്നുകരുതി... പാര്‍ലമെന്റിലെ ഈ കസേരയിലിരിക്കാന്‍ ആരും മഞ്ഞുകൊള്ളേണ്ട...!


? പെട്രോളിന് വില കൂട്ടി, വെള്ളത്തിന്, വൈദ്യുതിക്ക്, മദ്യത്തിന്, ഭൂമിക്ക് അങ്ങ നെ സര്‍വ്വതിനും കൂട്ടി. എന്നിട്ടും ധനമന്ത്രി പറയുന്നു ജനപ്രിയ ബജറ്റ് ആണന്ന്... കമെന്റ്?

പൊതുവായി പൊന്ന, അയിലൂര്‍, നെന്മാറ.

= സില്‍വര്‍ ലൈന്‍ പോലെ ഈ ബജറ്റിന് ഇട്ട പേരാണ് -ജനപ്രീയാ...ന്ന്!


? കഴിഞ്ഞ ബജറ്റില്‍ രണ്ടുകോടി രൂപ ലോകസമാധാനത്തിനു വേണ്ടി മാറ്റി വെച്ച സര്‍ക്കാര്‍ ഇക്കുറി കേരളത്തിലുള്ള വരുടെ സമാധാനം കളഞ്ഞു എന്ന് റിയ ഫാത്തിമ പറഞ്ഞാല്‍?

റിയ ഫാത്തിമ പി, മണക്കായി.

= തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഓരോ കിറ്റു കിട്ടും എന്നതാണല്ലോ നമുക്ക് ആകെയുള്ളൊരു സമാധാനം.

?കേരള ബജറ്റിനെ കുറിച്ച് ഒറ്റ വാക്യ ത്തില്‍ പറഞ്ഞാല്‍ വിഷത്തിന് വില കൂട്ടിയിട്ടില്ലെന്നു ആശ്വസിക്കാം അല്ലേ... കമന്റ് പ്ലീസ്..?

മുരുകന്‍ തരൂര്‍.

= ഈ കാളകൂടം ബജറ്റുള്ളപ്പോള്‍ ഇനി വേറെ വിഷമെന്തിനാണ്..!


? വായ, ശാരീരിക ആരോഗ്യത്തിലേക്കുള്ള കവാടമാണെങ്കില്‍ വാചക കസര്‍ത്തായ നാക്കിട്ടടിയോ?

വിനോദ് വി. നറുകര.

= പലതും നടയടി കിട്ടുന്ന ജയില്‍ കവാടത്തിലെത്തിക്കും...

? കന്നിമൂലയില്‍ കഞ്ഞിവച്ചാല്‍ ദോഷമുണ്ടോ...?

ടി.എസ്. മധുസൂദനന്‍, കൊങ്ങണൂര്‍.

= കല്ലുകടിക്കാം....(കന്നിമൂലയുടെ മാപ്പ്, അരി ഏത് എന്നൊക്കെ അറിഞ്ഞാലെ കൂടുതല്‍ പറയാനാകൂ!)

? ചങ്ങമ്പുഴയുടെ വാഴക്കുല എടുത്ത് വൈലോപ്പിള്ളിക്ക് കൊടുത്ത ചിന്തയ്ക്ക് ഡോക്‌ട്രേറ്റ് കൊടുത്തതിനെപ്പറ്റി

ചേട്ടന്റെ ഒപ്പീനിയന്‍ ....?

രജിത് മുതുവിള, ദേവഗംഗ.

= താളം തെറ്റിയ ചിന്തയ്ക്കും അതിന്റെ ഗൈഡിനും ഒരു മാനസിക ഡോക്ടറുടെ ചികിത്സ വേണ്ടിവരും..!

? പൊതുജനപണമെടുത്ത് നടത്തുന്ന നിര്‍മ്മാണങ്ങളുടെ ഉദ്ഘാടനത്തിന് തുണി മാറ്റുമ്പോള്‍ കല്ലില്‍ കൊത്തിയ സ്വന്തം പേര് കാണുമ്പോഴുള്ള പുളകം. അതാണോ രാഷ്ട്രീയം?

പുഷ്പവല്ലി കൃഷ്ണപുരം.

= അത് ചെറുത്..... അതിലും കൂടിയ മെഗാ പുളകങ്ങള്‍ വേറെ കിടക്കുന്നു!

? പി.എച്ച്.ഡി കിട്ടിയ വാഴക്കുല ഏതു ഇനത്തില്‍ പെട്ടതാ ജി? ചിന്തി.....ച്ചു ബഡ് ചെയ്തതാണോ അതോ തനി പാളയം കോടന്‍ ആണോ സാബ്?

സതീഷ്‌കുമാര്‍ ആര്‍പ്പൂക്കര ഈസ്റ്റ്.

= നല്ല ഒന്നാന്തരം ചെങ്കദളി... അതിനു മാര്‍ക്കിട്ട ഇനമൊക്കെ മരങ്ങോടന്‍ പൂവന്മാരായിരിക്കണം.

? ചങ്ങമ്പുഴയുടെ വാഴക്കുല വൈലോപ്പള്ളിയുടെ കവിതയാണെന്ന് ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് പ്രബന്ധം. -അല്ല ചേട്ടാ, ഇത് പ്രബന്ധമാണോ അതോ അസംബന്ധമാണോ...?

രജിത് മുതുവിള, ദേവഗംഗ.

= അസംബന്ധ പ്രബന്ധത്തിനു ഇടതു ബന്ധം വരുമ്പോള്‍ എല്ലാം ശരിയാകുമല്ലോ..!

? ആധുനിക കൃഷിരീതി പഠിക്കാന്‍ മന്ത്രി പി.രാജീവും 20 കൂട്ടാളികളും കൂടി ഇസ്രായേലിലേക്കു പോകുന്നു. കൃഷിയുടെ എന്ത് മാങ്ങാത്തൊലി പഠിക്കാനാണ് കൂട്ടത്തോടെ പോകുന്നത്...?

പി.റ്റി. ജയന്‍, കടുത്തുരുത്തി.

= വാഴകൃഷിയാണല്ലോ ഇപ്പോള്‍ തരംഗം. വാഴക്കുലയുടെ കയറ്റുമതി സാധ്യതയും അന്വേഷിക്കും!

? സര്‍ക്കാരിന്റെ ധൂര്‍ത്തിനെതിരെ ധവളപത്രം ഇറക്കിയ പ്രതിപക്ഷ നേതാവിന് ഇന്നോവ ക്രിസ്റ്റാകാര്‍ സമ്മാനിച്ചത് നിരസിക്കാമായിരുന്നില്ലേ? ശരിക്കും പറഞ്ഞാല്‍ കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കുന്ന ഒരു എട്ടിന്റെ പണിയല്ലേ സര്‍ക്കാര്‍ കൊടുത്തത്. കമന്റ്?

ജോയി ആലപ്പാട്ട് മേവട.

= ഏതു പ്രതിക്ഷേധ ശബ്ദവും ഒരു ഇന്നോവ കൊണ്ട് നിശബ്ദമാക്കാമെന്ന് പാര്‍ട്ടിക്കറിയാം.. (ഇന്നോവ = എന്നാല്‍ വാ...)


? മലയാള സിനിമാരംഗത്തെ അജയ്യനായിരുന്ന ഉദയയുടെ സാരഥി കുഞ്ചാക്കോയുടെ മകന്റെ പേര് ബോബന്‍ കുഞ്ചാക്കോ. അദ്ദേഹത്തിന്റെ മകന്‍ കുഞ്ചാക്കോ ബോബന്‍. ഇനി ഇദ്ദേഹത്തിന്റെ മകന് എന്തായിരിക്കും പേര്?

സതീശന്‍ മുമ്പള്ളി, കൊറ്റാളി.

= കുടുംബ ആചാരപരമായി ഇനി വേണ്ടത് ബോബന്‍ കുഞ്ചാക്കോ ആണ്. പരിഷ്‌കാരം കേറി ആചാരം തകര്‍ക്കില്ലെന്ന് കരുതാം....

? കറന്റ് ചാര്‍ജ്ജ് കൂട്ടി... പാല്‍വില കൂട്ടി.. മദ്യത്തിന് വില കൂട്ടി... കുടി വെള്ളത്തിന് വില കൂട്ടി(വെള്ളക്കരം)... കെട്ടിടനികുതി കൂട്ടി. ഇപ്പോഴിതാ, കറന്റ് ചാര്‍ജ്ജ് വീണ്ടും കൂട്ടുന്നു. ഇനി പറ കുറഞ്ഞു പോയ വല്ലതുമുണ്ടോ ....?

രജിത് മുതുവിള, ദേവഗംഗ.

= ബുദ്ധിമുട്ടിക്കാതെയുള്ള നികുതി കൂട്ടലാണിത്. മന്ത്രിമാര്‍ക്കോ സര്‍ക്കാരിനോ ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല..!

? ഫെബ്രുവരി ഒന്ന് മുതല്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്നൊരു കിംവദന്തി ഉണ്ട്. അത് സത്യമോ മിഥ്യയോ?

കുക്കു ആറന്മുള.

= ഒന്നാം തീയതി രാഹുകാലം കഴിഞ്ഞാണ് കോവിഡ് വൈറസ് വേട്ടക്കിറങ്ങുന്നത്. സ്വന്തം ആരോഗ്യത്തില്‍ വിശ്വാസമില്ലാത്തവര്‍ക്ക് മാസ്‌ക് ആകാം!

? ചിന്താ ജെറോമിന്റെ പ്രബന്ധ വിവാദം പരിശോധിക്കു ന്നതിനായി നാലംഗ വിദഗ്ദ്ധ സമിതിയെ നിയമിക്കുമെന്ന് വാര്‍ത്ത. കൊടുത്തപ്പോ വിദഗ്ദ്ധ സമിതി എവിടെപ്പോയി....?

പി.റ്റി. ജയന്‍, കടുത്തുരുത്തി.

= പുതിയ വിദഗ്ധ സമിതി ശ്രീമതിടീച്ചര്‍, സുനില്‍.പി.ഇളയിടം തുടങ്ങിയ ചെമ്പടയായിരിക്കും. ചിന്തക്ക് ഒന്നും പേടിക്കാനില്ല.

? 12 സംസ്ഥാനങ്ങളില്‍, 135 ദിവസം, 4000 കി.മീറ്റര്‍ പദയാത്ര നടത്തി ചരിത്രം സൃഷ്ടിച്ച രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രകൊണ്ട് കോണ്‍ഗ്രസിന്റെ പഴയ ശക്തിപ്രതാപം വീണ്ടെടുക്കാനാകുമോ?

സതീശന്‍ മുമ്പള്ളി, കൊറ്റാളി.

= ബുദ്ധിമുട്ടാണ്. എന്നാല്‍ കായികരംഗത്ത് രാഹുലിന് വിജയ സാധ്യത കാണുന്നുണ്ട്. മാരത്തോണ്‍ നടപ്പിലോ ഓട്ടത്തിലോ ഇന്ത്യക്കായി മെഡല്‍ നേടാം!


? കേന്ദ്രത്തിന് കേരളത്തെക്കാള്‍ കടബാധ്യത ഉണ്ടെന്ന് നമ്മുടെ മുഖ്യന്‍ പറയുന്നു. അങ്ങനെയെ ങ്കില്‍ കേന്ദ്രത്തിന്റെ ഒപ്പം എത്താന്‍ കേരളത്തിന് ഇനിയും കടമെടുക്കാമല്ലോ ഗുരുവേ...? കമെന്റ്?

പൊതുവായി പൊന്ന അയിലൂര്‍, നെന്മാറ.

= ആകാം. കടമെടുപ്പിലും കടക്കെണിയിലും കൂടി നമുക്ക് നമ്പര്‍ വണ്‍ ആവണമല്ലോ!

? തമിഴ്‌നാട്ടില്‍ മന്ത്രിമാരുടെ വാഹനവ്യൂഹം കടന്നു പോകുമ്പോള്‍ പൊതുവഴിയില്‍ നിന്നും ഏതൊരാള്‍ക്കും പരാതിയോ അപേക്ഷയോ എഴുതി കൈനീട്ടി കാണിച്ചാല്‍ മന്ത്രിമാര്‍ വാഹനം നിര്‍ത്തി അതു മേടിക്കും. പരാതിയുമായി കേരളത്തിലങ്ങനെ ഒരാള്‍ കൈ നിട്ടിയാലോ?

അനീഷ്. ഒ.പി, ഏറ്റുമാനൂര്‍.

= മേടിക്കും.... പോലീസിന്റെ കൈയ്യില്‍ നിന്ന് അടിയും തെറിയും.

? എയര്‍ ഇന്ത്യ വിമാനയാത്രയിലെ ഭക്ഷണത്തില്‍ കല്ലു ലഭിച്ചതായി യാത്രക്കാരിയുടെ ട്വീറ്റ്. ആദ്യം യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം. ഇപ്പോള്‍ കല്ലുകടിയും...?

റോയ് ജോര്‍ജ്, നെടുമ്പായിക്കുളം.

= മൂത്രത്തില്‍ കല്ലുള്ളയാളുടെയാണ് രണ്ടു വികൃതിയും എന്നു പറഞ്ഞ് രണ്ടു പരാതിയും ഒറ്റയടിക്ക് തീര്‍പ്പാക്കാന്‍ നോക്കുക!

? പോലീസില്‍ കൊടും കുറ്റം ചെയ്യുന്ന ക്രിമിനലുകള്‍ ഉണ്ടെന്നു വാര്‍ത്ത. അതായത് പോലീസില്‍ നിന്ന് ക്രിമിനലുകള്‍ ഉണ്ടാകുന്നുണ്ടെന്നാണോ മനസിലാക്കേണ്ടത്?

എം.എ. വര്‍ഗീസ്, തുരുത്തിശേരി.

= കുറ്റവാളികളെ പിടിക്കാന്‍ ക്രൈം ബ്രാഞ്ചുള്ള പോലെ പോലീസില്‍ കുറ്റവാളികളുടെ അധോലോകവുമുണ്ട്.

? എന്റെ സര്‍ക്കാര്‍ എന്ന് 72 തവണ ഏറ്റു പറഞ്ഞു നയം തിരുത്തി സ്വയം പരിഹാസനായ ഗവര്‍ണറെ എന്തിനോട് ഉപമിക്കാം സര്‍?

സതീഷ്‌കുമാര്‍ ആര്‍പ്പൂക്കര ഈസ്റ്റ് കോട്ടയം.

= പി.ടി 7 നോട്. അടി തെറ്റിയാല്‍ ആനയും വീഴുമല്ലോ!


? ഗവര്‍ണര്‍-സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് നാടകം സത്യത്തില്‍ വ്യാജമാണോ...? ഗവര്‍ണര്‍ തകര്‍ക്കുന്നുണ്ട് നായര്‍ ജി?

അസ്‌കര്‍ കളത്തിങ്ങല്‍ ചന്തക്കടവ് ഫറോക്ക്.

= പ്രത്യേക ക്ഷണിതാവായി ഗവര്‍ണറെ സിപിഎം സംസ്ഥാനക്കമ്മറ്റിയിലെടുത്തു കാണും.

? സീറ്റ് ബെല്‍റ്റിടാത്തതിന് ബ്രിട്ടീഷ് പ്രധാന മന്ത്രിയെ പോലീസ് പിഴയിടീച്ചു.. കേരള മുഖ്യമന്ത്രിയെയോ പ്രധാന മന്ത്രിയെയോ നമ്മുടെ രാജ്യത്തിങ്ങനെ പോലീസ് പിഴയിടീക്കുമോ?

വിനോദ്. വി. നറുകര.

= നമ്മുടെ രാജ്യത്ത് വിഐപികള്‍ക്കൊന്നും ബെല്‍റ്റില്ല. നിയമത്തിനു മേലെ പറന്നു നടക്കാം!

? വളര്‍ത്തുനായയെ പട്ടി എന്നു വിളിച്ചതിന് അയല്‍ക്കാരനെ കുത്തിക്കൊന്നു. ഇത് മാള പറഞ്ഞതുപോലെ ഡെറാഡൂണിനെ ഡെറാഡൂണ്‍ എന്നല്ലാതെ കോയമ്പത്തൂര്‍ എന്നു പറയാന്‍ പറ്റുമോ?

പി.റ്റി. ജയന്‍, കടുത്തുരുത്തി.

= വളര്‍ത്തുപട്ടിയെ പേരു വിളിക്കണം. മനുഷ്യരെ മനുഷ്യാ... എന്നല്ലല്ലോ പേരല്ലേ വിളിക്കുന്നത്!

? അഞ്ചു മിനിട്ടുകൊണ്ട് മടിമാറ്റാം എന്നൊക്കെ യൂട്യൂബില്‍ ഒരുപാട് വീഡിയോ ഉണ്ട്, മടികാരണം 5 മിനിറ്റ് വീഡിയോ പോലും കാണാന്‍ പറ്റാറില്ല. ഇതിനൊരു പരിഹാരം നിര്‍ദ്ദേശിക്കാവോ ഗുരോ...?

പുഷ്പവല്ലി കൃഷ്ണപുരം.

= പത്തു സെക്കന്‍ഡില്‍ മടിമാറ്റാം എന്നൊരു പുതു വീഡിയോ ഇറങ്ങിയിട്ടുണ്ട്! ട്രൈ.....

? ഞെരുക്കത്തിലുള്ള സര്‍ക്കാരിന് മുന്നോട്ടു പോകണമെങ്കില്‍ സംസ്ഥാന ബജറ്റില്‍ ഫീസ്.., പിഴ നിരക്കുകള്‍ കൂട്ടേണ്ടി വരുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കമന്റ്?

റഫീഖ് കെ. മണക്കായി പാറേക്കാട്.

= ഇനി സര്‍ക്കാര്‍ വണ്ടി പിന്നോട്ടാണു പോക്ക്. ജനമൊന്നു ഞെരുങ്ങി നിന്നാല്‍ നെഞ്ചത്തു കൂടി വണ്ടിവിടാം.

? നൂറു ഗ്രാം കഞ്ചാവു വിറ്റതിന് ജയിലില്‍ പോകുന്ന പ്രതി ശിക്ഷ കഴിഞ്ഞ് വെളിയില്‍ വന്നാല്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കഞ്ചാവു കടത്തുന്ന മികച്ച കഞ്ചാവു കച്ചവടക്കാരനാകുന്നു. ഇത് എങ്ങനെയാണു മാഷേ സംഭവിക്കുന്നത്?

അനീഷ് ഒ.പി, ഏറ്റുമാനൂര്‍.

= നമ്മുടെ ജയിലില്‍ മുങ്ങിക്കുളിച്ചാല്‍ പിന്നെ കുളിരില്ല, കുറ്റകൃത്യത്തിനുള്ള അറപ്പ് മാറി ലഹരിയാകും..!

? പെണ്ണ് ചോദിച്ചു ചെന്നാല്‍ സര്‍ക്കാര്‍ ജോലിക്കാര്‍ മാത്രം മതി. ഒളിച്ചോടുമ്പോള്‍ കഞ്ചാവായാലും നോ പ്രോബ്ലം.. അതെന്താ അങ്ങനെ...?

മുരുകന്‍ തരൂര്‍.

= ഒളിച്ചോട്ടം ഒരു എസ്‌കേപ്പാണ്! മുങ്ങിത്താഴുന്നവന് രക്ഷപ്പെടാന്‍ ഏതു പുല്‍നാമ്പും മതിയാകും....

? തിരുവനന്തപുരം നഗരത്തില്‍ ഒരു വീട്ടില്‍ രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി നഗരസഭ പ്രമേയം പാസാക്കി. അപ്പോള്‍ ആ നായ രണ്ടും മൂന്നും പ്രസവിച്ചാല്‍ എന്ത് ചെയ്യും നായര്‍ ജീ?

റിയ ഫാത്തിമ. മണക്കായി പാറേക്കാട്.

= മൂന്നുള്ളവന്‍ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ. അങ്ങനെ നാട്ടില്‍ സമത്വവും ഐശ്വര്യവും പുലരും.

?കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിന് പ്രതീക്ഷിച്ചതിലും ഏറെ ബലക്ഷയമെന്ന് മദ്രാസ് ഐഐടി. മറുമൊഴി....?

രജിത് മുതുവിള, ദേവഗംഗ.

= സാരമില്ല..., ബല ക്ഷയം ബാധിച്ച് അവശയായ കെഎസ്ആര്‍ടിസിക്ക് അതൊരു അലങ്കാരമല്ലേ ..!

? ശശിതരൂര്‍ ആനമണ്ടനാണെന്ന് വെള്ളാപ്പള്ളി പറയുന്നു. വെള്ളപ്പള്ളി ഏതു വിഭാഗത്തില്‍ പെടുന്നു...?

പൊതുവായി പൊന്ന അയിലൂര്‍, നെന്മാറ.

= ജനത്തെ മൊത്തം മണ്ടന്മാരാക്കി സസുഖം കഴിയുന്ന അദ്ദേഹം മണ്ടനല്ല... ആനക്കുറുക്കനായിരിക്കണം!


? പത്തോളം കടുവകള്‍ നാട്ടിലിറങ്ങാന്‍ കാത്തിരിക്കുകയാണെന്ന് -വനം വകുപ്പ്.

കടുവയെ കിടുവാ പിടിക്കോ നായര്‍ജി...?

രജിത് മുതുവിള, ദേവഗംഗ.

= വിനോദ സഞ്ചാരത്തിനായുള്ള കടുവകളുടെ അപേക്ഷകള്‍ പരിശോധിച്ച് ഓരോരുത്തര്‍ക്ക് ഇറങ്ങാന്‍ വനം വകുപ്പ് അനുവാദം കൊടുക്കുന്നതാണ്....


? പണ്ട് രാജാക്കന്മാര്‍ നായാട്ടിനു പോയിരുന്നു. വന്യമൃഗങ്ങളെ വേട്ടയാടി ജനങ്ങള്‍ക്ക് സുര ക്ഷിതത്വം ഒരുക്കുമായിരുന്നു. നമ്മുടെ ദൈവങ്ങളും പള്ളിവേട്ടയ്ക്ക് പോകുമായിരുന്നു.

ഇപ്പോ നമ്മുടെ മന്ത്രിമാര്‍ക്ക് ഈ പണി ഏറ്റെടുക്കാമോ നായര്‍സാബ് ?

കെ.ആര്‍.സുശീലന്‍, വൈക്കം.

= പട്ടിണികിടക്കുന്ന മൃഗങ്ങളൊന്നും നാട്ടിലേക്കു വരണ്ടാ...ന്ന് കായിക മന്ത്രിയെക്കൊണ്ട് ഒന്നു പറയിച്ചു നോക്കാം!


? സിക്കിമിന് വേണം കൂടുതല്‍ കുട്ടികള്‍. ജോലിയുള്ള സ്ത്രീകള്‍ക്ക് 365 ദിവസം പ്രസവാവധി. പുരുഷന്‍മാര്‍ക്ക് 30 ദിവസ ത്തെ പിതൃത്വ അവധിയും കൊടുത്തു പ്രോത്സാഹിപ്പിക്കുന്നു. കേരളത്തിലും ഇങ്ങനെ അവധി കൊടുത്താല്‍....?

വിനോദ്. വി. നറുകര.

= കേരളത്തില്‍ ഇതൊന്നും പോരാ. അയല്‍വക്കത്തുള്ളവര്‍ നോക്കുകൂലി പോലെ സപ്പോര്‍ട്ടവധി ആവശ്യപ്പെടാം!


? യുവജനകമ്മിഷന്റെ പ്രവര്‍ത്തനം വിദേശത്തേക്ക് വ്യാപിപ്പിക്കണം. നമ്മുടെ യുവജനങ്ങള്‍ അവിടെയാണല്ലോ കൂടുതല്‍. ഇവിടെ വയോജക കമ്മീഷന്‍ പോരെ.....?

പുഷ്പവല്ലി കൃഷ്ണപുരം.

= യുവജനക്ഷേമ കമ്മീഷന്‍ ചെയര്‍മാന്‍ പതിവായി വിദേശയാത്ര നടത്തി പ്രശ്‌നം പരിഹരിച്ചാലും മതിയല്ലോ...!


? സ്‌കൂള്‍ കലോത്സവത്തിന് മാംസം വിളമ്പിയാല്‍ കോഴിയിറച്ചി സൗജന്യമായി നല്‍കുമെന്ന് പൗള്‍ട്രി ഫാര്‍മേഴ്സ് ട്രേഡേഴ്സ് സമിതി. -കമന്റ്....?

രേഷ്മ രജിത്ത്, പനയ്‌ക്കോട്.

= ഇനി മാംസാഹാരം കഴിക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ കൂടി ആരെങ്കിലും ഓഫര്‍ ചെയ്താല്‍ ഭേഷായി!


? നമ്മുടെ പല വീടുകളിലെയും ഫ്രിഡ്ജുകള്‍ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധിച്ചാല്‍, മിക്ക വീടുകളും സീല്‍ ചെയ്യേണ്ടിവരും.. കമന്റ് പ്ലീസ്...?

മുരുകന്‍ തരൂര്‍.

= വീട്ടിലൊരു ഊണുമായിട്ടിറങ്ങിയാലല്ലേ... പരിശോധനയ്ക്കു വരൂ.


? നൂറ് റണ്‍സ് അടിച്ചവന് അഭിനന്ദന പ്രവാഹവും, കോടികളും. പൊരിവെയിലത്തു നൂറ് മേനി വിളയിച്ചവര്‍ക്ക് ജപ്തി നോട്ടീസും. കഷ്ട്ടമല്ലേ നായര്‍ ജീ?

പുഷ്പവല്ലി കൃഷ്ണപുരം.

= പരാതി പറഞ്ഞിരിക്കാതെ സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റില്‍ കൃഷി നടത്തി വിജയിപ്പിക്കാന്‍ നോക്കണം. അതാ ണ് മിടുക്ക്!


? ഉപ്പ് തിന്നാല്‍ ബുദ്ധി കുറയും... നെല്ലിക്ക തിന്നാല്‍ ബുദ്ധി കൂടും. അപ്പോള്‍ ഉപ്പിലിട്ട നെല്ലിക്ക തിന്നാമല്ലോ?

കെ.കെ. സുമേഷ്, കൊക്കാലെ.

= ബുദ്ധി കൂടിയും കുറഞ്ഞും ആകെ ബുദ്ധിമുട്ടാവും...


? രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ എന്ത് തെറ്റ് ചെയ്താലും ജാഗ്രത കുറവ് മൂലമാണെന്ന് നേതാക്കള്‍ പറയുന്നത് എന്ത് കൊണ്ടാണ്?

റിയ ഫാത്തിമ പി. മണക്കായി പാറേക്കാട്.

= രാഷ്ട്രീയത്തില്‍ വെറും കള്ളന്മാര്‍ക്ക് ശോഭിക്കാനാവില്ല, പഠിച്ച കള്ളനാവണം..


? കെ.വി. തോമസിനെ കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ നിയമനം ഒന്നര ലക്ഷം രൂപ ശമ്പളം. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിക്ക് പറ്റിയ നിയമനം തന്നെ... തോമസ് മാഷില്‍ നിന്ന് കേരള ജനതയ്ക്ക് എന്ത് പ്രതീക്ഷിക്കാം ഗുരുവേ ...?

പൊതുവായി പൊന്ന അയിലൂര്‍, നെന്മാറ.

= സിപിഎമ്മിനേയും അതിന്റെ പൊന്നുതമ്പുരാനായ മുഖ്യമന്ത്രിയേയും കുറിച്ചുള്ള സ്തുതിഗീതങ്ങള്‍ ധാരാളം പ്രതീക്ഷിക്കാം..!


? ഗുണ്ടകളും പോലീസുകാരും ഒത്തു കളിച്ചപ്പോള്‍ ക്രിമിനലുകളായി ചില പോലീസുകാരെ പിരിച്ചുവിട്ടു. പാര്‍ട്ടിക്കാരെ സപ്പോര്‍ട്ടു ചെയ്യാത്ത പോലീസുകാരേയും പിരിച്ചുവിടുമോ?

കിലാബുദ്ദീന്‍ പോളയത്തോട്.

= വിടാം.... പാര്‍ട്ടിക്കു കീഴടങ്ങി നില്‍ക്കാതിരിക്കുക എന്നത് ഒന്നാന്തരം ക്രിമിനല്‍ കുറ്റമാണല്ലോ!

? അദ്ധ്യാപകരെ സാര്‍... മാഡം എന്നൊന്നും വിളിക്കണ്ടന്നും ടീച്ചര്‍ എന്ന് വിളിച്ചാല്‍ മതിയെന്നും ബാലാവകാശ കമ്മീഷന്‍ പറയുന്നു. ഹൊ... വളരെ നാളുകളായി ബാലന്മാരുടെ ഇടയില്‍ നീറിപ്പുകഞ്ഞു കൊണ്ടിരുന്ന ഒരു പ്രശ്‌നത്തിന് പ്രതിവിധി കണ്ടെ ത്തിയെരിക്കുന്നു. ആനന്ദലബ്ധിക്കിനിയെന്തുവേണം...?


പി.റ്റി. ജയന്‍, കടുത്തുരുത്തി.

= ആനന്ദിക്കാന്‍ വരട്ടെ. ജെന്‍ട്രല്‍ ന്യൂട്രല്‍ സംബോധനയാണ് അതു പറ്റില്ലെന്നും പറഞ്ഞ് തലയില്‍ ഒന്നുമില്ലാത്ത ആരെങ്കിലും കുത്തിത്തിരുപ്പുമായി എത്താം!

? പാചക കുലപതി പഴയിടം.. മേള കുലപതി പെരുവനം. ഇത് ചേര്‍ത്ത് വായിക്കുമ്പോള്‍ എന്തോ ശരിയാകാന്‍ ഉണ്ടല്ലോ സാബ്?

സതീഷ്‌കുമാര്‍, ആര്‍പ്പൂക്കര ഈസ്റ്റ്, കോട്ടയം.

= കുലപതിമാര്‍ക്ക് ഇക്കൊല്ലം അത്ര നല്ലത ല്ലെന്നു തോന്നുന്നു....

? കൊച്ചിയില്‍ നിന്ന് മാസങ്ങള്‍ പഴക്കമുള്ള 500 കിലോ കോഴിയിറച്ചി പിടിച്ചെടുത്തു; എത്തിച്ചത് ഹോട്ടലുകളില്‍ ഷവര്‍മ ഉണ്ടാക്കാന്‍.... ഇനി കുഴി മാന്തി മൂടാമോ ചേട്ടാ...?

രജിത് മുതുവിള, ദേവഗംഗ.

= ഇട്ടുകൊട്... മണ്ണിലെ പുഴക്കള്‍ക്ക് ഒരു അല്‍ഫാം വിരുന്നാകട്ടെ!

? ഉപ്പ് തിന്നാല്‍ ബുദ്ധി കുറയും... നെല്ലിക്ക തിന്നാല്‍ ബുദ്ധികൂടും. അപ്പോള്‍ ഉപ്പിലിട്ട നെല്ലിക്ക തിന്നാമല്ലോ?

കെ.കെ. സുമേഷ്, കൊക്കാലെ.

= ബുദ്ധി കൂടിയും കുറഞ്ഞും ആകെ ബുദ്ധിമുട്ടാവും..


? രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ എന്ത് തെറ്റ് ചെയ്താലും ജാഗ്രത കുറവ് മൂലമാണെന്ന് നേതാക്കള്‍ പറയുന്നത് എന്ത് കൊണ്ടാണ്?

റിയ ഫാത്തിമ പി. മണക്കായി

= രാഷ്ട്രീയത്തില്‍ വെറും കള്ളന്മാര്‍ക്ക് ശോഭിക്കാനാവില്ല, പഠിച്ച കള്ളനാവണം..

? ഒരു ഭാഗത്തു 41 ദിവസത്തിന് മേലെ ആയി ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്ന കെഎസ്ആര്‍ടിസിയിലെ ജോലിക്കാര്‍. മറുഭാഗത്തു മുന്‍കാല പ്രാബല്യത്തോടെ 1 ലക്ഷം ശമ്പളം വാങ്ങുന്നു ചിലര്‍. എങ്ങനെ നമ്മുടെ നാടിന്റെ അവസ്ഥ ഇങ്ങനെയായി?

കെ.കെ. സുമേഷ്, കൊക്കാലെ.

= ഉള്ളവരും ഇല്ലാത്തവരും അവര്‍ തമ്മിലുള്ള സംഘര്‍ഷവും അരക്ഷിതാവസ്ഥയും നാട്ടിലെന്നും വേണം. സമരവും റാലിയും നടത്തി രാഷ്ട്രീയക്കാര്‍ക്കും ജീവിക്കേണ്ടേ...!

? കേരളത്തിലെ ജനങ്ങള്‍ക്കു കിട്ടേണ്ട പല സഹായങ്ങളും സര്‍ക്കാര്‍ ഖജനാവില്‍ ഫണ്ടില്ല എന്നു പറഞ്ഞ് ഒഴിവാക്കുന്നു. എന്നാല്‍ മന്ത്രിമാര്‍ക്കും പാര്‍ട്ടി സഖാക്ക ള്‍ക്കും കാറു വാങ്ങാനും ചികിത്സക്കും ലക്ഷങ്ങളും കോടികളും നല്‍കി സഹായിക്കുന്നു. സര്‍ക്കാരിന്റെ ഈ നടപടി ശരിയാണോ?

റഹിം. എ.എച്ച്, കങ്ങഴ.

= എല്ലാം ശരിയാക്കാം എന്നും പറഞ്ഞാണ് ഭരണത്തില്‍ കയറിയത്. ഇപ്പോള്‍ എല്ലാവരേയും ശരിയാക്കുകയാണ്...!

? കേരളത്തില്‍ പ്രണയ വിവാഹം വര്‍ദ്ധിക്കാന്‍ കാരണമെന്തായിരിക്കും?

അഷറഫ്. പി.പി, ഇരിക്കൂര്‍.

= വിവാഹച്ചടങ്ങിലെ ആര്‍ഭാടവും ധൂര്‍ത്തും പേടിച്ചാവും....

? സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതി രെ കോണ്‍ഗ്രസ്സ് മെയ് നാലിന് സെക്രട്ടെറിയേറ്റ് വളയുന്നെന്നു വാര്‍ത്ത. അതിനു മെയ് നാല് വരെ കാക്കണോ! എന്താ അതിനു മുമ്പ് വളയില്ലേ...?

പി.റ്റി. ജയന്‍, കടുത്തുരുത്തി.

= വളയാന്‍ കോട്ടിട്ട സമരക്കാരെ കണ്ടുപിടിക്കണ്ടേ!

? വെള്ളരിക്കാപ്പട്ടണം എന്ന വാക്കിന്റെ അര്‍ത്ഥം എന്താണു ജീ?

റോയി ജോര്‍ജ് നെടുമ്പായിക്കുളം.

= പ്രബുദ്ധ കേരളം പോലെയുള്ള നാടുകള്‍.....

? പട്ടിണിക്കാരന്‍ കളി കാണേണ്ട എന്ന് മന്ത്രിവാക്ക് പൊന്നായോ??

കെ.കെ സുമേഷ്, കൊക്കാലെ.

= ജനം മന്ത്രിക്കൊപ്പമല്ല.. പട്ടിണിക്കാര്‍ക്കൊപ്പമെന്ന് തെളിയിച്ചു.

? ആളു കൂടുന്ന സ്ഥലത്ത് ആളുകളെ തടയാന്‍ വേണ്ടി കായിക മന്ത്രിയെ ഇറക്കിയാല്‍ പോരേ നായര്‍ ജി?

റഫീഖ് കെ. മണക്കായി പാറേക്കാട്.

= ഇനി ഇദ്ദേഹത്തെ ബഫര്‍ സോണിലിറക്കി ആനയെ ഓടിക്കാനാകുമോ എന്നു നോക്കണം!

? മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ചവര്‍ ഊരി വെയ്ക്കണം -ചെന്നിത്തല. കോട്ട് തയ്പ്പിച്ചവര്‍ക്ക് ഇനി കോട്ടുവാ... ഇട്ടിരിക്കാം. വേറെ എന്തെങ്കിലും ഓപ്ക്ഷനുണ്ടോ നായര്‍ ജി ....?

രജിത് മുതുവിള, ദേവഗംഗ.

= കോട്ടുകള്‍ സറണ്ടര്‍ ചെയ്ത് ഉപഹാരങ്ങള്‍ ഏറ്റു വാങ്ങാവുന്നതാണ്....

? ഹോട്ടലില്‍ ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കിട്ടി പോലും! അത് പുഴുമന്തി ആയിരുന്നു... എന്നു പറഞ്ഞാല്‍ കേസ് നിലനില്‍ക്കുമോ സാബ്?

കുക്കു ആറന്മുള.

= ഇല്ല, ഭക്ഷണത്തെ അപമാനിച്ചു എന്നപേരില്‍ പരാതിക്കാരനെതിരെ വേണമെങ്കില്‍ കേസെടുക്കാം!

? ഉപ്പ് തിന്നാല്‍ ബുദ്ധി കുറയും... നെല്ലിക്ക തിന്നാല്‍ ബുദ്ധി കൂടും. അപ്പോള്‍ ഉപ്പിലിട്ട നെല്ലിക്ക തിന്നാമല്ലോ?

കെ.കെ. സുമേഷ്, കൊക്കാലെ.

= ബുദ്ധി കൂടിയും കുറഞ്ഞും ആകെ ബുദ്ധിമുട്ടാവും...

? രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ എന്ത് തെറ്റ് ചെയ്താലും ജാഗ്രത കുറവ് മൂലമാണെന്ന് നേതാക്കള്‍ പറയുന്നത് എന്ത് കൊണ്ടാണ്?

റിയ ഫാത്തിമ പി. മണക്കായി പാറേക്കാട്.

= രാഷ്ട്രീയത്തില്‍ വെറും കള്ളന്മാര്‍ക്ക് ശോഭിക്കാനാവില്ല, പഠിച്ച കള്ളനാവണം..


? ഹോട്ടലുകളില്‍ നിന്നും ഫ്രീസറുകളും ഫ്രിഡ്ജും ഒഴിവാക്കിയാല്‍ തീരുന്ന പ്രശ്‌നങ്ങള്‍ അല്ലേ ഭക്ഷ്യ വിഷബാധ....?

പി.റ്റി. ജയന്‍, കടുത്തുരുത്തി.

= അതിനു താമസമുണ്ടെങ്കില്‍ ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കിയും സാധിക്കാം!

? ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി വീട്ടില്‍ കൊണ്ടുപോയി വിഷം കലര്‍ത്തി കഴിച്ചാലും അതിന് ഉത്തരവാദി ഹോട്ടല്‍ ഉടമ ആകുമോ നായര്‍ ജി?

റഫീഖ് കെ. മണക്കായി പാറേക്കാട്.

= മരിക്കാനായി ഹോട്ടല്‍ ഭക്ഷണം വാങ്ങി എന്നാല്‍ അതു നടക്കാതെ വിഷം ചേര്‍ക്കേണ്ടി വന്നു എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ കൊഴപ്പം ആകുമായിരിക്കും....

? ശശി തരൂര്‍ പ്രധാനമന്ത്രിയാവാന്‍ വരെ യോഗ്യന്‍ എന്‍.എസ്സ്.എസ്സ് പറയുന്നു. കമെന്റ്?

പൊതുവായി പൊന്ന അയിലൂര്‍, നെന്മാറ.

= അതു നടക്കുന്നില്ലെങ്കില്‍ എന്‍എസ്എസ് പ്രസിഡന്റാക്കി ആശയടക്കാം!

? മുഖ്യമന്ത്രിയാകുകയല്ല എന്റെ നിയോഗം; വര്‍ഗീയ പരിസരം ആരുണ്ടാക്കിയാലും എതിര്‍ക്കുമെന്ന് -വി ഡി സതീശന്‍. കമന്റ്?

രജിത് മുതുവിള, ദേവഗംഗ.

= വര്‍ഗീയ മാലിന്യത്തില്‍ മുങ്ങിക്കുളിച്ച് നിന്ന് അതു പറയാനും ചങ്കൂറ്റം വേണം!

? സ്‌കൂള്‍ കലോത്സ വത്തിലെ കലവറ കലഹം മൂത്തപ്പോള്‍ അടുത്ത കലോത്സവത്തിന് സസ്യേതര ഭക്ഷണം നല്‍കാമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പു നല്‍കി. ഇനി മാംസം വരുമ്പോഴും തര്‍ക്കം വരില്ലേ?

സതീശന്‍ മുമ്പള്ളി, കൊറ്റാളി.

= ആരുമറിയാതെ... ഭക്ഷണത്തില്‍ പാറ്റ, പഴുതാര പല്ലിയുടെയൊക്കെ രൂപത്തിലാണ് മാംസാഹാരം വരുന്നതെങ്കില്‍ പ്രശ്‌നമില്ലല്ലോ!


? നമ്മള്‍ പല ചുഴികളും കേട്ടിട്ടുണ്ട്. എന്നാല്‍ ചക്രവാകച്ചുഴി എന്നത് ഇതാദ്യം. ഈ ചുഴിയില്‍ അകപെട്ടാല്‍ പിന്നെ മോചനമില്ല. അല്ലെ നായരെ?

വടവതി രാജന്‍, കിരാച്ചി, വേങ്ങാട്, കണ്ണൂര്‍.

= പഴയ ചുഴികള്‍ക്ക് ജനിതകമാറ്റം വന്ന് രൂപപ്പെട്ട ഉഗ്രപരാക്രമികളാണ്... കലാവസ്ഥ വ്യതിയാനമാണ് ഹോബി. അതുകൊണ്ട് അധികം അടുക്കണ്ടാ...

? തന്റെ അമ്മയുടെയും മുത്തശ്ശിയുടെയും സ്വഭാവഗുണങ്ങള്‍ ഒത്തുചേര്‍ന്ന ഒരാളെയാണ് ജീവിതപങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ഗാന്ധി പറയുന്നു. പക്ഷേ അമ്പതു കഴിഞ്ഞിട്ടും രാഹുല്‍ വിവാഹം കഴിക്കാന്‍ വൈകുന്നതെന്തേ?

റോയി ജോര്‍ജ്, നെടുമ്പായിക്കുളം, കുണ്ടറ, കൊല്ലം.

= അന്വേഷണം നടക്കുന്നു. അമ്മ-മുത്തശിമാരുടെ പ്രായവും പക്വതയും സ്‌നേഹവും കരുതലുമുള്ള ആളെ തപ്പിയുള്ള ജോഡോ യാത്രയിലാണ്!

? ബംഗാളിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് വിളമ്പിയ ഉച്ചഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തി. കമെന്റ്?

കുക്കു ആറന്മുള.

= പ്രബുദ്ധ കേരളത്തിനു മുമ്പേ മമത, ബംഗാളില്‍ മാംസാഹാരം ഏര്‍പ്പെടുത്തിയല്ലോ!

? കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാര്‍ക്ക് നിയമസഭയിലേക്ക് ഒരു നോട്ടമുണ്ടോ സാബ്?

റിയ ഫാത്തിമ പി. മണക്കായി പാറേക്കാട്.

= അധികാരത്തിന്റെ നുറുങ്ങു വെട്ടം അവിടല്ലാ ഇവിടെയാണെന്ന് തോന്നിയവര്‍ക്ക് ഉണ്ടാകാം..

? ശബരിമല അരവണയിലെ ഏലക്കയില്‍ ഗുരുതര വിഷാംശം; വിതരണം നിര്‍ത്തി, ഒഴിവാക്കുക ആറുലക്ഷം ടിന്‍! ആദ്യം പരിശോധിക്കേണ്ടത് അവസാനം ചെയ്യുന്ന പ്രബുദ്ധതയുടെ പേരാ ണോ ചേട്ടാ കേരളം.....?

രജിത് മുതുവിള, ദേവഗംഗ.

= തല തിരിഞ്ഞ ഭരണം നടക്കുന്ന നാട്ടിലെല്ലാം നടപടിക്രമങ്ങള്‍ അങ്ങനെയാണ്!

? സ്വര്‍ഗ്ഗീയ വാദികളെയാണ് നാം പലപ്പോഴും വര്‍ഗ്ഗീയവാദികള്‍ എന്നു വിളിക്കുന്നത്. ഇതൊരു വൈരുദ്ധ്യാത്മക നിലപാടല്ലേ?

ടി.എസ്. മധുസൂദനന്‍, കൊങ്ങണൂര്‍.

= സ്വര്‍ഗ്ഗം കിട്ടാനായി നാട്ടില്‍ നരകം സൃഷ്ടിക്കുന്നവരെ പിന്നെ എന്താണ് വിളിക്കുക...

? ജീവിത ചിലവ് കൂടിയതിന്റെ മറപിടിച്ച് മന്ത്രി മാരുടെയും എംഎല്‍എമാരുടെയും അലവന്‍സുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന കമ്മീഷന്റെ ശുപാര്‍ശ സര്‍ക്കാരിന്റെ മുന്നിലെത്തുവാന്‍ ഭരണ പ്രതി പക്ഷങ്ങളെല്ലാം ഒറ്റക്കെട്ടാണ്. സാമ്പത്തിക പ്ര തിസന്ധിയില്‍ നട്ടംതിരിയുന്ന കേരളത്തിലെ കഴുതകളാകുന്ന പൊതുജനത്തിന്റെ അവസ്ഥ ഇവര്‍ക്ക് എന്താ മനസ്സി ലാകാത്തത്?

ജോയി ആലപ്പാട്ട് മേവട.

= ഐക്യമത്യം മഹാബലം... ഞങ്ങള്‍ക്കു കിട്ടണം പണം... ഇതാണ് രാഷ്ട്രീയക്കാരുടെ പൊതുസ്വഭാവം! പൊതുജനമൊന്നു സഹകരിക്കണം..


? മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശത്തിൽ അന്വേഷണം തെളിവില്ല എന്ന കാരണത്താൽ അവസാനിപ്പിക്കാൻ തീരുമാനിച്ചതായി വാർത്ത. എല്ലാ മീഡിയയിലൂടെയും ജനങ്ങൾ കണ്ട വീഡിയോ ഒരു തെളിവ് അല്ലേ?

കെ.കെ. സുമേഷ്, കൊക്കാലെ.

= വെളിവില്ലാത്തവർ അന്വേഷിക്കാനിറങ്ങിയാൽ എങ്ങനെ തെളിവു കിട്ടും!

? പഴകിയ ഭക്ഷണം പിടിച്ചാൽ സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി വീണ ജോർജ്. തൊട്ടടുത്തു മാറി വേറൊരു പേരിൽ കട തുറന്നാൽ കുഴപ്പമുണ്ടോ?

പുഷ്പവല്ലി കൃഷ്ണപുരം.

= ഇല്ല. എന്നാലും മുൻ കരുതലായി ലൈസൻസ് പാർട്ടികളെ നക്കാപ്പിച്ച കൊടുത്ത് സൈലൻസാക്കണം.

? രാഷ്ട്രീയരംഗത്തോ സാഹിത്യലോകത്തോ കലാകായികരംഗത്തോ മലയാളി എന്തു കാര്യം ചെയ്താലും ഒന്നുകിൽ കളരിക്കു പുറത്ത് അല്ലെങ്കിൽ ആശാന്‍റെ നെഞ്ചത്ത് ആകുന്നതെന്താണ് സാബ്...?

കെ.എം സുബ്രഹ്മണ്യം ഫറോക്ക്.

= എന്തുചെയ്യാം നന്പർ വണ്‍ നവോത്ഥാന മനസാണ് അവന്േ‍റത്

? പണ്ടത്തെ സ്ത്രീകളുടെ സൗന്ദര്യ സങ്കല്പം മുല്ലപ്പു പല്ല്, മുക്കുറ്റി കവിള്, അല്ലിമലർ മിഴി... എന്നൊക്കെ ആയിരുന്നു. ഇന്ന് കഥ മാറി. കാലവും കോലവും മാറി. ഇന്നത്തെ സൗന്ദര്യം സങ്കല്പം എന്തായിരിക്കും?

എം.എ. വർഗീസ്, തുരുത്തിശേരി.

= നമുക്കു തീരുമാനിക്കാം! അവയവം ഏതു ഷേപ്പു വേണമെന്ന് പറഞ്ഞാൽ മതി, ബ്യൂട്ടീഷൻ അതാക്കിത്തരും!

? പ്രേതാത്മാക്കളിൽ വിശ്വാസമുള്ള സുഹൃത്തിന്‍റെ ഭാര്യ മിക്ക രാത്രികളിലും പ്രേതഭൂത പിശാചുക്കളുടെ കഥകൾ പറഞ്ഞ് അയാളെ ഭയപ്പെടുത്തുന്നുവത്രെ. ഭാര്യയുടെ ഇത്തരം കഥ പറച്ചിലിന് തടയിടാൻ അയാളെന്തു ചെയ്യണം?

റോയ് ജോർജ്, നെടുന്പായിക്കുളം.

= അവളെ ശരിക്കും പ്രേതമാക്കണം.

? താടി വെച്ച് മോടി കൂട്ടി നടക്കു ന്ന രാഹുൽജിയെ മോദിജി നേരിൽ കണ്ടാൽ പറയുന്നത്....?

ടി.എസ്. മധുസൂദനൻ, കൊങ്ങണൂർ.

= യേ.. മേരെ ദേശവാസി.. കണ്ടാൽ ദരിദ്രവാസി ലുക്കുണ്ട്

? ഹോട്ടലിൽ കൈയുറ ധരിച്ചു വേണം ആഹാരം പാകം ചെയ്യാനെന്നു മന്ത്രി പറയുന്നു. കൈയുറ വൃത്തിഹീനമാണെങ്കിലോ...?

പി.റ്റി. ജയൻ, കടുത്തുരുത്തി.

= ഭക്ഷണം കഴിച്ച് ആളു തട്ടിപ്പോയാലും പണിക്കാരന്‍റെ തടി കേടാകില്ല... പോരേ.

? ഒരു നായർ നന്നാകുന്നത് മറ്റൊരു നായർക്ക് കണ്ടുകൂടാ എന്ന് ശശിതരൂർ പറയുന്നു. നമ്മുടെ രാജൂനായരെയാണോ ഉദ്ദേശിച്ചത്....? എനിക്ക് ഒരു സംശയം...?
പൊതുവായി പൊന്ന അയിലൂർ, നെ·ാറ.

= ആവില്ല. അതല്ലേ ഞാനൊരിക്കലും നന്നാവത്തത്..!

? സർക്കാരും ഗവർണറും വീണ്ടും ഒന്നായി. ജനങ്ങളെ കുരങ്ങുകളിപ്പിക്കുകയാണോ ഇവർ...?

കിലാബുദ്ദീൻ പോളയത്തോട്,കൊല്ലം.

= രണ്ടു കൂട്ടരും ഗറില്ല യുദ്ധമുറയാണെടുക്കുന്നത് എന്നു തോന്നുന്നു. രണ്ടടി പിന്നോട്ട്... ഒരടി മുന്നോട്ട് എന്ന മട്ടിൽ.....

? പത്തനംതിട്ടയിൽ നിന്ന് കാണാതായ 4 പെണ്‍കുട്ടികളിൽ 5 പേരെ കണ്ടെത്തി... എന്നൊരു പത്രവാർത്ത കണ്ടു. അതെങ്ങനെ സംഭവിച്ചു ജീ?

രജിത് മുതുവിള, ദേവഗംഗ.

= വിശേഷദിവസങ്ങളിൽ ചില ഓഫർ ഉണ്ടാവും. നാലെടുത്താൽ ഒന്നു ഫ്രീ.....

? പേരിൽ തന്നെയുണ്ടല്ലോ ഒരു അപകടം എന്നിട്ടും ആൾക്കാർ കുഴിമന്തി എന്ന വിഷഭക്ഷണത്തിനു പിറകെ പോകുന്നതെന്താണ്...?

പി.റ്റി. ജയൻ, കടുത്തുരുത്തി.

= സ്വയം കുഴിക്കുന്ന കുഴിയിൽ വീഴുന്ന മന്തികൾ... അനുഭവിക്കട്ടെ!

? ഇന്ത്യയിലെ തൊഴിലില്ലായ്മക്ക് കാ രണം കുറച്ച് സന്പന്നരാണെന്ന്- രാഹു ൽ ഗാന്ധി പറയുന്നു. ശരിയോ തെറ്റോ?

രജിത് മുതുവിള, ദേവഗംഗ.

= സം(െീാല) പന്ന·ാരാണെന്ന് പറഞ്ഞാൽ ശരിയാകും....

? പഴയിടത്തിന് അടുക്കളയിൽ ഭയം തുടങ്ങി, ജനത്തിന് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാൻ ഭയം തുടങ്ങി. കമെന്‍റ്?

റഫീഖ് കെ. മണക്കായി പാറേക്കാട്.

= കേരളം മനുഷ്യസ്നേഹമുള്ളവരുടെ പഴയ ഇടം അല്ലല്ലോ.. ആരെ കൊന്നും പണമുണ്ടാക്കുന്ന കൊലയാളികളുടെ പുതിയ ഇടമാണ്... പേടിക്കണം!

politicalnaircartoons.blogspot.in

? നാട്ടില്‍ മഞ്ഞ്‌പെയ്യുകയാണെങ്കിലും, സി.പി. എമ്മില്‍ ഉഷ്ണ തരംഗമാണല്ലോ നായര്‍ ജി..?

മുരുകന്‍ തരൂര്‍.

= ഊതിക്കാച്ചിയ പൊന്നാണ് സിപിഎം. ഒരു പ്രശ്‌നവുമില്ല, ഉഷ്ണം ഉഷ്‌ണേനെ ശാന്തി! എന്നാണ് ചിറ്റപ്പനും പൊന്നപ്പനും പറയുന്നത്....

? പല്ല് പൊങ്ങിയാല്‍ ജോലി നിഷേധിക്കുന്നു, അപ്പൊ ജോലി കിട്ടിക്കഴിഞ്ഞു പല്ല് പൊങ്ങിയാലോ?

പി.റ്റി ജയന്‍ കടുത്തുരുത്തി.

= പിന്നീട് പല്ലു പൊങ്ങിയാല്‍ അത്ര പ്രശ്‌നമില്ല. കൈയ്യും തലയും അധികം പൊക്കാതിരുന്നാല്‍ മതിയാകും...

? യാത്രക്കിടെ മൂത്രമൊഴിക്കാന്‍ പോയ ഭര്‍ത്താവ് ഭാര്യയെ മറന്നു. ഓര്‍മ്മ വന്നത് 150 കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍...... ആ ഭര്‍ത്താവിന് ഇനി മൂത്രതടസ്സം പതിവായി രിക്കുമെന്ന് ഞാന്‍ പറഞ്ഞാല്‍..?

രജിത് മുതുവിള, ദേവഗംഗ. തിരുവനന്തപുരം.

= പലതും ഓര്‍ക്കാന്‍ ഒരു മറവി നല്ലതാണ്....

? രണ്ടായിരത്തിഇരുപത്തിമൂന്നിന്റെ പടിയിലി രുന്നു കൊണ്ടു ഇരുപത്തിരണ്ടിലേക്കു തിരിഞ്ഞു നോക്കിയപ്പോള്‍ താങ്കള്‍ എന്ത് കണ്ടു...?

പി.റ്റി ജയന്‍ കടുത്തുരുത്തി.

= രണ്ടായിരത്തി ഇരുപത്തിയൊന്നില്‍ പടിയടച്ച് പിണ്ഡം വച്ച കോവിഡിന്റെ പേരക്കുട്ടികള്‍ വീണ്ടും പടികടന്നു വരുന്ന കാഴ്ച...

? സമ്പാദിക്കുന്നതിലെ മികവിനെക്കാള്‍ പ്രധാന മാണ് ചെലവഴിക്കുന്നതിലെ വൈദഗ്ധ്യം.കമന്റ്?

കുക്കു ആറന്മുള.

= സമ്പാദനം ഒരു ഡാം കെട്ടുന്നതു പോലെ ശ്രമകരമാണ്. ചെലവഴിക്കല്‍ ഡാം തുറന്നുവിടലാണ്. ഗുണകരമായ ഉപയോഗത്തിനു രണ്ടി ലും വൈദഗ്ധ്യം വേണം.

? വൈദേകം റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ല; ഭാര്യക്കും മകനും നിക്ഷേപമുണ്ട് -ഇപി ജയരാജന്‍. കമന്റ്....?

രജിത് മുതുവിള, ദേവഗംഗ. തിരുവനന്തപുരം.

=അവരുടെ നിക്ഷേപത്തിന്റെ പേരില്‍ ഇപിക്ക് ധാരാളം ആക്ഷേപം കിട്ടുന്നുണ്ട്...



? ആദ്യ പിണറായി സര്‍ക്കാര്‍ കിറ്റ് കൊടുത്തു. രണ്ടാം പിണറായി സര്‍ക്കാര്‍ കുറ്റി കൊടുത്തു. ഇനി മൂന്നാമതും വന്നാല്‍ എന്ത് കൊടുക്കും സാബ്....?

റഫീഖ് കെ. മണക്കായി പാറേക്കാട്.

= എല്ലാത്തിന്റേയും കുറ്റി ഊരി കിറ്റിലിടും... അല്ലാ പിന്നേ.....!

? ആരും ന്യൂഇയര്‍ ആണെന്ന് പറഞ്ഞു ആഘോഷിക്കേണ്ട! കാരണം കലണ്ടര്‍ വര്‍ഷം മാത്രമേ മാറുന്നുള്ളു... അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്.. പിന്നെ തേച്ചിട്ടു പോയ കാമുകി, കാമുകന്‍ ഇവരൊക്കെ ഇവിടെ തന്നെ ഉണ്ടേ.......! ഇതൊക്കെ ആണെങ്കിലും 2023 സുഖകരം ആയിരിക്കുമോ ജി?

സതീഷ്‌കുമാര്‍ ആര്‍പ്പൂക്കര ഈസ്റ്റ്.

= ഒന്നുശ്രമിക്കാം. മാറ്റം വരുത്തി പുതു ജീവിത പരീക്ഷണത്തിനു തുടക്കം കുറിക്കാന്‍ എല്ലാവര്‍ക്കും കിട്ടുന്ന ഒരു അവസരമാണ് പുതുവര്‍ഷം...

? പ്രണയ വിവാഹിതയായ മകള്‍ക്ക് പിതാവില്‍ നിന്ന് വിവാഹചെലവിന് അര്‍ഹതയില്ലെന്ന് ഇരിഞ്ഞാലക്കുട കുടുംബക്കോടതി. കമന്റ്..?

പുഷ്പവല്ലി കൃഷ്ണപുരം.

= പ്രണയത്തിനു കുട പിടിക്കാന്‍ യാഥാസ്ഥിതിക മൂരാച്ചികളെ കിട്ടില്ലെന്നു ചുരുക്കം.

? ഡല്‍ഹി നായരല്ല..! കേരള പുത്രനാണ്.. വിശ്വപൗരന്‍...! ശശി തരൂരിനെ എന്‍.എസ്സ്.എസ്സ് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. എന്ത് പറയുന്നു നായര്‍ ജി?

പൊതുവായി പൊന്ന അയിലൂര്‍, നെന്മാറ.

= ഗ്രേഡ് ഉയര്‍ത്തിയതാണ് എസ്‌ഐയെ ഒറ്റയടിക്ക് ഐജിയും ഡിജിപിയുമായി സുകുമാരന്‍നായര്‍ പ്രഖ്യാപിച്ചു...

? നമ്മുടെ ചങ്ങായി തന്നെയല്ലേ അവരുടെ ചങ്ക് ഗയ്....??

ടി.എസ് മധുസൂദനന്‍ കൊങ്ങണൂര്‍.

=എല്ലാം... ഒന്നുതന്നെ.ഒന്ന് നാടന്‍ മറ്റവന്‍ പരിഷ്‌കാരി.....!

? ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചു പുറത്തുപോയ മന്ത്രി സജിയെ മന്ത്രിസഭയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ അവഹേളന പ്രസംഗത്തില്‍ എന്ത് മനോഹരമായ മാറ്റമാണ് ഉണ്ടാക്കിയത്....?

അസ്‌കര്‍ കളത്തിങ്ങല്‍, ചന്തക്കടവ്, ഫറോക്ക്.

=പാര്‍ട്ടിയുടെ ഭരണഘടന പ്രകാരം സജി ചെറിയാനില്‍ ഒരു കുറ്റവുമില്ലെന്ന് പാര്‍ട്ടീ കോടതി കണ്ടെത്തി.

? രാഹുല്‍ജീയുടെ ജോഡോ യാത്ര അവരുടെ പാര്‍ട്ടിയെ അടിമുടി നവീകരിച്ചുകളഞ്ഞെന്ന് തോന്നു ന്നുണ്ടോ.....?

പുഷ്പവല്ലി കൃഷ്ണപുരം.

= വടക്കോട്ട് യാത്രനടത്തി രാഹുല്‍ജീ കരുത്തു നേടി. പാര്‍ട്ടിയുടെ പോക്ക് തെക്കോട്ടാണ്.

? ജനങ്ങള്‍ക്കു വിശ്വാസം വരാത്ത ഒരു പദ്ധതിയും സര്‍ക്കാരിനില്ല. -എം.വി.ഗോവിന്ദന്‍

-രാജുജിക്ക് വിശ്വാസമായോ...?

രജിത് മുതുവിള, ദേവഗംഗ.

=അങ്ങനെ കണ്ണടച്ച് സര്‍ക്കാരി നെ വിശ്വസിക്കുന്ന പാര്‍ട്ടിക്കാരു ടെ പദ്ധതിക്കാണ് കെ-വിശ്വാസം എന്നു പറയുന്നത്...!

? വെളിച്ചം ദുഃഖമാണുണ്ണി
തമസല്ലോ സുഖപ്രദം...
എന്നാണല്ലോ കവിവാക്യം.
കവി ഇങ്ങനെ പറയാന്‍ കാരണമെന്താണ് ഗുരോ??

വടവതി രാജന്‍, വേങ്ങാട്, കണ്ണൂര്‍.

= അന്ന് കവിക്ക് വൈദ്യുതി വകുപ്പിലായിരുന്നു ഉദ്യോഗം....!

? ഞാനും വിഘ്നേഷും ആറുവര്‍ഷം മുമ്പേ വിവാഹിതരായിരുന്നുവെന്ന് നയന്‍താര പറയുന്നു. അപ്പൊ മൂന്ന് കൊല്ലം മുമ്പ് പ്രഭുദേവയുമായി വിവാഹം കഴിഞ്ഞതൊ... ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ....?

പി.റ്റി. ജയന്‍, കടുത്തുരുത്തി.

= ഇരട്ട വിവാഹം പറഞ്ഞ് ഇനി പ്രശ്‌നമുണ്ടാക്കരുത്. നയന്‍താരക്ക് ഇരട്ടകുട്ടികളാണല്ലോ..!!

? വെറുപ്പിന്റെ വിപണിയില്‍ സ്‌നേഹത്തിന്റെ കട തുറക്കുകയാണ് ഭാരത് ജോഡോ യാത്രയെന്ന് രാഹുല്‍ ഗാന്ധി. കമെന്റ്?

റഫീഖ് കെ. മണക്കായി പാറേക്കാട്.

= പണ്ടേ തട്ടുകടകള്‍ രാഹുലിന്റെ ഒരു വീക്ക്‌നെസാണ്. സ്‌നേഹവട. കരുതല്‍ വത്സന്‍, ഹഗ്ഗ്‌സമോസ... എല്ലാം കിട്ടും!

? 'മെസി ജനിച്ചത് അസമിലാണ്'-വിചിത്ര വാദവുമായി കോണ്‍ഗ്രസ് എം.പി.യുടെ ട്വീറ്റ് -അടുത്തത് ചേട്ടന്‍ ജനിച്ചത് ചെക്കോസ്ലോവാക്കിയിലാണെന്ന് പറയും. മറുപടി കണ്ടു വെച്ചോ?

രജിത് മുതുവിള, ദേവഗംഗ.

= ഇത് നമ്മുടെ മെസിയല്ല. ജയരാജന്‍ കപ്പു കൊണ്ടുപോകുമെന്ന് പറഞ്ഞ മേഴ്‌സി ആയിരിക്കണം.....!

? ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ യഥാര്‍ത്ഥത്തില്‍ ഒരു കിടിലന്‍ എംബാപ്പെ യല്ലേ?

ടി.എസ്. മധുസൂദനന്‍, കൊങ്ങണൂര്‍.

= കിടിലന്‍ കളിയപ്പ..!ഒരൊന്നര മെസി!

? ഫ്രഞ്ചുകാര്‍ വെളുത്തു തുടുത്ത സായ്പന്മാരാ യിരിക്കും എന്നാണ് വിചാരിച്ചത്! ഇതിപ്പോ എന്നേക്കാള്‍ കറുത്ത പ്രേതങ്ങള്‍! ആ എംബാപ്പെയെ രാത്രിയിലെങ്ങാനും വഴിയില്‍ കണ്ടാല്‍ നമ്മള്‍ ഞെട്ടി പനിപിടിച്ചു കിടക്കും എന്ന് ടി.ജി മോഹന്‍ദാസ്..... ഇതിനു എന്താണ് മറുപടി പറയേണ്ടത്?

കെ.കെ. സുമേഷ്, കൊക്കാലെ.

= കറപ്പിനഴക്..... വെളുപ്പിനഴക്... അതറിയാത്ത വര്‍ണ്ണവെറിയന്മാരോടൊപ്പം ജീവിക്കണമല്ലോ എന്നോര്‍ത്താല്‍ നമുക്കും പനി പിടിക്കും!

? ലോകകപ്പ് ഫുട്‌ബോള്‍ അര്‍ജന്റീനക്ക് 344 കോടി, ഫ്രാന്‍സിന് 248 കോടി, ബെവ്‌കോക്ക് 50 കോടി.. കളി അവിടെയും, ആവേശം ഇവിടെയും... കമന്റ് പ്ലീസ്...... ?

മുരുകന്‍ തരൂര്‍.

= ഫുട്‌ബോള്‍ ആവേശം അങ്ങനെയാണ്.... അവിടെ കപ്പ് മെസിക്ക്. ഇവിടത്തെ മേഴ്‌സിമാര്‍ക്ക് കപ്പ പുഴുങ്ങിയതും! പക്ഷേ ആര്‍ക്കും പരാതിയില്ല.....

? കേരളത്തിലെ മന്ത്രിമാര്‍ ഇനി ഭവന സന്ദര്‍ശനത്തിനൊരുങ്ങുന്നു. ജനങ്ങളുടെ പ്രതികരണം ഏത് തരത്തിലായിരിക്കും ഗുരുവേ?

പൊതുവായി പൊന്ന അയിലൂര്‍, നെന്മാറ.

= ഖജനാവില്‍ എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഓരോ കിറ്റുമായി വന്നാല്‍ മതി. ജനം എല്ലാം മറക്കും. നല്ല സ്വീകരണമായിരിക്കും!

? ഭാരത് ജോഡോ യാത്രയുടെ സ്വീകാര്യതയെ ബിജെപി ഭയക്കുന്നു; യാത്ര മുടക്കാന്‍ കൊവിഡിനെ ആയുധമാക്കുന്നുവെന്ന്- രാഹുല്‍ ഗാന്ധി. ശരിയോ തെറ്റോ ....??

രജിത് മുതുവിള, ദേവഗംഗ.

= ശരിയായിരിക്കാം. കൊവിഡും ചിലപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നുകാണും....

? ലഹരിവിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുക്കാന്‍ പോകും വഴി ചിലര്‍ ബാറില്‍ കയറി മദ്യപിച്ചു എന്ന വാര്‍ത്ത കണ്ടു. താങ്കളുടെ മറുപടി?

റഫീഖ് കെ. മണക്കായി, പാറേക്കാട്.

= ഏതു ആഘോഷവേളയും പൊലിപ്പിക്കാന്‍ ഇന്ന് മലയാളിക്കു മദ്യം വേണം. അതിനി ലഹരി വിരുദ്ധ കാമ്പയിന്‍ ആണെങ്കില്‍ പോലും....!

? എന്റെ ഇന്നത്തെ ജാതക ഫലത്തില്‍ വാങ്ങിച്ച പണം തിരിച്ചുകൊടുക്കാന്‍ പറ്റിയ സമയമാണെന്ന് കണ്ടു. ഇതെന്താ ഇങ്ങനെ...?

പി.റ്റി. ജയന്‍, കടുത്തുരുത്തി.

= ഈ സമയത്ത് അധിക പലിശയും തല്ലും ഉണ്ടാവില്ല. മാനഹാനിയും പണനഷ്ടവും ഇല്ലെന്നു ചുരുക്കം...

? ഗവര്‍ണര്‍ വിരുന്നിന് ക്ഷണിച്ചിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുത്തില്ല... മുഖ്യമന്ത്രിയുടെ വിരുന്നിന് ഗവര്‍ണറെ ക്ഷണിച്ചതുമില്ല... ഇതെന്ത് പ്രതിഭാസമാണ് നായര്‍ ജി ......?

അസ്‌കര്‍ കളത്തിങ്ങല്‍, ചന്തക്കടവ്, ഫറോക്ക്.

= സമാധാനത്തിനും ഐക്യത്തിനും വേണ്ടി എന്ന പേരില്‍ പൊതുമുതല്‍ ധൂര്‍ത്തടിക്കുന്ന വിരുന്