പൂ​ഞ്ഞാ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സി​ലെ എ​സ്പി​സി യൂ​ണി​റ്റി​ന് ജി​ല്ലാ​ത​ല പു​ര​സ്കാ​രം
Monday, July 29, 2024 10:51 PM IST
പൂ​ഞ്ഞാ​ർ: ജി​ല്ല​യി​ൽ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ്രൊ​ജ​ക്ടു​ള്ള 60 സ്കൂ​ളു​ക​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ന്ന മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി ന​ൽ​കു​ന്ന പ്ര​ത്യേ​ക പു​ര​സ്കാ​രം പൂ​ഞ്ഞാ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്പി​സി യൂ​ണി​റ്റി​ന്.

യൂ​ണി​റ്റ് ല​ഭി​ച്ച് മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യി എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. ജി​ല്ലാ പോ​ലീ​സ് ക്ല​ബ്ബി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ കോ​ട്ട​യം എ​എ​സ്പി​യും എ​സ്പി​സി ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ സ​തീ​ഷ്കു​മാ​ർ, മു​ൻ ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ സി. ​ജോ​ൺ, എ​ഡി​എ​ൻ​ഒ ഡി. ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് പു​ര​സ്കാ​രം സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.

പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര​യി​ൽ മ​ഴ-​പു​ഴ-​താ​പ അ​ള​വു​ക​ൾ ശാ​സ്ത്രീ​യ​മാ​യി നി​രീ​ക്ഷി​ച്ച് രേ​ഖ​പ്പെ​ടു​ത്തു​ന്ന എം​ആ​ർ​ആ​ർ​എം റ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ന്‍റെ ന​ട​ത്തി​പ്പും സെ​ന്‍റ് ആ​ന്‍റ​ണീ​സി​ലെ കു​ട്ടി​പ്പോ​ലീ​സാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സി​ബി മ​ഞ്ഞ​ക്കു​ന്നേ​ൽ സി​എം​ഐ, പ്രി​ൻ​സി​പ്പ​ൽ വി​ൽ​സ​ൺ ജോ​സ​ഫ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ സൂ​സി മൈ​ക്കി​ൾ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് കു​രു​വി​ള, എ​സ്പി​സി ഓ​ഫീ​സ​ർ​മാ​രാ​യ ടോ​ണി തോ​മ​സ് പു​തി​യാ​പ​റ​മ്പി​ൽ, മെ​റീ​ന എ​ബ്രാ​ഹം എ​ന്നി​വ​രാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.