വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് മു​ന്നി​ൽ പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രു​ടെ പ്ര​തി​ഷേ​ധം
Sunday, July 28, 2024 7:11 AM IST
പ​ള്ളി​ക്ക​ത്തോ​ട്: പ​ഞ്ചാ​യ​ത്തി​ൽ ജ​ല​ജീ​വ​ന്‍ പ​ദ്ധ​തി​ക്കാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി കു​ഴി​ച്ച റോ​ഡു​ക​ൾ പൈ​പ്പ് ഇ​ട​ലി​നു​ശേ​ഷം പൂ​ർ​വ​സ്ഥി​തി​യി​ൽ ആ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ൻ​ഡി​എ​യു​ടെ മെം​ബ​ർ​മാ​ർ കോ​ട്ട​യം വാ​ട്ട​ർ അ​തോ​റി​റ്റി ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു ബി​ജു പാ​ട്ടു​പാ​റ​യു‌​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ധ​ർ​ണ ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജി. ബി​ജു​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. വി​പി​ന​ച​ന്ദ്ര​ൻ, അ​ഖി​ൽ ര​വീ​ന്ദ്ര​ൻ, ടി.​ബി. ബി​നു, മെം​ബ​ർ​മാ​രാ​യ ബാ​ബു വീ​ട്ടി​ക്ക​ൽ, സ​നു ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ജ​ന​പ്ര​തി​നി​ധി​ക​ളും ച​ർ​ച്ച ന​ട​ത്തി. ഓ​ഗ​സ്റ്റ് 16നു ​പ​ണി തു​ട​ങ്ങു​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​റ​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു ബി​ജു അ​റി​യി​ച്ചു.