ADVERTISEMENT
ADVERTISEMENT
11
Monday
August 2025
4:16 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
LOCAL NEWS
Select District
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
കോട്ടയം
1582882
ഓളപ്പരപ്പിലെ ഒളിമ്പിക്സിൽ മാറ്റുരയ്ക്കാൻ ജില്ലയിൽനിന്ന് മൂന്നു ജലരാജാക്കന്മാർ
കുമരകം: ആലപ്പുഴ പുന്നമടക്കായലിൽ 30നു നടക്കുന്ന ഓളപ്പരപ്പിലെ ഒളിമ്പിക്സിൽ മാറ്റുരയ്ക്കാൻ ജില്ലയിൽനിന്നു മൂന്നു ജലരാജാക്കന്മാർ ഒരുക്കം തുടങ്ങി. കുമരകം ടൗൺ ബോട്ട് ക്ലബ്, കുമരകം ഇമ്മാനുവേൽ ബോട്ട് ക്ലബ്, ചങ്ങനാശേരി ബോട്ട് ക്ലബ് എന്നീ പ്രമുഖ ക്ലബ്ബുകളാണ് ജില്ലയിൽ നെഹ്റു ട്രോഫി എത്തിക്കാൻ തുഴയെറിയാൻ പുന്നമടയിലെത്തുക.
കുട്ടനാട്ടിലെ വള്ളംകളി പ്രേമികളുടെ ഹരമായിരുന്ന കുമരകത്തെ ക്ലബ്ബുകൾ ആലപ്പുഴയിൽ മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കുകയും പല റിക്കാർഡുകൾക്കും ഉടമകളാകുകയും ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഒമ്പതു വർഷമായി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കൈയൊപ്പുള്ള വെള്ളിക്കപ്പുമായി കുമരകത്തെത്താൻ കഴിഞ്ഞിട്ടില്ല. കുമരകത്തെ ആദ്യ ക്ലബ്ബായ കുമരകം ബോട്ട് ക്ലബ് 2002-ൽ വെള്ളംകുളങ്ങര ചുണ്ടനിൽ സുവർണ ജൂബിലി ട്രോഫി നേടിയ കരുത്തന്മാരാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധിമൂലം ഇക്കുറി മത്സരരംഗത്തില്ല.
കുമരകം ടൗൺ ബോട്ട് ക്ലബ് തുടർച്ചയായ നാലു വർഷങ്ങളിൽ നെഹ്റു ട്രോഫിയിൽ മുത്തമിട്ട കരുത്തന്മാരാണെങ്കിലും കഴിഞ്ഞവർഷങ്ങളിൽ നിർഭാഗ്യം മൂലം കപ്പ് നേടാനായില്ല. 2023 ൽ ചമ്പക്കുളം ചുണ്ടനിൽ മത്സരിച്ചപ്പോൾ മില്ലി സെക്കൻഡിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തായി. കഴിഞ്ഞ വർഷം നടുഭാഗം ചുണ്ടനിൽ മത്സരിച്ചപ്പോൾ മൂന്നാംസ്ഥാനക്കാരായി.
കഴിഞ്ഞ വർഷങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇത്തവണ വലിയ മുന്നൊരുക്കത്തോടെയാണ് കുമരകം ടൗൺ ബോട്ട് ക്ലബ് പുന്നമടയിൽ അങ്കം കുറിക്കുക. കഴിഞ്ഞ വർഷം നീരണിഞ്ഞ പുതിയ പായിപ്പാടൻ ചുണ്ടനിലാണ് മത്സരിക്കുന്നത്.
ഒരു മാസത്തെ പരിശീലനമാണ് തുഴച്ചിൽകാർക്ക് ക്ലബ് നൽകുക. പഴയ പായിപ്പാടൻ ചുണ്ടനിൽ 10 ദിവസത്തെ പരിശീലനം പൂർത്തിയാക്കിയ ക്ലബ് ഇന്നലെമുതൽ പുതിയ പായിപ്പാടൻ ചുണ്ടനിൽ പരിശീലനം തുടങ്ങി. മന്ത്രി വി.എൻ. വാസവൻ പരിശീലനം ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ ടോണി വർക്കി ഫ്ലാഗ് ഓഫ് ചെയ്തു.
കുമരകത്തിന്റെ സ്വന്തം ചുണ്ടനായ നടുവിലേപ്പറമ്പൻ ചുണ്ടനാണ് കുമരകത്തുനിന്നും പുന്നമട കായലിൽ മാറ്റുരയ്ക്കുന്ന രണ്ടാമത്തെ ചുണ്ടൻ. കുമരകം ഇമ്മാനുവേൽ ബോട്ട് ക്ലബ്ബാണ് ചുണ്ടൻ തുഴയുന്നത്. ഇമ്മാനുവേൽ ബോട്ട് ക്ലബ്ബിന്റെ പരിശീലനം ഔദ്യോഗികമായി തുടങ്ങുന്നത് 15നാണ്. 2022ൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയവരാണിവർ.
ചങ്ങനാശേരി ബോട്ട് ക്ലബ്ബും ഇന്നു പരിശീലനം ആരംഭിക്കും. ചമ്പക്കുളം ചുണ്ടനിലാണ് ചങ്ങനാശേരി ബോട്ട് ക്ലബ് മത്സരിക്കുക.
അങ്കണവാടികളില്‍ ഇതുവരെ ബിരിയാണി വേവായിട്ടില്ല
ക്ഷീരമേഖലയില്‍നിന്നു കര്‍ഷകര്‍ പിന്തിരിയുന്നു
കാർഷിക വായ്പകളിൽ പലിശരഹിത മോറട്ടോറിയം പ്രഖ്യാപിക്കണം: മോന്‍സ് ജോസഫ്
കാലാവസ്ഥാവ്യതിയാന ആഘാതം വിദ്യാഭ്യാസത്തിലും
ADVERTISEMENT
തിരുവനന്തപുരം
KL1
1582701
"എനിക്കു ഞാനാകാനേ കഴിയൂ; സിപിഐയേ പണയം വയ്ക്കില്ല' : വികാരാധീനനായി ബിനോയ് വിശ്വം
തിരുവനന്തപുരം : സിപിഐ ജില്ലാ സമ്മേളനത്തിൽ മറുപടി പ്രസംഗത്തിൽ വികാരാധീനനായി പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മഹാന്മാരായ വെളിയം ഭാർഗവനും സി.കെ. ചന്ദ്രപ്പനുമാകാൻ ബിനോയ് വിശ്വത്തിനു കഴിയില്ല. പക്ഷേ സിപിഐയെ നിങ്ങളിൽ ചിലർ ഇപ്പോൾ വിമർശിക്കുന്നതുപോലെ അങ്ങനയൊന്നും സിപിഎം പാളയത്തിൽ കെട്ടിയിടാൻ താൻ ശ്രമിച്ചിട്ടില്ല.
അതിനുദാഹരണമാണ് ഇടതുമുന്നണി കണ്‍വീനർ സ്ഥാനത്തു നിന്നും ഇ.പി. ജയരാജനെ മാറ്റിയത്. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേകറെ ജയരാജൻ കണ്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഐ കർക്കശമായ നിലപാടെടുത്തതുകൊണ്ടാണു കണ്‍വീനർ സ്ഥാനത്തുനിന്നും ഇപിയെ മാറ്റാൻ സിപിഎം നേതൃത്വം നിർബന്ധിതമായത്.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദത്തിൽ എഡിജിപി എം.ആർ. അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും വൈകയാണെങ്കിലും മാറ്റിയില്ലേ..? ഇതൊക്കെ സിപിഐയുടെ നിലപാടുകൊണ്ടാണെന്നു നമ്മുടെ സഖാക്കളെങ്കിലും മനസിലാക്കണമെന്നു ഇന്നലെ സംഘടനാ-പ്രവർത്തന റിപ്പോർട്ടി ന്മേലുള്ള മറുപടി പ്രസംഗത്തിൽ ബിനോയ് വിശ്വം പറഞ്ഞു.
സർക്കാരിന്റെ പ്രവർത്തനത്തിൽ എല്ലാം ശരിയാകുമെന്നു നമുക്കാർക്കും ഒരു പ്രതീക്ഷയും വേണ്ട. തിരുത്തൽ ശക്തിയാകാൻ സിപിഐ എല്ലാക്കാലവും ശ്രമിച്ചിട്ടുണ്ട്. കാനം രാജേന്ദ്രന്റെ കാലത്തു നിങ്ങൾക്ക് ഓർമയില്ലേ. നയപരമായ കാര്യങ്ങളിൽ കാനം എന്തെങ്കിലും വിട്ടുവീഴ്ചയ്ക്കു തയാറായിട്ടുണ്ടോ..? സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കാനം അഡ്ജസ്റ്റു ചെയ്തിട്ടില്ലേ..? എന്താ കാര്യം. ഇടതു സർക്കാർ നന്നായി മുന്നോട്ടു പോകണം.
അപ്പോൾ ചിലപ്പോൾ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. അതു നയപരമായ കാര്യങ്ങളിൽ ഒരിക്കലും ഉണ്ടായിട്ടില്ല. കാനം മുന്നോട്ടുകൊണ്ടുപോയ ആ നിലപാടുകളിൽ സഖാക്കളേ ഒരു വിട്ടുവീഴ്ചയും ബിനോയ് വിശ്വം സ്വീകരിക്കുകയില്ലെന്നു മാത്രമല്ല കൂടുതൽ കരുത്തതോടെ സിപിഐയെ മുന്നോട്ടു കൊണ്ടുപോകാൻ പാർട്ടി നേതൃത്വം ശ്രമിക്കുമെന്നും മറുപടി പ്രസംഗത്തിൽ ബിനോയ് പറഞ്ഞു.
സിപിഐ വിട്ടുവീഴ്ച ചെയ്യാത്തതുകൊണ്ടാണു രാജ്സഭയിൽ പോലും പാർട്ടിക്ക് ഇപ്പോൾ എംപിയെ ലഭിച്ചത്. തിരുവനന്തപുരം ലോക്സഭാ സീറ്റിൽ പാർട്ടി നിരന്തരമായി പരാജയപ്പെടുന്നതും മൂന്നാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെടുന്നതും ഗൗരവമായി കാണേണ്ടതാണെന്നു മറുപടി പ്രസംഗത്തിൽ ബിനോയ് വിശ്വം പറഞ്ഞു. മഹാ ന്മാരായ കെ.വി. സുരേന്ദ്രനാഥും പി.കെ. വാസുദേവൻ നായരും വിജയിച്ച മണ്ഡലമാണ്. പന്ന്യൻ രവീന്ദ്രനും വിജയിച്ചില്ലേ. പരിശോധിക്കണം. ഇതായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ മറുപടി.
മാങ്കോട് രാധാകൃഷ്ണൻ ജില്ലാ സെക്രട്ടറി
തിരുവനന്തപുരം : സിപിഐ ജില്ലാ സെക്രട്ടറിയായി മാങ്കോട് രാധാകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. 53 അംഗം ജില്ലാ കൗണ്‍സിലും നിലവിൽ വന്നു. നിലവിലെ കൗണ്‍സിലിൽ നിന്നും എട്ടു പേരെ ഒഴിവാക്കി. 14 പേർ പുതുതായി ജില്ലാ കൗണ്‍സിലിൽ ഇടം നേടി. ജില്ലാ എക്സിക്യൂട്ടീവിനേയും അസിസ്റ്റന്റ് സെക്രട്ടറിമാരേയും പിന്നീടു തീരുമാനിക്കും.
വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
മരശിഖരങ്ങള്‍ നീക്കുന്നില്ല; വാഹന പാർക്കിംഗ് റോഡില്‍
നിയന്ത്രണംവിട്ട ടിപ്പർ മറിഞ്ഞു
യൂത്ത് കോണ്‍ഗ്രസ് ജന്മദിനം: വിവിധയിടങ്ങളിൽ പതാക ഉയര്‍ത്തി
ADVERTISEMENT
കൊല്ലം
KL2
1582686
‘വാ പിളർന്ന് ’ഓടകള്‍; യാത്രക്കാർ സൂക്ഷിക്കുക
കൊല്ലം: കാൽനട യാത്രക്കാരെ വാരിക്കുഴിയിൽ വീഴ്ത്താൻ വാ പിളർന്നു നഗരത്തിലെ ഓടകൾ. കണ്ണൊന്നു തെറ്റിയാൽ ഓടയിൽ വീണ് അപകടം സംഭവിക്കാം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ലാബ് തകർന്നും മൂടിയില്ലാതെയും അപകടത്തിലേക്കു തുറന്നിരിക്കുകയാണ് ഓടകൾ.നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലാണ് ഓടകൾ അപകടക്കെണിയാകുന്നത്.
കൊല്ലം വാട്ടർ അഥോറിറ്റി ഓഫീസിനു സമീപത്തും ചിന്നക്കടയിൽനിന്ന് ആശ്രാമത്ത് പോകുന്ന ഭാഗത്തും ജില്ലാ ജയിലിനു സമീപത്തുമെല്ലാം ഓടകളുടെ സ്ലാബുകൾ ക്രമം തെറ്റിയും തകർന്നും കിടക്കുകയാണ്.
ചില സ്ലാബുകളുടെ ഒരുവശം ഉയർന്നു നിൽക്കുന്നതും ചിലയിടത്ത് സ്ലാബുകൾക്കിടയിൽ വിടവുള്ളതും അപകടസാധ്യത വർധിപ്പിക്കുന്നു. പൊങ്ങി നിൽക്കുന്ന സ്ലാബുകളിൽ തട്ടി വീഴാനുള്ള സാധ്യതയും കൂടുതലാണ്.
രാത്രികാലങ്ങളിലാണ് അപകട സാധ്യത വർധിപ്പിക്കുന്നത്. ചില ഭാഗങ്ങളിൽ വെളിച്ചക്കുറവുമൂലം സ്ലാബ് തകർന്നുകിടക്കുന്നതു ശ്രദ്ധയിൽപ്പെടില്ല.നടപ്പാതയിൽ പലഭാഗത്തും പുല്ല് മൂടിയ നിലയിലാണ്. ഇവിടങ്ങളിൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.
നടപ്പാതയിൽ കുപ്പിച്ചില്ലുകളും മദ്യക്കുപ്പികളും കേബിളും മറ്റും കിടക്കുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതുകൂടാതെ കൊള്ളാവുന്ന സ്ലാബുകളുള്ള സ്ഥലങ്ങളിൽ കൈയേറി തട്ടുകടകളും വാഹനപാർക്കിംഗും കാണാം.
ഏതായാലും കാൽനടയാത്രക്കാരെ വഴി നടത്തില്ല.ഓടകൾക്കു മൂടി ഇല്ലാത്തതിനാൽ ചെറിയ മഴ പെയ്താൽ പോലും മാലിന്യം വിണ്ടും ഓടയിലേക്ക് നിറയുന്ന അവസ്ഥയാണ് .
മഴയൊന്നു പെയ്തുപോയാൽ ഓടകൾ നിറഞ്ഞു വെള്ളം റോഡിലേക്ക് ഒഴുകും. ഓടകളിലെ മാലിന്യമെല്ലാം റോഡിലേക്കും യാത്രക്കാരിലേക്കും നിറയുന്ന രീതിയിലാണ് കാര്യങ്ങൾനീങ്ങുന്നത്. ഓടകൾക്ക് സ്ലാബില്ല. സ്ലാബുകളുള്ള ഓടകൾ തകർന്നും കിടക്കുന്നു.
ഓടകളിലെ മാലിന്യമെല്ലാം സമയത്തിനു കോരിമാറ്റിയാൽ പോലും കുറച്ചു പ്രശ്നങ്ങൾ തീരും.ഇത് കൊല്ലം നഗരത്തിന്റെ സ്ഥിതിമാത്രമല്ല. ജില്ലയിലെ എല്ലാ നഗരത്തിലും ഇതാണ് അവസ്ഥ. പല വാഹനങ്ങളും ഓടകളിലേക്ക് ഇറങ്ങി അപകടപ്പെടുന്നു. യാത്രക്കാർ സ്ലാബില്ലാത്ത ഓടകളിൽ വീഴുന്നു.
അങ്ങനെ നഗരത്തിലെങ്ങും കാൽനടക്കാർക്ക് അപകടക്കെണിയൊരുക്കി സ്ലാബ് തകർന്ന ഓടകൾ. പലരും രക്ഷപ്പെടുന്നത് ആയുസിന്റെ ബലത്തിലാണ്. രാത്രികാലങ്ങളിൽ നഗരത്തിലെങ്ങും ഞാണിന്മേൽക്കളിയാണ് കാൽനടയാത്ര. മിക്കയിടത്തും തെരുവുവിളക്കുകൾ കത്താത്തതാണ് അപകടമുണ്ടാക്കുന്നത്.
കോൺക്രീറ്റ് സ്ലാബുകൾനഗരവഴികളിൽ ഏറെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രശ്നം നടപ്പാതകളിലെ കോൺക്രീറ്റ് സ്ലാബുകളിലെ വിടവുകളും അശാസ്ത്രീയമായ രീതികളുമാണ്.
പലയിടത്തും കോൺക്രീറ്റ് സ്ലാബുകൾക്കു മുകളിൽ പഴയ സ്ലാബുകൾ കിടക്കുന്നതും അപകട ഭീഷണി ഉയർത്തുന്നു.
രാവിലെയും വൈകുന്നേരവും നടപ്പാതയിലും റോഡുകളിലും വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഈ സമയങ്ങളിൽ കോൺക്രീറ്റ് സ്ലാബുകൾ തെറ്റായി കിടക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും.
അപകടം വരുത്തുന്ന കോൺക്രീറ്റ് സ്ലാബുകൾ മാറ്റി വിടവുകൾ നികത്തിയും ശരിയാക്കാൻ കഴിഞ്ഞാൽ വഴികളിലെ അപകടഭീഷണി ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും.
നോക്കിനടന്നാൽ പ്രശ്നം തീരുമോ .നോക്കി നടന്നാലും പ്രശ്നം അവസാനിക്കുന്നില്ല. പ്രശ്നം അവസാനിക്കണമെങ്കിൽ ഓടകൾ വൃത്തിയാക്കി, സ്ലാബുകൾ പാകുക മാത്രമാണ്.
കാൽനടയാത്രക്കാർക്ക് ഈ നിരത്തിലൂടെയെല്ലാം നടക്കാനുള്ള അവസരം നല്‍കുക.
ഫുട്പാത്തുകൾ കവർന്നു കച്ചവടം നടത്തുന്നവരെയും വാഹനം പാർക്ക് ചെയ്യുന്നവരെയും അത് ഏതു മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരായാലും നടപടി വേണമെന്നു സാരം.
ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്കും വകുപ്പുകൾക്കും സാധിക്കണം.
വായന വസന്തം സംഘടിപ്പിച്ചു
നായ കുറുകെ ചാടി; നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി
മൂന്നാം ക്ലാസുകാരനെ പൊള്ളലേൽപ്പിച്ച സംഭവം: രണ്ടാനച്ഛൻ റിമാന്‍ഡിൽ
വിദ്യാർഥികളുടെ സാമൂഹിക, മാനസിക വികാസം വിദ്യാഭ്യാസ ലക്ഷ്യമാകണം: ഡോ.വി. സുനിൽ രാജ്
ADVERTISEMENT
പത്തനംതിട്ട
KL3
1582975
വന്യമൃഗങ്ങളുടെ കാടിറക്കം: ശാസ്ത്രീയ പരിഹാരങ്ങളില്ലാതെ വനംവകുപ്പ്
ഭീഷണി കൂടുതല്‍ മേഖലകളിലേക്ക്
പത്തനംതിട്ട: വന്യമൃഗങ്ങളുടെ കാടിറക്കം അനുദിനം വര്‍ധിച്ചുവരുമ്പോഴും ശാസ്ത്രീയ പരിഹാരമാര്ഗങ്ങളില്ലാതെ വനംവകുപ്പ്. കാടിറങ്ങുന്ന മൃഗങ്ങളെ പിടിക്കാന്‍ കൂടുമായി കാത്തിരിക്കുന്ന വനംവകുപ്പിനെ ഇളിഭ്യരാക്കി കടുവയും പുലിയും ആനയുമെല്ലാം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്.
കൃഷി നശിപ്പിച്ച്, വളര്‍ത്തുമൃഗങ്ങളെ കൊന്ന്, മനുഷ്യജീവനുതന്നെ ഭീഷണിയായി വന്യമൃഗ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. കലഞ്ഞൂര്‍, കൂടല്‍ മേഖലകളില്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതും ഇതാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒട്ടുമിക്ക ദിവസങ്ങളിലും പുലി ഈ മേഖലകളില്‍ ഇറങ്ങി. ഒരാഴ്ച മുമ്പുതന്നെ കലഞ്ഞൂര്‍ പൂമരുതിക്കുഴിയില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. ആടിനെ ഇരയാക്കി കെട്ടുകയും ചെയ്തു.
കൂടിനു സമീപംവരെ കഴിഞ്ഞദിവസം പുലിയും കുഞ്ഞുങ്ങളും വന്നുപോകുന്ന ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞു. മുമ്പു മൂന്നുതവണ കലഞ്ഞൂര്‍ മേഖലയില്‍ പുലിയെ കൂട്ടില്‍ കുടുക്കിയിട്ടുണ്ടെങ്കിലും ഇത്തവണ പൂമരുതിക്കുഴി, പാക്കണ്ടം മേഖലകളില്‍ പുലിയുടെ സാന്നിധ്യം ഒരേപോലെ വ്യക്തമാണെങ്കിലും കെണിയില്‍ കുടുക്കാനായിട്ടില്ല.
കാടിറങ്ങലിന്റെ കാരണം
വന്യമൃഗങ്ങള്‍ അവരുടെ നൈസര്‍ഗിക വാസസ്ഥലം ഉപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലേക്കും ജനവാസമേഖലകളിലേക്കും എത്തുന്നത് ഏറെക്കാലമായി നിരീക്ഷിക്കപ്പെടുന്ന പ്രശ്നമാണ്.
വനത്തിനുള്ളില്‍ ജൈവവൈവിധ്യത്തില്‍ സംഭവിക്കുന്ന കുറവ് മൃഗങ്ങളെ ഭക്ഷണത്തിനായി പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടമാണ്.
വനമേഖലയുടെ വിസ്തീര്ണക്കുറവും പ്രധാന വിഷയമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും കോന്നി വനമേഖലയില്‍ ഇതൊരു കാരണമാകുന്നില്ല. കാട്ടിനുള്ളിലെ വംശവര്‍ധന പ്രധാന പ്രശ്നമായി മാറായിരിക്കുകയാണ്.
പുതിയ മേഖലകള്‍ തേടി കാടിനു പുറത്തേക്ക് ഇവ എത്തുന്നതായി സാമൂഹ്യ പ്രവര്ത്തകന് രാജീസ് കൊട്ടാരം ചുണ്ടിക്കാട്ടി. മനുഷ്യന് കാട്ടിനകത്തേക്ക് കൂടുതല്‍ കയറി കൃഷിയിറക്കുന്നത്, ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നത് തുടങ്ങിയവ മൃഗങ്ങളുടെ ശാന്തജീവിതത്തില്‍ കടന്നു കയറിയിട്ടുണ്ട്. വനത്തോടു ചേര്‍ന്ന മേഖലകളിലെ വിവിധ കൃഷിരീതികളും അപകടകരമാണ്.
ശാസ്ത്രീയ മാര്‍ഗങ്ങള്‍
വനമേഖലയുടെ അതിരുകള്‍ കേന്ദ്രീകരിച്ച് ഇലക്ട്രോണിക് സെന്‍സറുകള്‍ സ്ഥാപിച്ച് മൃഗങ്ങളുടെ നീക്കം നിരീക്ഷിക്കുക, ബയോഫെന്‍സിംഗ് വയര്‍ ഫെന്‍സ് അല്ലെങ്കില്‍ കട്ടിയുള്ള പുല്ലുവേലി ഉപയോഗിച്ച് തടയുക എന്നിവ ശാസ്ത്രീയ പ്രതിരോധ മാര്‍ഗങ്ങളാണെന്ന് ഡോ. ജോമി ലിനു പറഞ്ഞു. കാടിനുള്ളില്‍ മൃഗങ്ങള്‍ക്ക് ആഹാരം കിട്ടുന്ന വിധത്തില്‍ പ്രത്യേക ഭക്ഷ്യമേഖലയെ സജ്ജമാക്കുക.
റേഡിയോ കോളര്‍ ട്രാക്കിംഗ്, സ്ഥിരമായി നാട്ടിലേക്ക് ഇറങ്ങുന്ന മൃഗങ്ങളെ സ്ഥിരമായി മറ്റു സുരക്ഷിത കാടുകളിലേക്ക് മാറ്റുക തുടങ്ങി തദ്ദേശവാസികള്‍ക്കൊപ്പം പരിശീലനവും അവബോധവും നല്കി പ്രതിരോധം ശക്തിപ്പെടുത്തുക തുടങ്ങിയവ ശാസ്ത്രീയ പ്രതിരോധ മാര്‍ഗങ്ങളായി അവലംബിക്കാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ആദിവാസി സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കും: ഡെപ്യൂട്ടി സ്പീക്കര്‍
ഭിന്നശേഷി കലാമേള
ബസ് സ്റ്റാന്‍ഡിലെ അടിപിടി; മൂന്നുപേര്‍ പിടിയില്‍
വേദിയില്‍ തിരക്ക് ഒഴിവാക്കി, മാതൃകാപരമായ സംഘാടനവുമായി സംസ്കാര സാഹിതി ക്യാമ്പ്
ADVERTISEMENT
ആലപ്പുഴ
KL4
1582897
ചെങ്ങന്നൂരിന് പുതിയ റവന്യു ടവർ: നിർമാണോദ്ഘാടനം 14ന്
ചെങ്ങന്നൂര്‍: കാലങ്ങളായി ചെങ്ങന്നൂരിലെ റവന്യു ഓഫീസുകള്‍ നേരിട്ടിരുന്ന സ്ഥലപരിമിതിക്ക് ഉടന്‍ പരിഹാരമാകും. പഴയ താലൂക്ക് ഓഫീസ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിര്‍മിക്കുന്ന പുതിയ റവന്യു ടവറിന്റെ നിര്‍മാണോദ്ഘാടനം 14ന് നടക്കും. ആധുനിക സൗകര്യങ്ങളോടെ 22.12 കോടി രൂപ ചെലവില്‍ 57,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അഞ്ചു നിലകളുള്ള മിനി സിവില്‍ സ്റ്റേഷനാണ് നിര്‍മിക്കുന്നത്.
നിര്‍മാണോദ്ഘാടനം മന്ത്രി കെ. രാജന് നിര്‍വഹിക്കും. മന്ത്രി സജി ചെറിയാന് അധ്യക്ഷനാകുന്ന ചടങ്ങില്‍ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും ഉദ്യോഗസ്ഥരും പങ്കെടുക്കും.
ഓഫീസുകളും
സൗകര്യങ്ങളും
താഴത്തെ നിലയില്‍ വാഹന പാര്‍ക്കിംഗ്, കാന്റീന്, താലൂക്ക് ഇലക്ഷന് ഗോഡൗണ്‍, പൊതു ആവശ്യങ്ങള്‍ക്കുള്ള സ്ഥലം. ഒന്നാം നിലയില്‍ സബ് രജിസ്ട്രാര്‍ ഓഫീസ്, വില്ലേജ് ഓഫീസ്. രണ്ടാം നിലയില്‍ താലൂക്ക് ഓഫീസ്. മൂന്നാം നിലയില്‍ ആര്‍ഡിഒ ഓഫീസ്. നാലാം നിലയില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് റൂം, പൊതുവായ കോണ്‍ഫറന്‍സ് ഹാള്‍. ഇതുകൂടാതെ, എല്ലാ നിലകളിലും പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ശുചിമുറികള്‍, പൊതുജനങ്ങള്‍ക്ക് ഇരിക്കാനുള്ള സൗകര്യം എന്നിവയും ഒരുക്കുന്നുണ്ട്. പ്രകൃതിദുരന്തങ്ങള്‍ നേരിടാനുള്ള ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള കെട്ടിടങ്ങള്‍, ഇലക്ഷന് പ്രവര്‍ത്തനങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍, സ്ട്രോംഗ് റൂം എന്നിവയും കെട്ടിടസമുച്ചയത്തില്‍ ഉണ്ടാകും.
200-ാം പിറന്നാള്‍
വേളയില്‍ പുതിയ
കെട്ടിടം
ചെങ്ങന്നൂര്‍ താലൂക്കിന്റെ 200-ാം പിറന്നാള്‍ വേളയിലാണ് ഈ പുതിയ ആസ്ഥാനം യാഥാര്‍ഥ്യമാകുന്നത് എന്നത് ശ്രദ്ധേയമാണ്. 1824 മാര്‍ച്ച് 11നാണ് തിരുവിതാംകൂര്‍ ഭരണാധികാരികളുടെ ഉത്തരവിലൂടെ ചെങ്ങന്നൂര്‍ താലൂക്ക് രൂപീകൃതമായത്. 1922ല്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി താലൂക്ക് നിര്‍ത്തലാക്കി തിരുവല്ലയോട് കൂട്ടിച്ചേര്‍ത്തെങ്കിലും കേരളപ്പിറവിക്കുശേഷം ഇത് വീണ്ടും പുനഃസ്ഥാപിക്കുകയായിരുന്നു.
നിലവില്‍ വാടകക്കെട്ടിടത്തിലാണ് താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പുതിയ റവന്യു ടവര്‍ വരുന്നതോടെ ചെങ്ങന്നൂരിലെ റവന്യു ഓഫീസുകള്‍ക്കു പുതിയൊരധ്യായം കുറിക്കാന്‍ സാധിക്കും.
ചെങ്ങന്നൂരില്‍ ഒരു പദ്ധതി കൂടി യാഥാര്‍ഥ്യമാകുന്നു.14ന് ഇതിന്റെ ഉദ്ഘാടനം നടക്കും. നിലവില്‍ ചെങ്ങന്നൂരിന്റെ വിവിധ ഭാഗങ്ങളല്‍ പ്രവര്‍ത്തിക്കുന്ന റവന്യു ഓഫീസുകള്‍ ഇനി ഒരു കെട്ടിടത്തിനു കീഴിലാകും. ഇത് യാഥാര്‍ഥ്യമാകുന്നതോടെ, റവന്യു കാര്യങ്ങള്‍ക്കായി പല സ്ഥലങ്ങളില്‍ പോകേണ്ട ബുദ്ധിമുട്ട് ജനങ്ങള്‍ക്ക് ഒഴിവാകും.
മന്ത്രി സജി ചെറിയാന്
ജോലിക്കിടെ ലൈന്മാന് കുഴഞ്ഞുവീണു മരിച്ചു
ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
മത്സ്യമേഖല ഉണർന്നു, ഇറച്ചിക്കോഴി വില താഴോട്ട്
പരുമല ദേവസ്വം ബോർഡ് കോളജിൽ ഗവേഷണ കേന്ദ്രം
ADVERTISEMENT
ഇടുക്കി
KL6
1582885
തങ്കമണി, വാഗമണ്‍ പോലീസ് സ്റ്റേഷനുകൾക്ക് പുതിയ മന്ദിരം
ഇടുക്കി: നിർമാണം പൂർത്തീകരിച്ച തങ്കമണി, വാഗമണ്‍ പോലീസ് സ്റ്റേഷനുകളുടെയും ജില്ലാ കണ്ട്രോൾ റൂമിന്റെയും ഉദ്ഘാടനം നാളെ ഉച്ച കഴിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നിർവഹിക്കും.
തങ്കമണി ബസ് സ്റ്റാൻഡ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. വാഗമണ്‍ പോലീസ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടന സമ്മേളനത്തിൽ വാഴൂർ സോമൻ എംഎൽഎയും, ജില്ലാ കണ്ട്രോൾ റൂമിന്റെ ഉദ്ഘാടനത്തിൽ ഡിസിആർബി ഡിവൈഎസ്പി കെ.ആർ. ബിജുവും അധ്യക്ഷത വഹിക്കും.
മൂന്ന് നിലകളിലായാണ് തങ്കമണി, വാഗമണ്‍ പോലീസ് സ്റ്റേഷൻ മന്ദിരങ്ങൾ നിർമിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥർക്കുള്ള മുറികൾ, തൊണ്ടിസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള മുറി, റിക്കാർഡ് റൂം, മൂന്ന് ലോക്കപ്പുകൾ, വികലാംഗ സൗഹൃദ ടോയ്ലറ്റ് ഉൾപ്പെടെ 23 മുറികളും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തങ്കമണി പോലീസ് സ്റ്റേഷന്റെ നിർമാണത്തിനായി 2.04 കോടിയും വാഗമണ്‍ പോലീസ് സ്റ്റേഷനു വേണ്ടി 1.99 കോടിയുമാണ് ചെലവഴിച്ചത്.
ഇടുക്കി പോലീസ് ക്യാന്പിൽ നിർമിച്ചിരിക്കുന്ന ജില്ലാ കണ്ട്രോൾ റൂമിന്റെ നിർമാണത്തിനായി 98,16,000 രൂപയാണ് വിനിയോഗിച്ചിരിക്കുന്നത്.
ഇരുനിലകളിയായി നിർമ്മിച്ചിരിക്കുന്ന കണ്ട്രോൾ റൂമിൽ എമർജൻസി റെസ്പോണ്‍സ് സിസ്റ്റം, എഎൻപിആർ തുടങ്ങി ആധുനിക സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾക്കായുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
സയണ്‍ സ്കൂൾ സെക്കൻഡ് റണ്ണറപ്പ്
ടെർമിനലിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി: മൂന്നുപേർക്ക് പരിക്ക്
കോതമംഗലം രൂപത അധ്യാപക സംഗമം
കത്തോലിക്ക കോൺഗ്രസ് പഠന ശില്പശാലയിൽ പ്രതിഷേധമിരമ്പി
ADVERTISEMENT
എറണാകുളം
KL7
1582605
കൊച്ചിയിൽ സിംഗപ്പൂര്‍ മോഡൽ കനാലുകള്‍ : 3716 കോടിയുടെ നവീകരണ പദ്ധതിയുമായി കെഎംആര്‍എല്‍
കൊച്ചി: കൊച്ചിയിലെ കനാലുകള്‍ മാലിന്യമുക്തമാക്കി ആഴം വര്‍ധിപ്പിച്ച് തീരങ്ങള്‍ മനോഹരമാക്കി സംരക്ഷിക്കുന്ന കനാല്‍ നവീകരണ പദ്ധതിയുമായി കെഎംആര്‍എല്‍. വെനീസ്, ആംസ്റ്റര്‍ഡാം, സിംഗപ്പൂര്‍ രാജ്യങ്ങളിലേതുപോലെ കനാലുകളുടെ മുഖഛായ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കെഎംആര്‍എല്‍ പറഞ്ഞു.
ഇന്റഗ്രേറ്റഡ് അര്‍ബന്‍ റീജനെറേഷന്‍ ആന്‍ഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം (ഐയുആര്‍ഡബ്ല്യുടിഎസ്) എന്ന പേരിലുള്ള പദ്ധതി സംസ്ഥാന സര്‍ക്കാരിനുവേണ്ടി കിഫ്ബി ധനസഹായത്തോടെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും കേരള വാട്ടര്‍ അഥോറിറ്റിയും സംയുക്തമായാണ് നടപ്പാക്കുന്നത്.
3716.10 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ കാനാലുകളിലൂടെയുള്ള ഗതാഗതം സുഗമമാകും. കനാല്‍ തീരങ്ങളില്‍ വാട്ടര്‍ സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തും. അതുവഴി കൊച്ചിയുടെ ശാപമായ വെള്ളക്കെട്ടിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിലെ പ്രധാന കനാലുകളായ പേരണ്ടൂര്‍, ചിലവന്നൂര്‍, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാര്‍ക്കറ്റ് കനാല്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നത്. മാലിന്യം നീക്കം ചെയ്ത ശേഷം ആഴവും വീതിയും കൂട്ടി ഇരുവശത്തും നടപ്പാതകള്‍ നിര്‍മിച്ച് മനോഹരമാക്കും. ഇടപ്പള്ളി, ചിലവന്നൂര്‍ കനാലുകളില്‍ ബോട്ട് സര്‍വീസ് ആരംഭിക്കാനാകും വിധമാണ് നവീകരണം. ഇടപ്പള്ളി കനാലില്‍ മുട്ടാര്‍ മുതല്‍ ചിത്രപ്പുഴവരെയുള്ള 11.50 കിലോമീറ്റര്‍ ദൂരമാണ് ബോട്ട് സര്‍വീസിനായി ഒരുക്കുന്നത്.
വൈറ്റില-തേവര റൂട്ടില്‍ വാട്ടര്‍ മെട്രോ സര്‍വീസ് തുടങ്ങുമ്പോള്‍ ചിലവന്നൂര്‍ കനാലിലൂടെ എളംകുളം മെട്രോയുമായും ബന്ധിപ്പിക്കാനാകും. ചിലവന്നൂര്‍ കനാല്‍ തീരം സൗന്ദര്യവത്കരിച്ച് വാട്ടര്‍സ്പോട്സ് ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തും.
ഇവിടെ മനോഹരമായ നടപ്പാതകള്‍ നിര്‍മിക്കുകയും വിനോദത്തിനുള്ള ഉപാധികളും ഏര്‍പ്പെടുത്തും. തേവര കനാലില്‍ സ്ഥിതി ചെയ്യുന്ന കല്ലുപാലം പുനര്‍നിര്‍മാണം, മംഗളവനത്തിനുള്ളിലെ കനാലിന്റെ ഡ്രെഡ്ജിംഗ് എന്നിവയും പദ്ധതിയുടെ ഭാഗമായി നടത്തും.
ടിടിസി വിദ്യാര്‍ഥിനി മരിച്ചനിലയില്‍
ആലുവ ഫുട്ബോൾ അക്കാഡമിയിൽ കിറ്റ് വിതരണം
ട്രെയിനിംഗ് നടത്തി
കുറുമശേരി ഗവ. യുപി സ്കൂളിന് ബസ് അനുവദിച്ചു
ADVERTISEMENT
തൃശൂര്‍
KL8
1582929
നാലമ്പല ദര്‍ശനത്തിന് ആയിരങ്ങള്‍, ഭക്തരുടെനിര കിലോമീറ്ററോളം നീണ്ടു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രത്തിലും അരിപ്പാലം പായമ്മല്‍ ക്ഷേത്രത്തിലും നാലമ്പല ദര്‍ശനത്തിനു വന്‍തിരക്ക്. ഇന്നലെ കര്‍ക്കടക മാസത്തിലെ അവസാന ഞായറായിരുന്നതിനാല് വന്‍ ഭക്തജനത്തിരക്കായിരുന്നു.
ദര്‍ശനത്തിനായി കാത്തുനിന്ന ഭക്തജനങ്ങളുടെ നിര കിലോമീറ്ററോളം നീണ്ടു. മണിക്കൂറുകളോളം കാത്തുനിന്നാണ് കൂടല്‍മാണിക്യത്തിലും പായമ്മലിലും ദര്‍ശനത്തിനായി സാധിച്ചത്. ദര്‍ശനത്തിനായി ഭക്തരുടെ വരി എംജി റോഡ് വരെ നീണ്ടപ്പോള്‍ തിരക്ക് നിയന്ത്രിക്കാന്‍ പോലീസും വോളന്റിയര്‍മാരും എറെ ബുദ്ധിമുട്ടി.
പുലര്‍ച്ചെ മുതല്‍ ഭക്തജനങ്ങള്‍ എത്തിക്കൊണ്ടിരുന്നു. പാര്‍ക്കിംഗിനു സൗകര്യം ഒരുക്കിയിരുന്നുവെങ്കിലും പല ഡ്രൈവര്‍മാരും സ്ഥലമറിയാതെ വാഹനങ്ങളുമായി കറങ്ങിയതു ഗതാഗതക്കുരുക്കിനിടയാക്കി. കൂടല്‍മാണിക്യം ക്ഷേത്രപരിസരത്തുള്ള റോഡുകളിലും ഗതാഗതം സ്തംഭിച്ചു. തീര്ഥാടകരെയുംകൊണ്ട് എത്തിയ ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ മെയിന്‍ റോഡിലും നിറഞ്ഞതോടെ നഗരം ഗതാഗതക്കുരുക്കിലായി. പതിനായിരത്തിലധികം ഭക്തര്‍ക്ക് അന്നദാനം നല്‍കിയതായും കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് തീര്‍ഥാടകര്‍ എത്തിയതായും ദേവസ്വം അധികൃതര്‍ അറിയിച്ചു.
8000 ത്തോളം പേര്‍ക്ക് പായമ്മല്‍ ക്ഷേത്രത്തില്‍ അന്നദാനം നല്കി. തീര്‍ഥാടകരുടെ ക്യൂ അയോധ്യഹാള്വരെ നീണ്ടു. ഹരിപ്പാട്, പത്തനംതിട്ട, കോട്ടയം, വയനാട്, തലശേരി, കണ്ണൂര്‍, തൃശൂര്‍, ഗുരുവായൂര്‍, ഇരിങ്ങാലക്കുട എന്നീ കേന്ദ്രങ്ങളില്‍ നിന്നായി 12 സ്പെഷല്‍ സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നടത്തി. ഇതിനു പുറമേ ടൂറിസം വകുപ്പിന്റെ രണ്ടു ബസുകളും കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ രണ്ടുബസുകളും സര്‍വീസ് നടത്തി.
തെരുവുനായ് ഭീഷണിക്കെതിരേ പച്ചയണിഞ്ഞ് മണ്സൂണ്വാക്ക്
സഹോദയ സിബിഎസ്ഇ അധ്യാപക കലോത്സവം: മാള ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ജേതാക്കള്‍
ആംബുലൻസിനു വഴിയൊരുക്കി വനിതാ പോലീസ് ഉദ്യോഗസ്ഥ
ജനറൽ ആശുപത്രി കാട് കയറുന്നു, കോണ്‍ക്രീറ്റ് തകരുന്നു
ADVERTISEMENT
പാലക്കാട്
KL9
1582915
നിളയോരം പാർക്ക് ഇന്ന് നാടിനു സമർപ്പിക്കും
ഷൊർണൂർ: ഭാരതപ്പുഴയോരത്ത് 1.4 കോടി രൂപ ചിലവിൽ നിർമിച്ച നിളയോരം പാർക്ക് ഇന്ന് ഉദ്ഘാടനം ചെയ്യും. പഴയ കടവിനും പട്ടാമ്പി പാലത്തിനും ഇടയിലുള്ള നിളയോരത്തെ 75 സെന്റ് പുറമ്പോക്ക് സ്ഥലത്താണ് പാർക്ക് നിർമിച്ചത്.
ഇന്ന് വൈകുന്നേരം നാലിന് മന്ത്രി റോഷി അഗസ്റ്റിനാണ് പാർക്ക് നാടിന് സമർപ്പിക്കുന്നത്. മുഹമ്മദ് മുഹ്സിൻ എംഎൽഎ അധ്യക്ഷനാകും. വി.കെ. ശ്രീകണ്ഠൻ എംപി മുഖ്യാതിഥിയാവും.
മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽ 1.4 കോടി രൂപയാണ് പാർക്ക് നിർമാണത്തിനായി നീക്കിവച്ചത്. അടുത്തഘട്ടമായി ഇനിയും ഫണ്ടനുവദിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് മുഹമ്മദ് മുഹ്സിൻ പറഞ്ഞു.
ഹരിത ട്രിബ്യൂണൽ ഭാരതപ്പുഴയോരത്ത് ഏറ്റവും കൂടുതൽ മലിനമായ പ്രദേശം എന്നു ചൂണ്ടിക്കാട്ടിയ ഭാഗത്താണ് പാർക്ക് നിർമിച്ചത്.
നേരത്തേ, ചെറുകിട ജലസേചനവകുപ്പ് അഞ്ചുലക്ഷം രൂപ ചെലവിട്ട്, ആ ഭാഗത്തെ ഭാരതപ്പുഴയിലെ ചണ്ടികളും പൊന്തക്കാടുകളും മാലിന്യങ്ങളും നീക്കിയിരുന്നു. തുടർന്നാണ് പാർക്ക് നിർമാണം ചെറുകിട ജലസേചനവകുപ്പിനെ ഏല്പിച്ചത്.
ഇരുഭാഗത്തും സംരക്ഷണഭിത്തികൾ, പുഴയോരഭിത്തിയിൽ കൈവരികൾ, പ്രഭാത- സായാഹ്ന നടക്കാനുള്ള നടപ്പാത, ഇരിപ്പിടങ്ങൾ, തുറന്ന ജിംനേഷ്യം, കുട്ടികൾക്ക് കളിക്കാനും വിനോദത്തിനുമുള്ള ഉപകരണങ്ങൾ, ഓപ്പൺ തീയേറ്റർ, വായനയ്ക്കുള്ള സൗകര്യങ്ങൾ എന്നിവ തയാറായിട്ടുണ്ട്.
മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, അംബേദ്ക്കർ, മുഹമ്മദ് അബ്ദുറഹ്്മാൻ സാഹിബ്, പുന്നശ്ശേരി നമ്പി നീലകണ്ഠശർമ, വി.ടി. ഭട്ടതിരിപ്പാട്ട്, ഇഎംഎസ്, ഇ.പി. ഗോപാലൻ, മോഴിക്കുന്നം ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, ചെറുകാട് എന്നിവരുടെ ഛായാചിത്രങ്ങളും പാർക്കിലുണ്ട്. ഡിസ്നി വേണുവിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരാണ് ഇതൊരുക്കിയത്.
ഇനി പുല്ലുവളർത്തിയും പൂന്തോട്ടങ്ങൾ ഒരുക്കിയും വൈദ്യുതി അലങ്കാരങ്ങളും സൗരോർജ സംവിധാനവും ഏർപ്പെടുത്തി പാർക്ക് കൂടുതൽ ആകർഷകമാക്കുന്നുണ്ട്. നാലുതവണ പട്ടാമ്പിയിൽനിന്ന് നിയമസഭാ സാമാജികനും 1967ൽ മുഖ്യമന്ത്രിയുമായ ഇഎംഎസിന്റെ പേരാണ് പാർക്കിനു നൽകിയിരിക്കുന്നത്.
വിളയോടി റോഡ് നവീകരണത്തിനു തുടക്കം
തിരുപ്പുർ നായർ സേവാ സമാജം പത്താം വാർഷിക പൊതുയോഗം
വടക്കഞ്ചേരിയിൽ ചലച്ചിത്രരംഗത്തെ സപ്പോർട്ടിംഗ്, ജൂണിയർ ആർട്ടിസ്റ്റുകളുടെ സംഗമം
തൃപ്പാളൂർ കിണ്ടിമുക്കിൽ തെരുവുനായ ശല്യം
ADVERTISEMENT
മലപ്പുറം
KL10
1582642
പൊന്നാനിക്ക് ഇരട്ടിമധുരം : ഇൻഡോർ സ്റ്റേഡിയത്തിന് പുറമേ മറ്റൊരു കളിക്കളം കൂടി
പൊന്നാനി: പൊന്നാനിയുടെ കായിക വികസനത്തിന് പൊൻതൂവൽ ചാർത്തുന്ന അക്വാട്ടിക് സ്പോർട്സ് കോംപ്ലക്സ് ആൻഡ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനം കായിക- ന്യൂനപക്ഷ ക്ഷേമ- വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. കായിക പ്രേമികൾക്ക് ഇരട്ടിമധുരം പകർന്ന് മറ്റൊരു കളിക്കളം കൂടി നിർമിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
പി. നന്ദകുമാർ എംഎൽഎയുടെയും മുൻസിപ്പൽ ചെയർമാന്റെയും ആവശ്യപ്രകാരം നഗരസഭയുടെ കീഴിൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് കുട്ടികൾക്കായി കളിക്കളത്തിന് കണ്ടെത്തിയിരിക്കുന്നത്. ഒന്നാം ഘട്ടം എന്ന നിലയിൽ ഒരു കോടി രൂപ ചെലവിൽ ആറുമാസം കൊണ്ട് നിർമാണം പൂർത്തീകരിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
നിളയോര പാതയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിന്റണ്‍, വോളിബോൾ, കബഡി എന്നിവയ്ക്കുള്ള പരിശീലനവും ഒൗട്ട്ഡോറിൽ ഫുട്ബോൾ, ക്രിക്കറ്റ് പരിശീലനവും നടത്താം. നീന്തൽ പരിശീലനത്തിനായി സ്വിമ്മിംഗ് പൂൾ നിർമിക്കും.
1400 കോടി രൂപ വിവിധ ഫണ്ടുകൾ വകയിരുത്തി കേരളത്തിലുടനീളം സ്റ്റേഡിയങ്ങൾ സർക്കാർ നിർമിച്ചിട്ടുണ്ട്. ജില്ലാ ആസ്ഥാനങ്ങളിൽ ഇൻഡോർ സ്റ്റേഡിയങ്ങൾ നിർമിച്ചു. 356 സ്റ്റേഡിയങ്ങൾ ഒന്‍പത് വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനായി. കൂടാതെ എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം എന്ന കായിക വകുപ്പിന്റെ പദ്ധതിയിൽ 120 കളിക്കളങ്ങൾ പൂർണതയിലേക്ക് വരികയാണ്.
മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാൾ കേരളത്തിൽ കായിക സൗകര്യങ്ങൾ സർക്കാർ മെച്ചപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി കേരളമാണ് സ്പോർട്സ് ഇക്കോണമിയും കായിക നയവും നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു.
കിഫ്ബി സഹായത്തോടെ 17 കോടി രൂപ ചെലവിലാണ് അക്വാട്ടിക് സ്പോർട്സ് കോംപ്ലക്സിന്റെ നിർമാണം. ട്രാക്ക് വയനാട് എന്ന കന്പനിക്കാണ് നിർമാണ ചുമതല. ഈശ്വരമംഗലത്തെ നിള തീരത്തുള്ള നഗരസഭയുടെ മിനി സ്റ്റേഡിയത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
കബഡി കോർട്ട്, അക്വാട്ടിക് നീന്തൽകുളം, വോളിബോൾ, ബാഡ്മിന്റണ്‍, ഷട്ടിൽ കോർട്ട്, ഓപ്പണ്‍ ജിം, റോളർ സ്കേറ്റിംഗ് ട്രാക്ക്, ചിൽഡ്രൻ സ്പോർട്സ് പാർക്ക്, എന്നിവയെ കൂടാതെ വിശാലമായ പാർക്കിംഗ് സൗകര്യവും കോംപ്ലക്സിൽ ഒരുക്കുന്നുണ്ട്. 18 മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ചടങ്ങിൽ പി. നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എ.പി.എം. അഷറഫ് റിപ്പോർട്ട് അവതരിപ്പിച്ചു. പൊന്നാനി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഉൗപ്പാല, വാർഡ് കൗണ്‍സിലർ കെ.വി. ബാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം സ്വാഗതവും വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.
സൗദിയിൽ തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പാന്പ് കടിയേറ്റ് ആദിവാസി യുവാവ് മരിച്ചു
തിരൂർക്കാട് സ്കൂളിൽ എസ്പിസി യൂണിറ്റ്
അമേരിക്കയുടെ നിലപാടിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധിച്ചു
ADVERTISEMENT
കോഴിക്കോട്
KL11
1582631
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് സൗകര്യമൊരുങ്ങുന്നു
പാലക്കാട് ഡിവിഷണൽ ഓഫീസിൽ നിന്ന് അനുമതി ലഭിച്ചു
സുധീർ കൊയിലാണ്ടി
കൊയിലാണ്ടി: യാത്രക്കാർക്കായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പുതിയ വാഹന പാർക്കിംഗ് സൗകര്യമൊരുങ്ങുന്നു. സ്റ്റേഷന്റെ കിഴക്ക് ഭാഗത്താണ് ഏകദേശം രണ്ടായിരത്തിലധികം സ്ക്വയർ ഫീറ്റ് സൗകര്യത്തിൽ വിശാലമായ പാർക്കിംഗ് ഏരിയ സജ്ജമാക്കുന്നതിനുള്ള പ്രാഥമിക പ്രവൃത്തി അവസാന ഘട്ടത്തിലാണ്.
പാലക്കാട് ഡിവിഷണൽ ഓഫീസിൽ നിന്നുള്ള അനുമതി ലഭിച്ചതോടെ നിർദ്ദിഷ്ട സ്ഥലത്തുള്ള പാഴ്മരങ്ങളും മറ്റും നീക്കം ചെയ്തു തുടങ്ങി. ഈ മാസം തന്നെ പ്രവൃത്തി പൂർത്തീകരിച്ച് പാർക്കിംഗ് ആരംഭിക്കാനാണ് നീക്കം.
ഉള്ള്യേരി, ബാലുശേരി തുടങ്ങി സ്റ്റേഷന്റെ കിഴക്കുഭാഗത്തുനിന്ന് എത്തുന്ന റെയിൽവേ യാത്രക്കാർക്ക് നിലവിൽ വാഹന പാർക്കിംഗ് സൗകര്യമില്ലാത്തത് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇവിടങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത് മുത്താമ്പി റോഡിന്റെ ഇരുവശങ്ങളിലുമാണ്.
ഇതു കാരണം കാൽനടയാത്രക്കാർക്ക് റോഡിൽ ഇറങ്ങി നടക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. ദേശീയപാത തകർന്നതോടെ ബസുകൾ ബൈപാസിലൂടെ സർവീസ് നടത്തുന്നതിനാൽ വലിയ തിരക്കാണ് ഈ ഭാഗത്ത് അനുഭവപ്പെടുന്നത്.
പടിഞ്ഞാറ് ഭാഗത്ത് നിന്ന് വരുന്ന വാഹനയാത്രക്കാർക്ക് നിലവിൽ സ്റ്റേഷന് സമീപത്തായി പെയ്ഡ് പാർക്കിംഗ് സൗകര്യമുണ്ടെങ്കിലും പലരും റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സമീപ വീട്ടുകാർക്ക് പ്രയാസമുണ്ടാക്കുന്നതായി ആക്ഷേപമുയർന്നിരുന്നു. ഇവിടെ നിർത്തിയിടുന്ന ഇരുചക്രവാഹനങ്ങൾ മോഷ്ടിക്കപ്പെടുന്നതും പതിവായിരുന്നു. പാർക്കിംഗ് വിപുലമാക്കുന്നത് യാത്രക്കാർക്കും പ്രദേശവാസികൾക്കും ഏറെ പ്രയോജനകരമാവും.
അങ്കണവാടികളിൽ മികച്ച സൗകര്യമൊരുക്കുകയാണ് സർക്കാർ ലക്ഷ്യം : മന്ത്രി പി.എ. മുഹമ്മദ് റിയാസ്
സർക്കാർ പ്രഖ്യാപിച്ച മോറട്ടോറിയം ബാങ്കുകൾ നടപ്പിലാക്കണമെന്ന്
ന്യൂനപക്ഷ വേട്ടയ്ക്കെതിരേ എൽഡിഎഫ് പ്രതിരോധ സംഗമം നടത്തി
ദേശീയ വ്യാപാരി ദിനം ആചരിച്ചു
ADVERTISEMENT
വയനാട്
KL12
1582650
തൊഴിലുറപ്പ് പദ്ധതി : തൊണ്ടർനാട് പഞ്ചായത്തിൽ മറനീക്കിയത് 2.8 കോടിയുടെ തട്ടിപ്പ്
അക്കൗണ്ടന്റ് അറസ്റ്റിൽ, മുഖ്യപ്രതി വിദേശത്തേക്ക് കടന്നു
കൽപ്പറ്റ: തൊണ്ടർനാട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ കഴിഞ്ഞ രണ്ട് സാന്പത്തികവർഷത്തിനിടെ നടന്നത് ഏകദേശം 2.8 കോടി രൂപയുടെ തട്ടിപ്പ്.
വ്യക്തിഗത ആസ്തികൾ സൃഷ്ടിക്കുന്നതിന് നടപ്പാക്കിയ ആട്ടിൻകൂട്, കോഴിക്കൂട്, കിണർ തുടങ്ങിയ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുക കൂട്ടിക്കാണിച്ചും മെഷർമെന്റ് ബുക്കിൽ രേഖപ്പെടുത്തിയതിന്റെ ഇരട്ടിയോളം തുകയ്ക്ക് ഫണ്ട് ട്രാൻസ്ഫർ ഓർഡർ നൽകി കരാറുകാരുടെയും മറ്റും അക്കൗണ്ടുകളിൽ പണം ലഭ്യമാക്കിയുമാണ് തട്ടിപ്പ് നടന്നത്.
ലോക്കൽ ഫണ്ട് ഓഡിറ്റിലും പെർഫോമൻസ് ഓഡിറ്റിലും കണ്ടെത്താതിരുന്ന തട്ടിപ്പ് അടുത്തിടെ മാനന്തവാടി എൻആർഇജി പ്രോജക്ട് ഓഫീസറുടെ പരിശോധനയിലാണ് ശ്രദ്ധയിൽപ്പെട്ടത്. തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എൻജിനിയർ ജോജോ ജോണി, അക്കൗണ്ടന്റ് വി.സി. നിധിൻ, കരാറുകാരായ റാഷിദ്, നജീബ് സുബിൻ ജോസഫ്, പ്രസാദ്, ഷബീർ അലി തുടങ്ങിയവർ ഉൾപ്പെടുന്ന സംഘമാണ് തട്ടിപ്പിനു പിന്നലെന്നാണ് പ്രാഥമിക വിവരം.
പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ ചേർന്ന ഭരണസമിതി യോഗം തീരുമാനിച്ചതനുസരിച്ച് താത്കാലിക ജീവനക്കാരായ അക്രഡിറ്റഡ് എൻജിനിയർ, അക്കൗണ്ടന്റ്, ഓവർസീയർമാരായ പ്രിയ ഗോപിനാഥ്, റിയാസ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
സെക്രട്ടറിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത തൊണ്ടർനാട് പോലീസ് അന്വേഷണം നടത്തിവരികയാണ്. കേസിൽ ഉൾപ്പെട്ടതിൽ അക്കൗണ്ടന്റ് വി.സി. നിധിനെ ഇന്നലെ അറസ്റ്റുചെയ്തു. അക്രഡിറ്റഡ് എൻജിനിയർ ജോജോ ജോണി ദുബായിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച വിവരം. കരാറുകാരും ഓവർസീയർമാരും കേസിൽ പ്രതികളാണ്.
അറസ്റ്റിലായ വി.സി. നിധിൻ സിപിഎം വളവിൽ ബ്രാഞ്ച് കമ്മിറ്റിയംഗമാണ്. ഇയാളെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കി. കോണ്‍ഗ്രസ് ബന്ധമുള്ളയാളാണ് ജോജോ ജോണി. തട്ടിപ്പിൽ വിശദാന്വേഷണത്തിന് ജെപിസിക്ക് കത്ത് നൽകിയ പഞ്ചായത്ത് ഭരണസമിതി വെണ്ടർമാരായ കരാറുകാർക്ക് നൽകുന്നതിനുവേണ്ടി തട്ടിപ്പുസംഘം തയാറാക്കിയ 1.18 കോടി രൂപയുടെ ഫണ്ട് ട്രാൻസ്ഫർ ഓർഡർ മരവിപ്പിച്ചിട്ടുണ്ട്.
ഗുണഭോക്താവിന് നൽകിയതിലും വളരെ വലിയ തുക എസ്റ്റിമേറ്റിൽ കാണിച്ച് 160 കിണർ, 107 ആട്ടിൻകൂട്, 116 കോഴിക്കൂട് എന്നിവയുടെ ബില്ല് മാറിയത് എൻആർഇജി പ്രോജക്ട് ഓഫീസറുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കരാറുകാരെ വെണ്ടറാക്കി കയർ ഭൂവസ്ത്രം വാങ്ങുന്നതിനു മറവിലും ധനാപഹരണം നടന്നു.
എൽഡിഫ് ഭരണത്തിലാണ് തൊണ്ടർനാട് പഞ്ചായത്ത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഭരണസമിതിയിലെ എൽഡിഎഫ്, യുഡിഎഫ്, ബിജെപി അംഗങ്ങൾ പരസ്പരം കുറ്റപ്പെടുത്തി രംഗത്തുവന്നിട്ടുണ്ട്. താത്കാലിക ജീവനക്കാരിൽ ചിലരും കരാറുകാരും ചേർന്ന് തട്ടിപ്പ് നടത്തിയതിന് പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയുമാണ് യുഡിഎഫ് പഴിചാരുന്നത്.
തട്ടിപ്പിന് ഇവർ കൂട്ടുനിന്നുവെന്നു പ്രദേശത്തെ യുഡിഎഫ് നേതാക്കളായ എസ്.എം. പ്രമോദ്, കേളേത്ത് അബ്ദുറഹ്മാൻ, ടി. മൊയ്തു, കെ.വി. ബാബു, ആലിക്കുട്ടി ആറങ്ങാടൻ, സലിം അസ്ഹരി എന്നിവർ ആരോപിച്ചു. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും മാറ്റിനിർത്തി തട്ടിപ്പിൽ ഉന്നതതല അന്വേഷണം ഇവർ ആവശ്യപ്പെട്ടു.
ആസൂത്രിതവും ശാസ്ത്രീയവുമായാണ് തട്ടിപ്പ് നടത്തിയതെന്ന് യുഡിഎഫ് നേതാക്കൾ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും രാജി ആവശ്യപ്പെട്ട് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ഇവർ വ്യക്തമാക്കി. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരേ യുഡിഎഫ് നടത്തുന്നത് അപവാദപ്രചാരണമാണെന്നാണ് എൽഡിഎഫ് നിലപാട്.
പഞ്ചായത്ത് സെക്രട്ടറിയുടെയും അസിസ്റ്റന്റ് സെക്രട്ടറിയുടെയും ഡിജിറ്റൽ സിഗ്നേച്ചർ കൈവശപ്പെടുത്തിയും എംഐഎസ് സൈറ്റ് ദുരുപയോഗം ചെയ്തുമാണ് തട്ടിപ്പ് നടന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, വൈസ് പ്രസിഡന്റ് എ.കെ. ശങ്കരൻ, സിപിഎം പ്രാദേശിക നേതാക്കളായ പി.എ. ബാബു, കെ. രവീന്ദ്രൻ, വേണു മുള്ളോട്ട് എന്നിവർ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയിൽ മെറ്റീയൽ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയതും ടെൻഡർ നടപടികൾ അംഗീകരിച്ചതും യുഡിഎഫ്, ബിജെപി മെംബർമാർ ഉൾപ്പെടുന്ന ഭരണസമിതി ഐകകണ്ഠ്യേനയാണെന്ന് അവർ ചൂണ്ടിക്കാട്ടി. എംഐഎസ് സൈറ്റ് ഉപയോഗത്തിന് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും അനുവാദമില്ല. തട്ടിപ്പിനെക്കുറിച്ച് പോലീസിൽ പരാതി നൽകിയ സെക്രട്ടറി കേസിൽ പ്രതിയാകാൻ സാധ്യതയുണ്ടെന്നും സിപിഎം നേതാക്കൾ പറഞ്ഞു.
വികസന ശിൽപ്പശാല നടത്തി
ഹിരോഷിമ ദിനാചരണം
സിപിഎം പ്രകടനം നടത്തി
കാരക്കാട്ടുകവല-ഉപ്പുകണ്ടം റോഡ് ഉദ്ഘാടനം ചെയ്തു
ADVERTISEMENT
കണ്ണൂര്‍
KL13
1582956
ക്വിറ്റ് ഡ്രഗ്സ് സന്ദേശമുണർത്തി റാലിയും പൊതുസമ്മേളനവും
ശ്രീകണ്ഠപുരം: വർധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരേയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി തലശേരി അതിരൂപത കെസിബിസി മദ്യ- ലഹരി വിരുദ്ധ സമിതിയും മുക്തിശ്രീയും ചേർന്ന് ശ്രീകണ്ഠപുരത്ത് ക്വിറ്റ് ഡ്രഗ്സ് സന്ദേശമുണർത്തി റാലിയും പൊതുസമ്മേളനവും നടത്തി.
ശ്രീകണ്ഠപുരം ഉണ്ണിമിശിഹാ പള്ളി അങ്കണത്തിൽ വികാരി ഫാ. ജോസ് മഞ്ചപ്പള്ളിലും ലഹരി വിരുദ്ധ സംഘടനകളുടെ ഫൊറോന ഡയറക്ടർ ഫാ. അനൂപ് സിഎസ്ടിയും ചേർന്ന് അതിരൂപത പ്രസിഡന്റുമാരായ ടോമി വെട്ടുക്കാട്ടിലിനും ഷിനോ പാറയ്ക്കലിനും പതാകകൾ കൈമാറി റാലി ഉദ്ഘാടനം ചെയ്തു. വൈദികരും സമർപ്പിതരും അല്മായരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പ്ലേ കാർഡുകൾ കൈകളിലേന്തി മുദ്രാവാക്യങ്ങൾ വിളിച്ച് റാലിയിൽ അണിചേർന്നു. ടൗൺ സ്ക്വയറിൽ നടന്ന പൊതുസമ്മേളനം അതിരൂപത ചാൻസലർ റവ.ഡോ. ജോസഫ് മുട്ടത്തു കുന്നേൽ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരേയുള്ള പോരാട്ടം കാലം നമ്മിൽനിന്ന് ആവശ്യപ്പെ ടുന്ന ധർമസമരമാണെന്ന് അദ്ദേഹം പറഞ്ഞു.
ടോമി വെട്ടിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ഷിനോ പാറയ്ക്കൽ, അതിരൂപത ഡയറക്ടർ ഫാ. ജയ്സൺ കോലക്കുന്നേൽ, ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന, ചെന്പേരി സെന്റ് മേരീസ് ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട്, റവ. ഡോ. ജോൺ കൊച്ചുപുരയ്ക്കൽ സിഎസ്ടി, ആനിമേറ്റർ സിസ്റ്റർ ജോസ് മരിയ സിഎംസി, ലിനറ്റ്, ടി.ഡി. ദേവസ്യ എന്നിവർ പ്രസംഗിച്ചു.
സോളി രാമച്ചനാട്ട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് സോയി പുറവക്കാട്ടിന്റെ നേതൃത്വത്തിൽ "പരേതന് പറയാനുള്ളത്' എന്ന ലഘു നാടകവും അരങ്ങേറി.
രാജ്യസ്നേഹവും മൂല്യബോധവും കുട്ടികളെ കരുത്തരാക്കും: സണ്ണി ജോസഫ് എംഎൽഎ
മാടായിപ്പാറയിൽ റീൽസ് പരാക്രമം
പന്നിപ്പനിയോ ? കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
ദേശീയപാത അറ്റകുറ്റപ്പണി വൈകും
ADVERTISEMENT
കാസര്‍ഗോഡ്
KL14
1582947
സേവനം തേടി ആത്മഹത്യാ പ്രതിരോധ ക്ലിനിക്കിലെത്തിയത് നാനൂറിലധികം പേര്
ചെറുവത്തൂര്‍: ആത്മഹത്യാ പ്രവണതയുടെ ആശങ്കാജനകമായ വര്‍ധനവിനെ തടയുക എന്ന ലക്ഷ്യത്തോടെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആത്മഹത്യാ പ്രതിരോധ ക്ലിനിക് നിരവധി പേര്‍ക്ക് ജീവിതത്തിലേക്കുള്ള പ്രത്യാശയായി മാറുകയാണ്.
2022ല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണത കറയ്ക്കുക, മാനസിക ആരോഗ്യം ശക്തിപ്പെടുത്തുക, ആളുകളെ പ്രശ്ന പരിഹാരത്തിനായി സ്വയം സജ്ജരാക്കുക, കുടുംബ ബന്ധങ്ങള്‍ ദൃഢമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രതിരോധ ക്ലിനിക്ക് ആരംഭിക്കുന്നത്.
തുടക്കത്തില്‍ സ്വന്തം പ്രശ്നങ്ങള്‍ തുറന്നുപറയാന്‍ തയാറായി മുന്നോട്ടുവരുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാല്‍, ഇപ്പോള്‍ മാസംതോറും ഏകദേശം 25 മുതല്‍ 30 വരെ ആള്‍ക്കാരാണ് ക്ലിനിക്കിന്റെ സേവനം തേടുന്നത്. കൗമാരക്കാരും ഇതിലുണ്ട്. രണ്ടുവര്‍ഷത്തിനിടയില്‍ സേവനം തേടിയെത്തിയത് നാന്നൂറിലധികം പേരാണ്.
ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കില്‍ ആഴ്ചയില്‍ അഞ്ചുദിവസം രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ നേരിട്ടോ ഫോണിലൂടെയോ സൗജന്യ കൗണ്‍സിലിംഗ് ലഭ്യമാണ്. കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റായ കെ. അജിതയുടെ നേതൃത്വത്തിലാണ് കൗണ്‍സിലിംഗ് നല്‍കുന്നത്. കൂടാതെ, ചെറുവത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച മാനസികാരോഗ്യ വിദഗ്ധന്റെ സേവനവും ലഭ്യമാണ്. വ്യക്തിഗതമായും, കുടുംബാംഗങ്ങള്ക്കൊന്നിച്ചുമുള്ള കൗണ്‍സലിംഗ് സൗകര്യവുമുണ്ട്.
തുടര്‍ച്ചയായ പരിചരണം ആവശ്യായവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് നിര്‍ദേശിക്കും. ക്ലിനിക്കിലേക്ക് നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്കായി പഞ്ചായത്തിലെ ആശാ വര്‍ക്കര്‍മാര്‍, സൈക്കോളജിസ്റ്റ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെ വീട്ടിലെത്തിയുള്ള സേവനവും ലഭ്യമാക്കുന്നു.
പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലബുകളിലും ബോധവത്കരണ ക്ലാസുകളും മറ്റു പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇത്തരം ഇടപെടലുകള്‍ക്ക് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ മോണിറ്ററിംഗ് കമ്മിറ്റിയും, സിഎച്ച്സി ഡോക്ടര്‍മാര്‍, വനിതാശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ശക്തമായ പിന്തുണ നല്കുന്നു. ഓഫീസും അടിസ്ഥാനസൗകര്യം ഒരുക്കുക, കൗണ്‍സിലര്‍മാരുടെ വേതനം, മറ്റ് അനുബന്ധ പ്രവര്‍ത്തനം എന്നിവയ്ക്കായി രണ്ടരലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്.
ക്ലിനിക്കിലേക്ക് എത്തുന്ന രോഗികളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. സ്വന്തം പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കാന്‍ തയാറല്ലാതിരുന്ന സാഹചര്യത്തില്‍ നിന്നും ആളുകള്‍ ഏറെമാറി. ഒരുപാട് പേരുടെ ജീവിക്കാനുള്ള പ്രത്യാശയായി മാറാന്‍ ക്ലിനിക്കിന് കഴിഞ്ഞുവെന്നത് അഭിമാനമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ പറഞ്ഞു.
ജില്ലാ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ്
മഴപ്പൊലിമ സംഘടിപ്പിച്ചു
പൊലിയംതുരുത്ത് ഇക്കോടൂറിസം വില്ലേജ് ഉദ്ഘാടനം ഇന്ന്
സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ജിഎസ്ടി ഒരു ശതമാനമായി കുറയ്ക്കണമെന്ന്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
More from other section
1
ഡോ. ഹാരിസ് വിഷയം; അന്വേഷണം അവസാനിപ്പിക്കുന്നു
Kerala
2
വോട്ട് കൊള്ള ആരോപണം : പോര് മുറുകി
National
3
ഗാസ സിറ്റി ഏറ്റെടുക്കുന്നതിൽ പ്രതിഷേധവുമായി ഇസ്രേലി ജനത
International
4
വെളിച്ചെണ്ണയ്ക്ക് മൂക്കുകയർ
Business
5
രോ-കോ, ഇനി കാണില്ല!
Sports
ADVERTISEMENT
LATEST NEWS
എഫ്എ കമ്യൂണിറ്റി ഷീൽഡ് ഫുട്ബോൾ; കിരീടത്തില്‍ മുത്തമിട്ട് ക്രിസ്റ്റല്‍ പാലസ്
വോട്ട് കൊള്ള ആരോപണം; രാജ്യതലസ്ഥാനത്ത് ഇന്ന് പ്രതിഷേധമിരമ്പും
ഇന്ത്യയ്ക്കെതിരെ പാക് ആണവ ഭീഷണി; സിന്ധു നദിയിൽ അണക്കെട്ട് നിർമിച്ചാൽ തകർക്കുമെന്ന് പാക് സൈനിക മേധാവി
കണ്ണൂരിലെ കൂട്ടബലാത്സംഗം; പോക്സോ കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം-ഡൽഹി വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാന്‍ഡിംഗ്; യാത്രക്കാരിൽ അഞ്ച് എംപിമാരും
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
KIIFB
Government Inauguration
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD