മാലിന്യം സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ കുഴിച്ചുമൂടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
Monday, July 29, 2024 7:18 AM IST
ആ​​ര്‍​പ്പൂ​​ക്ക​​ര: ആ​​ശു​​പ​​ത്രി മാ​​ലി​​ന്യം സ്വ​​കാ​​ര്യ വ്യ​​ക്തി​​യു​​ടെ പു​​ര​​യി​​ട​​ത്തി​​ല്‍ കു​​ഴി​​ച്ചു​​മൂ​​ടാ​നു​​ള്ള ശ്ര​​മം നാ​​ട്ടു​​കാ​​ര്‍ ത​​ട​​ഞ്ഞു. കു​​ടി​​വെ​​ള്ള സ്രോ​​ത​​സു​​ക​​ള്‍ മ​​ലി​​ന​​പ്പെ​​ടു​​മെ​​ന്ന കാ​​ര​​ണം പ​​റ​​ഞ്ഞാ​​ണ് ത​​ട​​ഞ്ഞ​​ത്. പ്ര​​തി​​ഷേ​​ധം ശ​​ക്ത​​മാ​​യ​​തോ​​ടെ പോ​​ലീ​​സെ​​ത്തി കേ​​സെ​​ടു​​ത്തു.

ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​ര്‍​പ്പൂ​ക്ക​​ര പ​​ഞ്ചാ​​യ​​ത്തി​​ലെ ഏ​​ഴാം വാ​​ര്‍​ഡി​​ലാ​​ണ് സം​​ഭ​​വം. പെ​​രു​​മ്പാ​​വൂ​​രി​​ല്‍നി​​ന്നു​​ള​​ള ആ​​ശു​​പ​​ത്രി മാ​​ലി​​ന്യ​​ങ്ങ​​ളാ​​ണ് ആ​​ര്‍​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്ത് ഏ​​ഴാം വാ​​ര്‍​ഡി​​ലെ സ്വ​​കാ​​ര്യ​വ്യ​​ക്തി​​യു​​ടെ പു​​ര​​യി​​ട​​ത്തി​​ല്‍ ത​​ള്ളി​​യ​​ത്.

12 ദി​​വ​​സം മു​​ന്‍​പ് പെ​​രു​​മ്പാ​​വൂ​​രി​​ലെ ആ​​ശു​​പ​​ത്രി​​യി​​ല്‍നി​​ന്നു​​ള്ള 300 ചാ​​ക്ക് മാ​​ലി​​ന്യമാണു ത​​ള്ളി​​യ​​ത്. തു​​ട​​ര്‍​ന്ന് പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​രെ​​ത്തി നോ​​ട്ടീ​​സ് ന​​ല്‍​കി​​യ​​തി​​ന് പി​​ന്നാ​​ലെ സ്വ​​കാ​​ര്യ​വ്യ​​ക്തി മാ​​ലി​​ന്യം കു​​ഴി​​ച്ച് മൂ​​ടാ​​ന്‍ ശ്ര​​മി​​ച്ചു. വി​​വ​​രം അ​​റി​​ഞ്ഞ നാ​​ട്ടു​​കാ​​ര്‍ സം​​ഘ​​ടി​​ച്ച് പ്ര​​തി​​ഷേ​​ധി​​ച്ച​​തോ​​ടെ മാ​​ലി​​ന്യം കു​​ഴി​​ച്ച് മൂ​​ടാ​​ന്‍ എ​​ത്തി​​യ ജെ​​സി​​ബി​​യു​​മാ​​യി സം​​ഘം മ​​ട​​ങ്ങി. മൂ​​ന്ന് ടി​​പ്പ​​ര്‍ ലോ​​റി​​ക​​ളി​​ല്‍ രാ​​ത്രി​​യാ​​ണ് മാ​​ലി​​ന്യം ജ​​ന​​വാ​​സ​​കേ​​ന്ദ്ര​​ത്തി​​ല്‍ ത​​ള്ളി​​യ​​ത്. ദി​​വ​​സ​​ങ്ങ​​ള്‍​ക്ക് ശേ​​ഷ​​മാ​​ണ് ഇ​​ത്ത​​ര​​ത്തി​​ല്‍ മാ​​ലി​​ന്യം ത​​ള്ളി​​യ വി​​വ​​രം പ്ര​​ദേ​​ശ​​വാ​​സി​​ക​​ള്‍ അ​​റി​​യു​​ന്ന​​ത്.

തു​​ട​​ര്‍​ന്ന് ഇ​​വ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​രെ വി​​വ​​രം അ​​റി​​യി​​ച്ചു. സ്ഥ​​ല​​ത്തെ​​ത്തി​​യ പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ര്‍ മാ​​ലി​​ന്യം ത​​രം തി​​രി​​ച്ച് പ്ലാ​​സ്റ്റി​​ക്ക് മാ​​ലി​​ന്യം ഹ​​രി​​ത ക​​ര്‍​മ സേ​​ന​​യ്ക്ക് കൈ​​മാ​​റ​​ണ​​മെ​​ന്നും ബാ​​ക്കി​​യു​​ള്ള​​വ കൃ​​ത്യ​​മാ​​യി സം​​സ്‌​​ക​​രി​​ക്ക​​ണ​​മെ​​ന്നും നി​​ര്‍​ദേ​​ശം ന​​ല്‍​കി. എ​​ന്നാ​​ല്‍, ഈ ​​നോ​​ട്ടീ​​സ് ല​​ഭി​​ച്ചെ​​ങ്കി​​ലും ഉ​​ട​​മ മാ​​ലി​​ന്യ​​ങ്ങ​​ള്‍ കു​​ഴി​​ച്ചു​​മൂ​​ടാ​​ന്‍ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് നാ​​ട്ടു​​കാ​​ര്‍ ആ​​രോ​​പി​​ക്കു​​ന്നു.

അ​​ശാ​​സ്ത്രീ​​യ​​മാ​​യി മാ​​ലി​​ന്യം സം​​സ്‌​​ക​​രി​​ക്കാ​​ന്‍ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്ന് പോ​​ലീ​​സ് നി​​ല​​പാ​​ട് എ​​ടു​​ത്ത​​തോ​​ടെ ജെ​​സി​​ബി​യു​​മാ​​യി മ​​ട​​ങ്ങി. ഇ​​തോ​​ടെ​​യാ​​ണ് പ്ര​​ദേ​​ശ​​ത്തെ സം​​ഘ​​ര്‍​ഷ​​ത്തി​​ന് അ​​യ​​വു​​ണ്ടാ​​യ​​ത്. എ​​ന്നാ​​ല്‍, ആ​​ശു​​പ​​ത്രി മാ​​ലി​​ന്യ​​ങ്ങ​​ള്‍ ഇ​​വി​​ടെ ത​​ള്ളി​​യി​​ട്ടി​​ല്ലെ​​ന്നും ആ​​ക്രി​​ക്ക​​ട​​ക​​ളി​​ലെ മാ​​ലി​​ന്യ​​ങ്ങ​​ളാ​​ണ് ഇ​​വി​​ടെ ത​​ള്ളി​​യ​​തെ​​ന്നു​​മാ​​ണ് ഉ​​ട​​മ പ​​റ​​യു​​ന്ന​​ത്.