കാ​പ്പ നി​യ​മ​ലം​ഘ​നം: പ്ര​തി അ​റ​സ്റ്റി​ല്‍
Sunday, July 28, 2024 7:33 AM IST
ക​റു​ക​ച്ചാ​ൽ: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ക​റു​ക​ച്ചാ​ൽ മു​തു​മ​ര​ത്തി​ൽ മെ​ൽ​ബ​ർ​ട്ട് മാ​ത്യു (23) വി​നെ കാ​പ്പ നി​യ​മം ലം​ഘി​ച്ച​തി​ന് ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​റു​ക​ച്ചാ​ൽ, പാ​മ്പാ​ടി സ്റ്റേ​ഷ​നു​ക​ളി​ൽ കൊ​ല​പാ​ത​ക ശ്ര​മം, അ​ടി​പി​ടി, സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മം തു​ട​ങ്ങി​യ ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഇ​യാ​ളെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​പ്പാ നി​യ​മ​പ്ര​കാ​രം ഒ​രു വ​ർ​ഷ​ത്തേ​ക്കു ജി​ല്ല​യി​ൽ​നി​ന്നു നാ​ടു​ക​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​യാ​ൾ ഉ​ത്ത​ര​വ് ലം​ഘി​ച്ച് ജി​ല്ല​യി​ലേ​ക്ക് ക​ട​ന്ന​താ​യി എ​സ്പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.