ചീ​മേ​നി സോ​ളാ​ര്‍ പ​വ​ര്‍ പ്ലാ​ന്‍റി​ന് ശി​ല​യി​ട്ടു
Tuesday, July 30, 2024 2:02 AM IST
ചീ​മേ​നി: സോ​ളാ​ര്‍ പ​വ​ര്‍ പ്ലാ​ന്‍റി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. 20 മെ​ഗാ​വാ​ട്ടി​ല​ധി​കം വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന ഈ ​പ​ദ്ധ​തി​ക്ക് 100 കോ​ടി രൂ​പ​യോ​ളം രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാ​ച്വ​ർ ഡ്യൂ ​എ​ന​ര്‍​ജി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് അ​ക്ഷ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചീ​മേ​നി പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ 80 ഏ​ക്ക​ര്‍ ഭൂ​മി​യി​ല്‍ ഒ​രു സോ​ളാ​ര്‍ പ​വ​ര്‍ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​ത്.

ചീ​മേ​നി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​ര്‍ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ൻ ചാ​ർ​ജ് എം.​ശാ​ന്ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡോ.​എം.​ജി.​ശ്രീ​കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ജോ​ര്‍​ജ് കൊ​ട്ടു​കാ​പ്പി​ള്ളി, ഇ​ട​വ​ക വി​കാ​രി ഫാ.​ആ​ന്‍​ഡ്രൂ​സ് തെ​ക്കേ​ല്‍, കെ.​ടി.​ല​ത, കെ.​ന​ളി​നാ​ക്ഷ​ന്‍, ക​രി​മ്പി​ല്‍ കൃ​ഷ്ണ​ന്‍, എം.​ബാ​ബു, പി.​രാ​ജീ​വ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.