ഇ​ളം​പ​ള്ളി ക​വ​ല​യും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു
Monday, July 29, 2024 10:51 PM IST
വാ​ഴൂ​ർ: ദേ​ശീ​യ​പാ​ത 183ൽ ​ഇ​ളം​പ​ള്ളി ക​വ​ല ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​വും പ​രി​സ​ര​വും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും പ​രി​സ​ര​വാ​സി​ക​ളും ചേ​ർ​ന്ന് ശു​ചീ​ക​രി​ച്ചു.

കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ലും റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ട് വ​ള​ർ​ന്ന് നി​ന്ന​ത് ബ​സ് കാ​ത്ത് നി​ൽ​ക്കു​ന്ന​വ​ർ​ക്കും കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കും ദു​രി​ത​മാ​യി​രു​ന്നു. കാ​ട് വ​ള​ർ​ന്ന​തോ​ടെ റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തും വാ​ഹ​ന​ങ്ങ​ൾ സൈ​ഡ് കൊ​ടു​ക്കു​മ്പോ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലും ഓ​ട്ടോ​ക​ളി​ലും യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ മു​ഖ​ത്ത് കാ​ടും മു​ൾ​ച്ചെ​ടി​ക​ളും ത​ട്ടു​ന്ന​തും പ​തി​വാ​യ​തോ​ടെ​യാ​ണ് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും പ​രി​സ​ര​വാ​സി​ക​ളും ചേ​ർ​ന്ന് പ​രി​സ​രം ശു​ചീ​ക​രി​ച്ച​ത്.