പഞ്ചായത്ത് ഫണ്ടിന് താമസം : നാട്ടുകാരുടെ ഒരുമയിൽ റോഡ് സഞ്ചാരയോഗ്യമായി
Monday, July 29, 2024 7:18 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: റോ​​ഡി​​ലാ​​കെ കു​​ഴി​​ക​​ൾ. അ​​നു​​വ​​ദി​​ച്ച പ​​ഞ്ചാ​​യ​​ത്ത് ഫ​​ണ്ട് ല​​ഭി​​ക്കാ​​ൻ കാ​​ല​​താ​​മ​​സം. സ​​ഹി​​കെ​​ട്ട നാ​​ട്ടു​​കാ​​ർ റെ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഒ​​രു ല​​ക്ഷ​​ത്തോ​​ളം രൂ​​പ ചെ​​ല​​വ​​ഴി​​ച്ച് റോ​​ഡ് സ​​ഞ്ചാ​​ര​​യോ​​ഗ്യ​​മാ​​ക്കി.

എം​​സി റോ​​ഡി​​ൽ ഏ​​റ്റു​​മാ​​നൂ​​ർ ത​​വ​​ള​​ക്കു​​ഴി​​യി​​ൽ​നി​​ന്നാ​​രം​​ഭി​​ച്ച് റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ൻ വ​​രെ​​യു​​ള്ള റോ​​ഡി​​ന്‍റെ വി​​കാ​​സ് ഭ​​വ​​ൻ വ​​രെ​​യു​​ള്ള 750 മീ​​റ്റ​​റി​​നു​​ള്ളി​​ലെ കു​​ഴി​​ക​​ളാ​​ണ് ചൂ​​ര​​ക്കു​​ള​​ങ്ങ​​ര റ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കോ​​ൺ​​ക്രീ​​റ്റ് ചെ​​യ്ത് അ​​ട​​ച്ച​​ത്. അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് നാ​​ലാം വാ​​ർ​​ഡി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്ന​​താ​​ണ് റോ​​ഡ്. പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്നാ​​ണെ​​ങ്കി​​ലും റോ​​ഡി​​ൽ വി​​കാ​​സ് ഭ​​വ​​ൻ വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്താ​​യി​​രു​​ന്നു സ​​ഞ്ചാ​​രം തീ​​ർ​​ത്തും അ​​സാ​​ധ്യ​​മാ​​യി​​രു​​ന്ന​​ത്.

വ​​ർ​​ഷ​​ങ്ങ​​ളാ​​യി ത​​ക​​ർ​​ന്നു കി​​ട​​ക്കു​​ന്ന റോ​​ഡ് ടാ​​ർ ചെ​​യ്ത് സ​​ഞ്ചാ​​ര​​യോ​​ഗ്യ​​മാ​​ക്ക​​ണ​​മെ​​ന്ന് ചൂ​​ര​​ക്കു​​ള​​ങ്ങ​​ര റ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ നി​​ര​​വ​​ധി ത​​വ​​ണ പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​രോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. ഈ ​​വ​​ർ​​ഷം പ​​ഞ്ചാ​​യ​​ത്ത് ഫ​​ണ്ട് അ​​നു​​വ​​ദി​​ച്ചെ​​ങ്കി​​ലും തു​​ക ല​​ഭ്യ​​മാ​​കാ​​ൻ കാ​​ല​​താ​​മ​​സം ഉ​​ണ്ടാ​​കു​​മെ​​ന്നു വ​​ന്ന​​തോ​​ടെ റോ​​ഡ് താ​​ൽ​​ക്കാ​​ലി​​ക​​മാ​​യി സ​​ഞ്ചാ​​ര​​യോ​​ഗ്യ​​മാ​​ക്കാ​​ൻ ചൂ​​ര​​ക്കു​​ള​​ങ്ങ​​ര റ​​സി​​ഡ​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ത​​ന്നെ രം​​ഗ​​ത്തെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ ര​​ജി​​ത ഹ​​രി​​കു​​മാ​​റും നാ​​ട്ടു​​കാ​​രു​​ടെ യ​​ജ്ഞ​​ത്തി​​ൽ പ​​ങ്കാ​​ളി​​യാ​​യി.

മൂ​​ന്നു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ന്ന കു​​ഴി​​യ​​ട​​യ്ക്ക​​ൽ ഇ​​ന്ന​​ലെ​​യാ​​ണ് പൂ​​ർ​​ത്തി​​യാ​​യ​​ത്. ഒ​​രു ല​​ക്ഷ​​ത്തോ​​ളം രൂ​​പ ചെ​​ല​​വാ​​യി. റ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ അം​​ഗ​​ങ്ങ​​ളി​​ൽ​നി​​ന്ന് ഈ ​​തു​​ക സം​​ഭ​​രി​​ച്ചു.

ചൂ​​ര​​ക്കു​​ള​​ങ്ങ​​ര റ​​സി​​ഡ​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഒ.​​ആ​​ർ. ശ്രീ​​കു​​മാ​​ർ, സെ​​ക്ര​​ട്ട​​റി സു​​ജ എ​​സ്. നാ​​യ​​ർ, ട്ര​​ഷ​​റ​​ർ കെ.​​എ​​സ്. സു​​കു​​മാ​​ര​​ൻ, വൈ​​സ് പ്ര​​സി​​ഡ​ന്‍റ് ബി​​ജോ കൃ​​ഷ്ണ​​ൻ, ജോ​​യി​ന്‍റ് സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ രാ​​ജ​​പ്പ​​ൻ മു​​ത്തു​​ച്ചി​​പ്പി, അ​​ല​​ക്സ്, ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളാ​​യ സ​​ന്തോ​​ഷ് വി​​ക്ര​​മ​​ൻ, ജി. ​​പ്ര​​ദീ​​പ്കു​​മാ​​ർ, ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ നാ​​യ​​ർ, സു​​ശീ​​ല ക​​രു​​ണാ​​ക​​ര​​ൻ, ര​​മാ​​ദേ​​വി, പ്ര​​വാ​​സി മ​​ല​​യാ​​ളി സു​​ബി​​ൻ മ​​ഠ​​ത്തി​​ൽ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി .