ച​ങ്ങ​നാ​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി വി​ക​സ​ന​ത്തിന് ഫ​ണ്ട് ന​ല്‍കും: എംപി
Sunday, July 28, 2024 7:30 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കൂ​ടു​ത​ല്‍ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ഫ​ണ്ടു ന​ല്‍കു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി. പ്ര​തി​വ​ര്‍ഷം അ​ഞ്ചു കോ​ടി രൂ​പ എം​പി ഫ​ണ്ട് ല​ഭി​ക്കു​ന്ന​തി​ല്‍ ഒ​രു കോ​ടി രൂ​പ ച​ങ്ങ​നാ​ശേ​രി​ക്കു​വേ​ണ്ടി മാ​ത്രം വി​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ഇ​ത് കൂ​ടാ​തെ റെ​യി​ല്‍വേ, കു​റി​ച്ചി ഹോ​മി​യോ, പോ​സ്റ്റ​ല്‍ വ​കു​പ്പ് തു​ട​ങ്ങി​യ കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു കോ​ടി​ക​ളു​ടെ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും എം​പി കൂ​ട്ടി​ച്ചേ​ര്‍ത്തു.

ച​ങ്ങ​നാ​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എം​പി ഫ​ണ്ടി​ല്‍നി​ന്ന​നു​വ​ദി​ച്ച 20 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് വാ​ങ്ങി​യ ആം​ബു​ല​ന്‍സി​ന്‍റെ താ​ക്കോ​ല്‍ദാ​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ര്‍മാ​ന്‍ അ​ഡ്വ. മ​ധു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പ്ര​സീ​ത താ​ക്കോ​ല്‍ ഏ​റ്റു​വാ​ങ്ങി.

മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കൃ​ഷ്ണ​കു​മാ​ര്‍, പി.​എ​ന്‍. നൗ​ഷാ​ദ്, വി.​ജെ. ലാ​ലി, പി.​എ​ച്ച്. നാ​സ​ര്‍, ജോ​സു​കു​ട്ടി നെ​ടു​മു​ടി, ജ​യിം​സ് കാ​ലാ​വ​ട​ക്ക​ന്‍, സു​ധീ​ര്‍ ശ​ങ്ക​ര​മം​ഗ​ലം, അ​ഡ്വ.​പി.​എ​സ്. ര​ഘു​റാം, കെ.​എം. നെ​ജി​യ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ഉ​ള്‍പ്പെ​ടെ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല.