കൂ​ത്ര​​പ്പ​​ള്ളി സ്‌​​കൂ​​ളി​​ലെ ക്ലാ​​സ് മു​​റി​​ക​​ളി​​ല്‍ പു​​സ്ത​​ക​​ങ്ങ​​ളു​​മാ​​യി വ​​ണ്ടി എ​​ത്തി​​ത്തു​​ട​​ങ്ങി
Monday, July 29, 2024 7:44 AM IST
കൂ​​ത്ര​​പ്പ​​ള്ളി: കൂ​​ത്ര​​പ്പ​​ള്ളി സെ​​ന്‍റ് മേ​​രീ​​സ് യു​​പി സ്‌​​കൂ​​ളി​​ല്‍ ലൈ​​ബ്ര​​റി പു​​സ്ത​​ക​​ങ്ങ​​ള്‍ വാ​​യ​​ന​​യ്ക്കാ​​യി കു​​ട്ടി​​ക​​ളി​​ല്‍ എ​​ത്തി​ക്കു​​ന്ന​​തി​​ന് വേ​​ണ്ടി പു​​സ്ത​​ക വ​​ണ്ടി​​ക​​ള്‍ എ​​ത്തി​​ത്തു​​ട​​ങ്ങി.
ആ​​ഴ്ച​​യി​​ല്‍ ഒ​​രു ദി​​വ​​സം ഒ​​രു ക്ലാ​​സി​​ല്‍ പു​​സ്ത​​ക വ​​ണ്ടി​​യു​​ടെ സേ​​വ​​നം ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​ന് വേ​​ണ്ടി ര​​ണ്ട് വ​​ണ്ടി​​ക​​ളാ​​ണ് ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. തെ​ര​​ഞ്ഞെ​​ടു​​ത്ത 200 ലൈ​​ബ്ര​​റി പു​​സ്ത​​ക​​ങ്ങ​​ളാ​​ണ് വ​​ണ്ടി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

വീ​​ല്‍ ഘ​​ടി​​പ്പി​​ച്ച വ​​ണ്ടി​​ക​​ള്‍ ഓ​​രോ ദി​​വ​​സ​​വും ക്ലാ​​സു​​ക​​ളി​​ല്‍ പ്ര​​വേ​​ശി​​ച്ച് കു​​ട്ടി​​ക​​ള്‍​ക്ക് ആ​​വ​​ശ്യ​​മാ​​യ വാ​​യ​​ന പു​​സ്ത​​കം വി​​ത​​ര​​ണം ചെ​​യ്യു​​ന്നു.

വാ​​യ​​ന അ​​ഭി​​രു​​ചി വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി കു​​ട്ടി​​ക​​ളി​​ലേ​​ക്ക് ലൈ​​ബ്ര​​റി പു​​സ്ത​​ക​​ങ്ങ​​ള്‍ ചെ​​ന്നെ​​ത്തു​​ന്ന​​തി​​ന് വേ​​ണ്ടി ത​​യാ​​റാ​​ക്കി​​യ പു​​സ്ത​​ക വ​​ണ്ടി ഏ​​റെ ശ​​ദ്ധ​​നേ​​ടി​​ക്ക​​ഴി​​ഞ്ഞു. പു​​സ്ത​​ക വ​​ണ്ടി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം ബ്ലോ​​ക്ക് പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ര്‍ കെ.​എ.​ സു​​നി​​ത നി​​ര്‍​വ​​ഹി​​ച്ചു.

സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ ഫാ. ​​തോ​​മ​​സ് മം​​ഗ​​ല​​ത്ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ക​​റു​​ക​​ച്ചാ​​ല്‍ ഉ​​പ​​ജി​​ല്ല വി​​ദ്യാ​​ഭ്യാ​​സ ഓ​​ഫീ​​സ​​ര്‍ കെ.​കെ. ഓ​​മ​​ന മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഹെ​​ഡ്മാ​​സ്റ്റ​​ര്‍ സി​​ബി​​ച്ച​​ന്‍ കു​​രു​​വി​​ള, ജോ​​ഷി എ​​ന്‍.​ ജോ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.