നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി കാ​ണാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി കെ​എ​സ്ആ​ര്‍​ടി​സി
Monday, July 29, 2024 11:37 PM IST
കോ​​ട്ട​​യം: നെ​​ഹ്റു​​ട്രോ​​ഫി വ​​ള്ളം​ക​​ളി കാ​​ണാ​​ന്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​ജ​​റ്റ് ടൂ​​റി​​സം സെ​​ല്‍ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ല്‍ നി​​ന്നു​​ള്ള വ​​ള്ളം​​ക​​ളി പ്രേ​​മി​​ക​​ള്‍​ക്ക് അ​​വ​​സ​​ര​​മൊ​​രു​​ക്കു​​ന്നു. നെ​​ഹ്റു​​ട്രോ​​ഫി വ​​ള്ളം​ക​​ളി​​യു​​ടെ ആ​​വേ​​ശം അ​​നു​​ഭ​​വി​​ച്ച​​റി​​യാ​​ന്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി​​യി​​ല്‍ യാ​​ത്ര ചെ​​യ്ത് ആ​​ല​​പ്പു​​ഴ പു​​ന്ന​​മ​​ട​​ക്കാ​​യ​​ലി​​ല്‍ ന​​ട​​ക്കു​​ന്ന കാ​​യ​​ല്‍ ജ​​ലോ​​ത്സ​​വ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാം. വ​ള്ളം​​ക​​ളി​​യു​​ടെ ടി​​ക്ക​​റ്റ് സ​​ഹി​​ത​​മാ​​ണ് കെ​​എ​​സ്ആ​​ര്‍​ടി​​സി​​യി​​ല്‍ യാ​​ത്ര ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വി​​വി​​ധ ജി​​ല്ല​​ക​​ളി​​ല്‍​നി​​ന്ന് ആ​​വ​​ശ്യാ​​നു​​സ​​ര​​ണം ചാ​​ര്‍​ട്ടേ​​ഡ് ബ​​സ് ഒ​​രു​​ക്കി നെ​ഹ്‌​​റു​​ട്രോ​​ഫി​​യു​​ടെ 1500 (റോ​​സ് കോ​​ര്‍​ണ​​ര്‍), 500 (വി​​ക്ട​​റി ലൈ​​ന്‍) എ​​ന്നീ കാ​​റ്റ​​ഗ​​റി​​യി​​ലാ​​ണ് പ്ര​​വേ​​ശ​​നം. മ​​റ്റു ജി​​ല്ല​​ക​​ളി​​ല്‍നി​​ന്ന് ആ​​ല​​പ്പു​​ഴ​​യി​​ല്‍ നേ​​രി​​ട്ടെ​​ത്തു​​ന്ന​​വ​​ര്‍​ക്ക് ആ​​ല​​പ്പു​​ഴ ഡി​​പ്പോ​​യി​​ല്‍ നെ​​ഹ്‌​​റു​​ട്രോ​​ഫി വ​​ള്ളം​ക​​ളി കാ​​ണാ​​ന്‍ പാ​​സ് എ​​ടു​​ക്കാ​ന്‍ പ്ര​​ത്യേ​​ക കൗ​​ണ്ട​​ര്‍ ആ​​ല​​പ്പു​​ഴ ഡി​​പ്പോ​​യി​​ല്‍ പ്ര​​വ​​ര്‍​ത്ത​​നം ആ​​രം​​ഭി​​ച്ചു.

100, 200, 400, 500, 1500, 2500, 3000 രൂ​​പ വ​​രെ​​യു​ള്ള എ​​ല്ലാ ത​​രം പാ​​സു​​ക​​ളും ഈ ​​ടി​​ക്ക​​റ്റ് കൗ​​ണ്ട​​റി​​ല്‍നി​​ന്നു ല​​ഭ്യ​​മാ​​ക്കും. ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലെ ഏ​​ഴു ഡി​​പ്പോ​​ക​​ളും കൂ​​ടാ​​തെ തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം, കോ​​ട്ട​​യം, പ​​ത്ത​​നം​​തി​​ട്ട എ​​ന്നീ ജി​​ല്ലാ കേ​​ന്ദ്ര​​ങ്ങ​​ളും ഉ​​ള്‍​പ്പെ​​ടു​​ത്തി​​യാ​​യി​​രി​​ക്കും ടി​​ക്ക​​റ്റ് വി​​ല്‍​പ​​ന ന​​ട​​ത്തു​​ന്ന​​ത്. 9846475874 എ​​ന്ന ന​​മ്പ​​റി​​ലേ​​ക്ക് പേ​​ര്, ഏ​​ത് കാ​​റ്റ​​ഗ​​റി​​യി​​ലു​ള്ള പാ​​സ്, എ​​ത്ര പേ​​ര്‍​ക്ക് എ​​ന്ന വി​​വ​​രം വാ​​ട്ട്സ് ആ​​പ്പ് മെ​​സേ​​ജ് ആ​​യി അ​​യ​​ച്ച് ആ​​ല​​പ്പു​​ഴ ഡി​​പ്പോ​​യി​​ലെ ബ​​ജ​​റ്റ് ടൂ​​റി​​സം സെ​​ല്ലി​​ന്‍റെ ക്യൂ ​​ആ​​ര്‍ കോ​​ഡി​​ലേ​​ക്ക് ഓ​​ണ്‍​ലൈ​​നാ​​യി പ​​ണ​​മ​​ട​​ച്ചാ​​ലും ടി​​ക്ക​​റ്റ് ല​​ഭി​​ക്കും. ഈ ​​ടി​​ക്ക​​റ്റു​​ക​​ള്‍ വ​​ള്ളം​​ക​​ളി ന​​ട​​ക്കു​​ന്ന ഓ​​ഗ​​സ്റ്റ് 10ന് ​​ആ​​ല​​പ്പു​​ഴ കെ​​എ​​സ്ആ​​ര്‍​ടി​​സി ഡി​​പ്പോ​​യി​​ലെ കൗ​​ണ്ട​​റി​​ല്‍നി​​ന്ന് കൈ​​പ്പ​​റ്റി വ​​ള്ളം​​ക​​ളി കാ​​ണാ​​ന്‍ സാ​​ധി​​ക്കും. 9846475874.