ADVERTISEMENT
ADVERTISEMENT
1
Tuesday
July 2025
12:52 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
ADVERTISEMENT
നെയ്തെടുത്ത സ്വപ്നങ്ങളിൽ പത്മിനി...
ജീവിത യാതനകള്‍ക്കിടയില്‍ കഠിന പ്രയത്നത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഊടും പാവുമിട്ട് അമ്പത്തഞ്ചുകാരി വീട്ടമ്മ നെയ്തെടുത്ത ബാല്യകാല സ്വപ്നം ഇനി കൈയെത്തും ദൂരെ. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ നെടുളി വീട്ടില്‍ പത്മിനിയാണ് ആയുസിന്റെ പാതി പിന്നിടുമ്പോഴും പാതിവഴിയില്‍ കൈവിട്ടുപോയ തന്റെ പഠനമോഹം മുറുകെ പിടിച്ച് വിജയ പീഠത്തിലേക്കുള്ള പടവുകളേറുന്നത്. കുടുംബ പ്രാരാബ്ധങ്ങള്‍ക്കിടയിലും പത്മിനി നേടിയെടുത്തത് കണ്ണൂര്‍ സര്‍വകലാശാലയുടെ എല്‍എല്‍ബി പ്രവേശന പരീക്ഷയിലെ ഉജ്വല വിജയമാണ്. സ്കൂള്‍ പഠനകാലത്തെ ഇല്ലായ്മകള്‍ക്കിടയിലും പത്മിനി താലോലിച്ച സ്വകാര്യ സ്വപ്നമായിരുന്നു ജീവിതത്തില്‍ ഒരു വക്കീല്‍ കോട്ടണിയുക എന്നത്. ബുദ്ധിമുട്ടി ഇഴഞ്ഞ് നീങ്ങിയ സ്കൂള്‍ പഠനത്തിനൊടുവില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കണ്ടതോടെ പ്രീ ഡിഗ്രിക്ക് ചേര്‍ന്നു. പക്ഷെ പഠനം പൂര്‍ത്തീകരിക്കാനായില്ല. വിവാഹ ജീവിതത്തോടെ താന്‍ കാത്തുവച്ച സ്വപ്നം എന്നെന്നേക്കുമായി പൊലിഞ്ഞെന്ന് തന്നെ ഈ കുടുംബിനി കരുതി. ഇതിനിടെയാണ് തന്റെ ആഗ്രഹം ഭര്‍ത്താവിനോടും മക്കളോടും തുറന്ന് പറഞ്ഞത്. സന്തോഷത്തോടെ പത്മിനിയുടെ തുടര്‍പഠനത്തിന് കുടുംബം പച്ചക്കൊടി കാട്ടി. പിന്നീട് ഒട്ടും ശങ്കിച്ചില്ല. ജീവിതഭാരം കുറയ്ക്കാന്‍ ചേമഞ്ചേരി ഖാദി നെയ്ത്ത് കേന്ദ്രത്തില്‍ തുടര്‍ന്നുവന്ന ജോലിക്കിടയിലും പത്മിനി തുടര്‍വിദ്യാ പദ്ധതിയില്‍ ചേര്‍ന്ന് പ്ലസ്ടു തുല്യതാ പരീക്ഷ എഴുതി. നേടിയത് തിളക്കമാര്‍ന്ന വിജയം. തുടര്‍ന്ന് പൊളിറ്റിക്സ് ഐച്ഛിക വിഷയമായെടുത്ത് ബിരുദവും സമ്പാദിച്ചു. ഇതേ വിഷയത്തില്‍ മെച്ചപ്പെട്ട മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് മൂന്നു തവണ എഴുതിയിട്ടും വിജയിക്കാന്‍ കഴിയാത്ത എല്‍എല്‍ബി പ്രവേശന പരീക്ഷയെ ഇത്തവണ പത്മിനി കീഴടക്കി. ഇരുപത്തഞ്ചാം റാങ്കുംനേടി ദൃഢനിശ്ചയത്തിന്റെ പെണ്മാതൃകയായ ഈ വീട്ടമ്മയുടെ വിജയഗാഥ നാടിനാകെ മാതൃകയായിക്കഴിഞ്ഞു. പക്ഷെ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള യാത്രയില്‍ ഇത്തവണ പത്മിനിക്ക് കൈയൊഴിയേണ്ടി വന്നത് ജീവിതമാര്‍ഗമായ നെയ്ത്ത് ജോലിയാണെന്ന് മാത്രം. ജില്ലാലൈബ്രറി കൗണ്‍സില്‍ അംഗവും മികച്ച സംഘാടകയുമാണ് പത്മിനി. ഭര്‍ത്താവ്: ബാലന്. മക്കള്‍: വിഷ്ണുപ്രസാദ്, ഹരിപ്രസാദ്.
ADVERTISEMENT
ഇതാണ് ആ പോലീസ് ഗായിക
ചക്രകസേരയിലെ അഞ്ജലിയുടെ വർണ ലോകം
നൃത്തവേദികളിലെ രത്നത്തിളക്കം
മേഘാ ജയരാജ്: കലയുടെ വഴിയിലെ അധ്യാപികയും സാംസ്കാരിക പ്രവര്‍ത്തകയും
സംസ്ഥാനത്തെ കളക്ടറേറ്റിലെ ആദ്യ വനിതാ ഡഫേദാർ സിജി
രശ്മിയുടെ അമ്മ മനസ്
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യം'
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
ചെറിയ കരിമീൻ വറുത്ത കറി
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
സതിയുടെ ജീവിതം ഗുണപാഠമാണ്
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
ഭവനവായ്പ എടുക്കും മുന്‍പ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
ഗോപിക സുരേഷ് മിസ് കേരള
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ADVERTISEMENT
ADVERTISEMENT
More from other section
1
ആരോഗ്യമേഖല രോഗശയ്യയിൽ; ചികിത്സാഫണ്ടിൽനിന്ന് വെട്ടിയത് 209 കോടി
Kerala
2
പാക്കിസ്ഥാനിലെ ചാവേർ ആക്രമണം: ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് വിദേശകാര്യമന്ത്രാലയം
National
3
ക്ഷമിച്ചും സാക്ഷ്യം നല്‍കിയും ഐക്യത്തിലെത്തുക: മാർപാപ്പ
International
4
യുഎസ് റെമിറ്റൻസ് ടാക്സ് കുറച്ചു
Business
5
യുഎസ് ഓപ്പണ്‍ ബാഡ്മിന്റൺ: ഇന്ത്യക്ക് ഇരട്ട ഫൈനൽ
Sports
ADVERTISEMENT
LATEST NEWS
തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
"മത-സാമുദായിക സംഘടനകളോട് വിധേയത്വം'; കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് പ്രമേയം
ട്രാക്കിൽ മരം വീണു; ട്രെയിനുകൾ പിടിച്ചിട്ടു
തിരുവനന്തപുരം കല്ലമ്പലത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു
ADVERTISEMENT
ADVERTISEMENT