ഓ​ഫീ​സു​ക​ള്‍ സ്മാ​ര്‍​ട്ടാകു​ന്ന​തി​നൊ​പ്പം പെ​ാതു​ജ​ന​ങ്ങ​ള്‍​ക്കു​ള്ള സേ​വ​ന​ങ്ങ​ളും സ്മാ​ർ​ട്ടാ​ക​ണം: മ​ന്ത്രി രാ​ജ​ൻ
Tuesday, July 30, 2024 3:20 AM IST
പ​ത്ത​നം​തി​ട്ട: സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ സ്മാ​ര്‍​ട്ടാ​കു​ന്ന​തി​നൊ​പ്പം എ​ല്ലാ സേ​വ​ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സ്മാ​ര്‍​ട്ടാ​യും വേ​ഗ​ത്തി​ലും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍. കു​ള​ന​ട സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം വി​ല്ലേ​ജ് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ത്യജീ​വി​ത​ത്തി​ലെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ജ​ന​ങ്ങ​ള്‍ ഏ​റ്റ​വുമ​ധി​കം സ​മീ​പി​ക്കു​ന്ന ഓ​ഫീ​സു​ക​ളി​ല്‍ ഒ​ന്നാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ്.

സ​ര്‍​ക്കാ​ര്‍ ഓ​ഫീസു​ക​ളെ​ല്ലാം മാ​റ്റ​ത്തിന്‍റെ പാ​ത​യി​ലാ​ണ്. ഓ​രോ ഫ​യ​ലി​ലും ഓ​രോ ജീ​വി​ത​മു​ണ്ടെ​ന്ന തി​രി​ച്ച​റി​വോ​ടെ മൂ​ന്നി​ല്‍ വ​രു​ന്ന എ​ത്ര സ​ങ്കീ​ര്‍​ണ​മാ​യ പ്ര​ശ്ന​ങ്ങ​ളെ​യും നി​യ​മ​ത്തിന്‍റെ സാ​ധൂ​ക​ര​ണ​ത്തോ​ടെ പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്ക​ണം.

വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ത്യാ​​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് കു​ള​ന​ട വി​ല്ലേ​ജ് ഓ​ഫീ​സ് നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്.

റ​വ​ന്യു വ​കു​പ്പ്, ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ധാ​രാ​ളം പ്ര​ശ്ന​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തോ​ടൊ​പ്പം സ​ര്‍​ക്കാ​ര്‍ ഏ​ല്പി​ക്കു​ന്ന സേ​വ​നപ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും ക്യ​ത്യ​മാ​യ പ​ങ്ക് നി​ര്‍​വ​ഹി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വുമ​ധി​കം പ​ട്ട​യ​ങ്ങ​ള്‍ ന​ല്‍​കി​യ​ത് ഇ​പ്പോ​ഴ​ത്തെ സ​ര്‍​ക്കാ​രാ​ണ് .
സാ​ധാ​ര​ണ​ക്കാ​ര​ന് അ​വ​ന്‍ ജീ​വി​ക്കു​ന്ന മ​ണ്ണി​ന് പ​ട്ട​യ​ത്തി​ലൂ​ടെ അ​വ​കാ​ശം ന​ല്‍​കു​ന്ന ഏ​റ്റ​വും ജ​ന​കീ​യ​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കു​ള​ന​ട മെ​ഴു​വേ​ലി വി​ല്ലേ​ജു​ക​ളി​ല്‍ ജ​ന​റ​ല്‍ അ​ദാ​ല​ത്ത് ന​ട​ത്തി ഫെ​യ​ര്‍ വാ​ല്യു പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ കൈക്കൊ​ള്ളു​മെ​ന്നും മ​ന്ത്രി കൂ​ട്ടിച്ചേ​ര്‍​ത്തു.

മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു പു​റ​മെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ള്‍​ക്ക് സേ​വ​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലും സു​താ​ര്യ​മാ​യും ല​ഭ്യ​മാ​ക്കു​ക​യാ​ണ് സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ല​ക്ഷ്യംവ​യ്ക്കു​ന്ന​തെ​ന്നും വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ന്‍, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ള്‍ രാ​ജ​ന്‍, കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചി​ത്തി​ര സി. ​ച​ന്ദ്ര​ന്‍, മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി​ങ്കി ശ്രീ​ധ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ആ​ര്‍. അ​ജ​യ​കു​മാ​ര്‍, കു​ള​നട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. മോ​ഹ​ന്‍​ദാ​സ്, അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ വി. ​ജ​യ​മോ​ഹ​ന്‍, വി​വി​ധ രാ​ഷ്‌ട്രീയ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

റാ​ന്നി​യി​ലെ ചെ​റു​കോ​ൽ, ചേ​ത്ത​യ്ക്ക​ൽ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി കെ. ​രാ​ജ​ൻ ഇ​ന്ന​ലെ നി​ർ​വ​ഹി​ച്ചു. പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.