കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കാ​ൻ സാ​ന്ത്വ​ന​പ​രി​ച​ര​ണ​വു​മാ​യി സ്വ​രു​മ
Monday, July 29, 2024 10:51 PM IST
കു​റ​വി​ല​ങ്ങാ​ട്: കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം സ​മ്മാ​നി​ക്കാ​ൻ സൗ​ജ​ന്യ സാ​ന്ത്വ​ന​പ​രി​ച​ര​ണ​വു​മാ​യി സ്വ​രു​മ പാ​ലി​യേ​റ്റീ​വ് കെ​യ​ർ. കു​റ​വി​ല​ങ്ങാ​ട്, ഉ​ഴ​വൂ​ർ, മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഹോം ​കെ​യ​ർ, ഫി​സി​യോ​തെ​റാ​പ്പി, കൗ​ൺ​സി​ലിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി സ​മ്മാ​നി​ക്കു​ന്ന​ത്.

പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​റ​വി​ല​ങ്ങാ​ട്, ഉ​ഴ​വൂ​ർ, മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ആ​ശാ​പ്ര​വ​ർ​ത്ത​ക​രും ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി കു​ര്യ​ൻ, കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി, ഉ​ഴ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം ത​ങ്ക​ച്ച​ൻ, മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ൽ​ജി ഇ​മ്മാ​നു​വ​ൽ എ​ന്നി​വ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് വി​വി​ധ​യോ​ഗ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നി​ർ​മ​ല ജി​മ്മി, പി.​എം. മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​സി​ന്ധു​മോ​ൾ ജേ​ക്ക​ബ്, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, സ്വ​രു​മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റി​യാ​സ്, സെ​ക്ര​ട്ട​റി ജോ​യി മു​ണ്ടാ​മ്പ​ള്ളി, എ​ക്സി​ക്യൂ​ട്ടി​വ് സെ​ക്ര​ട്ട​റി സ​ഖ​റി​യാ ഞാ​വ​ള്ളി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു പ്ര​ണ​വം, പാ​ലി​യേ​റ്റീ​വ് ന​ഴ്സ് ബി​ജി​മോ​ൾ ചാ​ക്കോ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബെ​ന്നി കോ​ച്ചേ​രി എ​ന്നി​വ​ർ വി​വി​ധ​സ്ഥ​ല​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു. പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണം നേ​ടു​ന്ന​തി​നും വി​വ​ര​ങ്ങ​ൾ​ക്കും ഫോ​ൺ: 9447367194, 8111928361.