അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ ധ​ർ​ണ ന​ട​ത്തി
Sunday, July 28, 2024 11:51 PM IST
മു​ണ്ട​ക്ക​യം: കേ​ന്ദ്ര ബ​ജ​റ്റി​ൽ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രെ അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചും ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും അ​ങ്ക​ണ​വാ​ടി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി അ​ഡീ​ഷ​ണ​ൽ പ്രോ​ജ​ക്‌​ട് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ണ്ട​ക്ക​യം ബി​എ​സ് എൻ​എ​ൽ ഓ​ഫീ​സ് പ​ടി​ക്ക​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി.

ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് പ​ടി​ക്ക​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്നു​ന​ട​ന്ന ധ​ർ​ണ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മി​നി സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭാ​ര​വാ​ഹി​ക​ളാ​യ പി.​ബി. ലീലാ​മ്മ, കെ.​എ. റം​ല​ത്ത്, അ​ൽ​ഫോ​ൻ​സ് ജേ​ക്ക​ബ്, സി.​സി. ശാന്ത​മ്മ, ടി.​കെ. രാ​ജ​മ്മ, ജ​യ​മോ​ൾ, നൂ​ർ​ജ​ഹാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.