പു​ന​ർ​നി​ർ​മി​ച്ച ഫാ​ത്തി​മ-​മൈ​താ​നി പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, July 29, 2024 5:37 AM IST
ക​ൽ​പ്പ​റ്റ: പു​ന​ർ​നി​ർ​മി​ച്ച ഫാ​ത്തി​മ-​മൈ​താ​നി പാ​ലം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ.​ടി.​ജെ. ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​രോ​ജി​നി ഓ​ട​ന്പ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ മു​ജീ​ബ് കെ​യെം​തൊ​ടി, ആ​യി​ഷ പ​ള്ളി​യാ​ലി​ൽ, അ​ഡ്വ.​എ.​പി. മു​സ്ത​ഫ, സി.​കെ. ശി​വ​രാ​മ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ശ​രീ​ഫ, ക​മ​റു​ദ്ദീ​ൻ, സെ​ക്ര​ട്ട​റി അ​ലി അ​ഷ്ക​ർ, എ​ൻ​ജി​നി​യ​ർ മു​ന​വ​ർ, വി​വി​ധ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ പി.​പി. ആ​ലി, റ​സാ​ഖ് ക​ൽ​പ്പ​റ്റ, പി.​കെ. അ​ബു, നൗ​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഒ​ര​ള​വോ​ളം പ​രി​ഹാ​ര​മാ​കു​ന്ന​താ​ണ് പാ​ലം. ന​ഗ​ര​സ​ഭ പ്ലാ​ൻ ഫ​ണ്ടി​ൽ​നി​ന്നു അ​നു​വ​ദി​ച്ച 68 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. 30 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​ത്.