ഹോ​ട്ട​ല്‍, കേ​റ്റ​റിം​ഗ് വ്യ​വ​സാ​യം ത​ക​ർ​ച്ച​യി​ലെ​ന്ന്; നാളെ ​മാ​ർ​ച്ചും ധ​ർ​ണ​യും
Sunday, July 28, 2024 11:51 PM IST
കോ​ട്ട​യം: ഹോ​ട്ട​ല്‍, കേ​റ്റ​റിം​ഗ് വ്യ​വ​സാ​യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രു​ക​ള്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഓ​ള്‍ കേ​ര​ള കേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സ​മ​ര​ത്തി​ലേ​ക്ക്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ വി​ല വ​ര്‍​ധ​ന​യ്ക്കും വൈ​ദ്യു​തി, പാ​ച​ക​വാ​ത​കം എ​ന്നി​വ​യു​ടെ നിരക്ക് ഉ​യ​രു​ന്ന​തി​നെ​തി​രേ​യു​മാ​ണ് പ്ര​തി​ഷേ​ധം. ഭ​ക്ഷ​ണ വി​ത​ര​ണ രം​ഗ​ത്ത് ഉ​ണ്ടാ​കു​ന്ന സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ള്‍ താ​ങ്ങാ​വു​ന്ന​തി​ലും ഉ​യ​ര്‍​ന്ന നി​ല​യി​ലാ​ണ്. പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക്, മ​ത്സ്യം, മാം​സം മു​ത​ലാ​യ സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന വി​ല​വ​ര്‍​ധ​ന ഈ ​രം​ഗ​ത്തെ സം​ര​ംഭ​ക​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു.

നി​കു​തി​യി​ന​ത്തി​ല്‍ സ​ര്‍​ക്കാ​രി​ലേ​ക്ക് കാ​ര്യ​മാ​യ വി​ഹി​തം ന​ല്‍​കു​ക​യും തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്ന ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി സം​രം​ഭ​ക​രാ​ണ് നാ​ട്ടി​ലു​ള്ള​ത്. വി​ല​ക്ക​യ​റ്റ​വും മാ​ലി​ന്യ​സം​സ്‌​ക​ര​ണ​വും അ​ട​ക്കം നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ള്‍ ഈ ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ര്‍ നേ​രി​ടു​ന്നു​ണ്ട്. ഈ ​പ്ര​ശ്‌​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​രു​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​ന് ഓ​ള്‍ കേ​ര​ള കേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര​വ​ധി ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ട്.

സം​രം​ഭ​ങ്ങ​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഇ​വ​രു​ടെ പ്ര​തി​നി​ധി​ക​ളെ​യും സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി ഒ​രു സ​മി​തി രൂ​പീ​ക​രി​ച്ച് സ​മ​ഗ്ര​മാ​യ ഒ​രു പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്ക​ണ​മ​ന്നാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ ആ​വ​ശ്യം. ഈ ​കാ​ര്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​രു​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഓ​ള്‍ കേ​ര​ള കേ​റ്റ​റിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാളെ 14 ​ജി​ല്ലാ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

പ​ത്ര​സ​മ്മേ​ള​ത്തി​ല്‍ സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി ഏ​ലി​യാ​സ് സ​ഖ​റി​യ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ജോ​സ് ഫി​ലി​പ്പ്, കോ​ട്ട​യം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ബി​നോ​യി ഏ​ബ്ര​ഹാം, കാ​ഞ്ഞി​ര​പ്പ​ള്ളി മേഖ​ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി ഡൊ​മി​നി​ക് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.