വിട​​വാ​​ങ്ങി​​യ കെ.​​ഒ.​​ ജോ​​സ​​ഫ് അ​​ര​​നൂ​​റ്റാ​​ണ്ടി​​ന്‍റെ മ​​ത​​ാധ്യാ​​പ​​ന​​ഗു​​രു
Monday, July 29, 2024 7:44 AM IST
മു​​ണ്ട​​ത്താ​​നം: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ മ​​ത​​ബോ​​ധ​​ന രം​​ഗ​​ത്ത് അ​​ര​​നൂ​​റ്റാ​​ണ്ടി​​ലേ​​റെ അ​​വി​​സ്മ​​ര​​ണീ​​യ​​മാ​​യ സേ​​വ​​നം കാ​​ഴ്ച​​വ​​ച്ച കെ.​​ഒ. ജോ​​സ​​ഫ് വ​​ഴീ​​പ്പ​​റ​​മ്പി​​ല്‍ സാ​​ര്‍ സ്വ​​ര്‍​ഗീ​​യ സ​​മ്മാ​​ന​​ത്തി​​നാ​​യി യാ​​ത്ര​​യാ​​യി. മു​​ണ്ട​​ത്താ​​നം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ഇ​​ട​​വ​​കാം​​ഗ​​മാ​​യ ജോ​​സ​​ഫ് സാ​​ര്‍ 1962 മു​​ത​​ല്‍ നീ​​ണ്ട 58 വ​​ര്‍​ഷം ത​​ന്‍റെ ഇ​​ട​​വ​​ക​​യി​​ലെ കു​​ഞ്ഞു​​ങ്ങ​​ള്‍​ക്ക് ഈ​​ശോ​​യെ പ​​ക​​ര്‍​ന്നു ന​​ല്‍​കി​​യ മ​​താ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്നു.

സി​​ആ​​ര്‍​ടി അം​​ഗം എ​​ന്ന​​നി​​ല​​യി​​ല്‍ അ​​തി​​രൂ​​പ​​ത രം​​ഗ​​ത്തും അ​​മൂ​​ല്യ​​മാ​​യ സം​​ഭാ​​വ​​ന​​യാ​​ണ് ന​​ല്‍​കി​​യ​​ത്. മ​​താ​​ധ്യാ​​പ​​ക​​ന്‍, സ​​ണ്‍​ഡേ സ്‌​​കൂ​​ള്‍ ഹെ​​ഡ്മാ​​സ്റ്റ​​ര്‍, വി​​ന്‍​സെ​​ന്‍റ് ഡി ​​പോ​​ള്‍ സൊ​​സൈ​​റ്റി അം​​ഗം എ​​ന്നീ നി​​ല​​ക​​ളി​​ലൂ​​ടെ ത​​ന്‍റെ ആ​​ത്മീ​​യ ജീ​​വി​​തം മ​​ഹ​​ത്ത​​ര​​മാ​​ക്കാ​​ന്‍ അ​​ദ്ദേ​​ഹം സാ​​ധാ ശ്ര​​ദ്ധി​​ച്ചി​​രു​​ന്നു.

എ​​ല്ലാ​​ത്തി​​നും പൂ​​ര്‍​ണ പി​​ന്തു​​ണ​​യു​​മാ​​യി ഭാ​​ര്യ ത്രേ​​സ്യാ​​മ്മ എ​​ന്നും ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു. നാ​​ല് വ​​ര്‍​ഷ​​ത്തോ​​ള​​മാ​​യി രോ​​ഗ​​ശ​​യ്യ​​യി​​ലാ​​യി​​രു​​ന്ന​​പ്പോ​​ഴും ജോ​​സ​​ഫ് സാ​​ര്‍ പ്രാ​​ര്‍​ഥ​​ന​​യി​​ല്‍ അ​​ടി​​യു​​റ​​ച്ച ജീ​​വി​​ത​​മാ​​യി​​രു​​ന്നു ന​​യി​​ച്ചി​​രു​​ന്ന​​ത്.

ത​​ന്‍റെ ഏ​​ഴു​​ മ​​ക്ക​​ളി​​ല്‍ മൂ​​ന്നു​​പേ​​രും ദൈ​​വ​​വി​​ളി സ്വീ​​ക​​രി​​ച്ച​​ത് അ​​ദ്ദേ​​ഹ​​ത്തി​​ന് ദൈ​​വം ന​​ല്‍​കി​​യ സ​​മ്മാ​​ന​​മാ​​ണ്.

ബാ​​ബു​​ക്കു​​ട്ടി ജോ​​സ​​ഫ്, സി​​സ്റ്റ​​ര്‍ റോ​​സ് ഹി​​ത സി​​എം​​സി, സു​​ജ, സി​​സ്റ്റ​​ര്‍ തെ​​രേ​​സ് സി​​എം​​സി, എ​​ല്‍​സി, ഫാ.​​ സാ​​ജ​​ന്‍ വ​​ഴീ​​പ്പ​​റ​​മ്പി​​ല്‍ എം​​സി​​ബി​​എ​​സ്, ഡൊ​​മി​​നി​​ക് ജോ​​സ​​ഫ് എ​​ന്നി​​വ​​രാ​​ണ് മ​​ക്ക​​ള്‍.

കെ.​​ഒ. ജോ​​സ​​ഫ് സാ​​റി​​ന്‍റെ സം​​സ്‌​​കാ​​രം ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ എ​​ന്നി​​വ​​രു​​ടെ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ല്‍ മു​​ണ്ട​​ത്താ​​നം സെന്‍റ് ആ​​ന്‍റണീ​​സ് പ​​ള്ളി​​യി​​ല്‍ ന​​ട​​ത്തി.