താറാവുകളെ വിഷം കൊടുത്ത് കൊന്നതായി പരാതി
Monday, July 29, 2024 7:38 AM IST
വെ​ച്ചൂ​​ർ: പു​​ര​​യി​​ട​​ത്തി​​ൽ താ​​റാ​​വു​​ക​​യ​​റി​​യ​​ത​ന്‍റെ വി​​രോ​​ധ​​ത്തി​​ൽ അ​​യ​​ൽ​​വാ​​സി വി​​ഷം കൊ​​ടു​​ത്ത് നി​​ർ​​ധ​​ന കു​​ടും​​ബ​​ത്തി​​ന്‍റെ താ​​റാ​​വു​​ക​​ളെ കൊ​​ന്ന​താ​യി പ​രാ​തി. വെ​​ച്ചൂ​​ർ പു​​ന്ന​​പ്പൊ​​ഴി ക​​ണ്ണ​​മ്പ​​ള്ളി ഷാ​​ജി​​യെ​​ന്ന കു​​ട്ടാ​​യി​​യു​​ടെ 100 ഓ​​ളം താ​​റാ​​വു​​ക​​ളാ​​ണ് വി​​ഷം തി​​ന്ന് ച​​ത്ത​​ത്.

അ​​സു​​ഖ ബാ​​ധി​​ത​​നാ​​യി പ​​ണി​​യെ​​ടു​​ക്കാ​​നാ​​വാ​​തെ വ​​ന്ന​​തോ​​ടെ ബ​​ന്ധു​​ക്ക​​ളാ​​ണ് കു​​ട്ടാ​​യി​​ക്ക് 200 താ​​റാ​​വു​​ക​​ളെ വാ​​ങ്ങി ന​​ൽ​​കി​​യ​​ത്. ഇ​​വ​​യു​​ടെ മു​​ട്ട വി​​റ്റ് കി​​ട്ടു​​ന്ന തു​​ക കൊ​​ണ്ടാ​​ണ് ഭാ​​ര്യ​​യും ര​​ണ്ടു​​മ​​ക്ക​​ളു​​മ​​ട​​ങ്ങു​​ന്ന കു​​ടും​​ബം ക​​ഴി​​യു​​ന്ന​​ത്. താ​​റാ​​വു​​ക​​ൾ ഇ​​ന്ന് കൂ​​ട്ട​​ത്തോ​​ടെ ച​​ത്ത​​തോ​​ടെ​​യാ​​ണ് വി​​ഷം വ​​ച്ച​​താ​​ണെ​​ന്ന സം​​ശ​​യം ബ​​ല​​പ്പെ​​ട്ട​​ത്.

പി​​ന്നീ​​ട് താ​​റാ​​വു​​ക​​ൾ ച​​ത്ത​​തി​​നു സ​​മീ​​പ സ്ഥ​​ല​​ങ്ങ​​ളി​​ൽ​നി​​ന്നു വി​​ഷം വ​​ച്ച​​തി​​ന്‍റെ അ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ നാ​​ട്ടു​​കാ​​ർ ക​​ണ്ടെ​​ത്തി. പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യ​​തി​​നെ തു​​ട​​ർ​​ന്ന് സ്ഥ​​ല​​ത്തെ​​ത്തി. അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ അ​​യ​​ൽ​​വാ​​സി​​യാ​​ണ് വി​​ഷം വ​​ച്ച​​തെ​​ന്ന് ബോ​​ധ്യ​​പ്പെ​​ട്ടു. ച​​ത്ത താ​​റാ​​വു​​ക​​ൾ​​ക്കു​​ള്ള വി​​ല അ​​യ​​ൽ​​വാ​​സി ന​​ൽ​​കാ​​മെ​​ന്ന് പ​​റ​​ഞ്ഞെ​​ങ്കി​​ലും കു​​ട്ടാ​​യി സ​​മ്മ​​തി​​ച്ചി​​ല്ല.