പ്ര​തി​ഷേ​ധ​സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Monday, July 29, 2024 7:18 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ​​യി​​ലെ യു​​ഡി​​എ​​ഫ് ഭ​​ര​​ണ​​സ​​മി​​തി​​യു​​ടെ അ​​ഴി​​മ​​തി​​ക്കും സ്വ​​ജ​​ന​​പ​​ക്ഷ​​പാ​​ത​​ത്തി​​നും കെ​​ടു​​കാ​​ര്യ​​സ്ഥ​​ത​​യ്ക്കു​​മെ​​തി​​രേ എ​​ല്‍​ഡി​​എ​​ഫ് പ്ര​​തി​​ഷേ​​ധ​​സ​​ദ​​സ് സം​​ഘ​​ടി​​പ്പി​​ച്ചു. തി​​രു​​ന​​ക്ക​​ര പ​​ഴ​​യ ബ​​സ്‌ സ്റ്റാ​​ന്‍​ഡി​​നു സ​​മീ​​പം ന​​ട​​ന്ന സ​​ദ​​സ് സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി എ.​വി. റ​​സ​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ടി.​​സി. ബി​​നോ​​യി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

കെ. ​​അ​​നി​​ല്‍​കു​​മാ​​ര്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. എ​​ല്‍​ഡി​​എ​​ഫ് നേ​​താ​​ക്ക​​ളാ​​യ വി.​​കെ. സ​​ന്തോ​​ഷ് കു​​മാ​​ര്‍, സി.​എ​​ന്‍. സ​​ത്യ​​നേ​​ശ​​ന്‍, സാ​​ബു മു​​രി​​ക്ക​​വേ​​ലി, എം. ​​കെ. പ്ര​​ഭാ​​ക​​ര​​ന്‍, രാ​​ജേ​​ഷ് കോ​​ടി​​മ​​ത, ന​​ഗ​​ര​​സ​​ഭ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ഷീ​​ജാ അ​​നി​​ല്‍, സു​​നി​​ല്‍ ഏ​​ബ്ര​​ഹാം, ജോ​​ജി കു​​റ​​ത്തി​​യാ​​ട​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ബ​​സ്‌ സ്റ്റാ​​ന്‍​ഡ് കെ​​ട്ടി​​ടം പൊ​​ളി​​ച്ച​​തി​​ലെ അ​​ഴി​​മ​​തി അ​​ന്വേ​​ഷി​​ക്കു​​ക, അ​​റ​​വു​​ശാ​​ല​​യും കോ​​ടി​​മ​​ത​​യി​​ലെ ആ​​ധു​​നി​​ക മ​​ത്സ്യ​​മാ​​ര്‍​ക്ക​​റ്റും പ​​ക​​ല്‍​വീ​​ടും ഉ​​മ്മ​​ന്‍ ചാ​​ണ്ടി സ​​പ്ത​​തി സ്മാ​​ര​​ക മി​​നി ഓ​​ഡി​​റ്റോ​​റി​​യ​​വും തു​​റ​​ന്നു പ്ര​​വ​​ര്‍​പ്പിത്തി​​ക്കു​​ക എ​​ന്നി​​വ​​യ​​ട​​ക്കം 30 ആ​​വ​​ശ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ചാ​​യി​​രു​​ന്നു പ്ര​​തി​​ഷേ​​ധ സ​​ദ​​സ്. വാ​​ര്‍​ഡ് ത​​ല​​ങ്ങ​​ളി​​ലും പ്ര​​തി​​ഷേ​​ധ സ​​ദ​​സ് സം​​ഘ​​ടി​​പ്പി​​ക്കും.