നാ​ല​മ്പ​ല​ങ്ങ​ളി​ല്‍ ക്ര​മീ​ക​ര​ണം വി​ല​യി​രു​ത്തി എം​പി
Sunday, July 28, 2024 11:51 PM IST
രാ​മ​പു​രം: ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി ഇ​ന്ന​ലെ രാ​മ​പു​ര​ത്തെ നാ​ല​മ്പ​ല​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. രാ​വി​ലെ പ​ത്തോ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളോ​ടും യു​ഡി​എ​ഫ് ഭാ​ര​വാ​ഹി​ക​ളോ​ടു​മൊ​പ്പം രാ​മ​പു​രം ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം തു​ട​ര്‍​ന്ന് കൂ​ട​പ്പു​ലം ശ്രീ​ല​ക്ഷ്മ​ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലും, അ​മ​ന​ക​ര ശ്രീ​ഭ​ര​ത​സ്വാ​മി ക്ഷേ​ത്ര​ത്തി​ലും, മേ​തി​രി ശ്രീ​ശ​ത്രു​ഘ്ന​സ്വാ​മി ക്ഷേ​ത്ര​ത്തി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യാ​ണ് മ​ട​ങ്ങി​യ​ത്. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ള്‍ എം​പി​യെ സ്വീ​ക​രി​ച്ചു.

തീ​ര്‍​ഥാ​ട​ന​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും ഭാ​ര​വാ​ഹി​ക​ള്‍ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജു​മാ​യി സം​സാ​രി​ച്ചു. വ​ന്‍ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സ് സേ​ന​യു​ടെ സേ​വ​നം ആ​വ​ശ്യ​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. പാ​ലാ ഡി​വൈ​എ​സ്പി​യു​മാ​യി സം​സാ​രി​ച്ച് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സി​ന്‍റെ സേ​വ​നം ഉ​റ​പ്പാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്ഷേ​ത്ര​ങ്ങ​ള്‍​ക്ക് സ​മീ​പം ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സ​മ്മ മ​ത്ത​ച്ച​ന്‍ പു​തി​യി​ട​ത്തു​ചാ​ലി​ല്‍, മെം​ബ​ര്‍​മാ​രാ​യ കെ.​കെ. ശാ​ന്താ​റാം, മ​നോ​ജ് ചീ​ങ്ക​ല്ലേ​ല്‍, റോ​ബി ഉ​ടു​പു​ഴ, ആ​ല്‍​ബി​ന്‍ ഇ​ട​മ​ന​ശേ​രി​ല്‍, സൗ​മ്യ സേ​വ്യ​ര്‍, ജോ​ഷി ജോ​സ​ഫ്, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി കാ​ര്യ​പ്പു​റം, കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം തോ​മ​സ് ഉ​ഴു​ന്നാ​ലി​ന്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ത്ത​ച്ച​ന്‍ പു​തി​യി​ട​ത്തു​ചാ​ലി​ല്‍, വി​ശ്വ​ന്‍ രാ​മ​പു​രം, എം.​പി. കൃ​ഷ്ണ​ന്‍ നാ​യ​ര്‍, സി.​ജി. വി​ജ​യ​കു​മാ​ര്‍, ബാ​ബു നെ​ടും​കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ എം​പി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.