ഭ​ര​ണ​ങ്ങാ​നം ഡി​വി​ഷ​നി​ല്‍ മൂ​ന്ന് കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍
Monday, July 29, 2024 10:51 PM IST
പാ​ലാ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ങ്ങാ​നം ഡി​വി​ഷ​നി​ല്‍ 2024- 25 സാ​മ്പ​ത്തി​ക വ​ര്‍​ഷം മൂ​ന്നു കോ​ടി പ​ത്തു​ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കും. കു​ടി​വെ​ള്ളം, ശു​ചി​ത്വം, തെ​രു​വു വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍ എ​ന്നീ പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം മു​ന്‍​ഗ​ണ​ന ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍ പ​റ​ഞ്ഞു.

ഭ​ര​ണ​ങ്ങാ​നം, ക​ട​നാ​ട്, ക​രൂ​ര്‍, മീ​ന​ച്ചി​ല്‍ എ​ന്നീ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ഭ​ര​ണ​ങ്ങാ​നം ഡി​വി​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് എ​ന്‍​ജി​നി​യ​ര്‍​മാ​രു​ടെ​യും നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു​ചേ​ര്‍​ത്ത് വി​വി​ധ പ​ദ്ധ​തി​ക​ളു‌​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍ വ്യ​ക്ത​മാ​ക്കി.