ഭ​ര​ണ​ങ്ങാ​നം ഭ​ക്തി​സാ​ന്ദ്ര​മാ​യി
Sunday, July 28, 2024 11:51 PM IST
ഭ​ര​ണ​ങ്ങാ​നം: വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ ഭ​ക്തി​സാ​ന്ദ്ര​മാ​യി. പ​തി​നാ​യി​ര​ങ്ങ​ളാ​ണ് തി​രു​നാ​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ ക​ബ​റി​ട​ത്തി​ങ്ക​ലെ​ത്തി നേ​ര്‍​ച്ച കാ​ഴ്ച​ക​ള്‍ സ​മ​ര്‍​പ്പി​ച്ച് പ്രാ​ര്‍​ഥി​ച്ച​ത്. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യി രാ​ത്രി വൈ​കി വ​രെ ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ലും വി​ശ്വാ​സി​ക​ളു​ടെ വ​ന്‍ സാ​ന്നി​ധ്യ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​ത്തു ദി​വ​സ​ങ്ങ​ളി​ലെ തി​രു​നാ​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ വൈ​ദി​ക​മേ​ല​ധ്യ​ക്ഷ​ന്മാ​രു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്ക​പ്പെ​ട്ടു.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ ഇ​ന്ന​ലെ അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ആ​രം​ഭി​ച്ച ആ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത പ്ര​ദ​ക്ഷി​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി. രാ​വി​ലെ​ഏ​ഴി​ന് മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ല്‍ നേ​ര്‍​ച്ച​യ​പ്പം വെ​ഞ്ചെ​രി​ച്ചു. തു​ട​ര്‍​ന്ന് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കി. 10.30ന് ​മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കി. തു​ട​ര്‍​ന്ന് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ല്‍ നി​ന്നും ആ​രം​ഭി​ച്ച ടൗ​ണ്‍ ചു​റ്റി​യു​ള്ള ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ ആ​യി​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

പ​ത്തു ദി​വ​സം നീ​ണ്ടു​നി​ന്ന തി​രു​നാ​ളി​ന്‍റെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 6.15ന് ​ആ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണ​വും ന​ട​ത്ത​പ്പെ​ട്ടു. തീ​ര്‍​ഥാ​ട​ന ദി​ന​ങ്ങ​ളി​ല്‍ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ ക​ബ​റി​ട​ത്തി​ങ്ക​ലേ​ക്ക് നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് എ​ത്തി​യ​ത്. തീ​ര്‍​ഥാ​ട​ന​കേ​ന്ദ്രം റെ​ക്ട​ര്‍ ഫാ. ​അ​ഗ​സ്റ്റി​ന്‍ പാ​ല​ക്കാ​പ​റ​മ്പി​ല്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​ഗ​ര്‍​വാ​സീ​സ് ആ​നി​തോ​ട്ടം തു​ട​ങ്ങി​യ​വ​ര്‍ തി​രു​നാ​ള്‍ ച​ട​ങ്ങു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.