ക്നാ​നാ​യ കാ​ത്ത​ലി​ക് യൂ​ത്ത് ലീ​ഗ് യു​വ​ജ​ന​ദി​നാ​ഘോ​ഷം
Sunday, July 28, 2024 11:51 PM IST
കോ​ട്ട​യം: ക്നാ​നാ​യ കാ​ത്ത​ലി​ക് യൂ​ത്ത് ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മോ​നി​പ്പ​ള്ളി തി​രു​ഹൃ​ദ​യ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക പാ​രി​ഷ് ഹാ​ളി​ല്‍ യു​വ​ജ​ന​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​തി​രൂ​പ​ത ചാ​പ്ല​യി​ന്‍ ഫാ. ​റ്റീ​നേ​ഷ് പി​ണ​ര്‍​ക്ക​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച യു​വ​ജ​ന​ദി​ന ആ​ഘോ​ഷ​ത്തി​ല്‍ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഷെ​ല്ലി ആല​പ്പാ​ട്ട് പ​താ​ക ഉ​യ​ര്‍​ത്തി.

പൊ​തു​സ​മ്മേ​ള​നം ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ മാ​ത്യൂ മൂ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എ​ല്‍ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ണി​സ് പി. ​സ്റ്റീ​ഫ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​മ​ല്‍ സ​ണ്ണി വെ​ട്ടു​കു​ഴി​യി​ല്‍, സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര, അ​തി​രൂ​പ​ത ചാ​പ്ല​യി​ന്‍ ഫാ. ​റ്റീ​നേ​ഷ് കു​ര്യ​ന്‍ പി​ണ​ര്‍​ക്ക​യി​ല്‍, ഉ​ഴ​വൂ​ര്‍ ഫൊ​റോ​ന വി​കാ​രി ഫാ. ​അ​ല​ക്‌​സ് ആ​ക്ക​പ​റ​മ്പി​ല്‍, ഉ​ഴ​വൂ​ര്‍ ഫൊ​റോ​ന ചാ​പ്ല​യി​ന്‍ ഫാ. ​ജി​ന്‍​സ് നെ​ല്ലി​ക്കാ​ട്ടി​ല്‍, മോ​നി​പ്പ​ള്ളി യൂ​ണി​റ്റ് ചാ​പ്ല​യി​ന്‍ ഫാ. ​മാ​ത്യു ഏ​റ്റി​യേ​പ്പ​ള്ളി​ല്‍, ഉ​ഴ​വൂ​ര്‍ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സ​ബി​ന്‍ സ​ണ്ണി, അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി അ​മ​ല്‍ സ​ണ്ണി, മോ​നി​പ്പ​ള്ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് നീ​തു​ന ജോ​മോ​ന്‍ മം​ഗ​ല​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, ചു​ങ്കം ഫൊ​റോ​ന ചാ​പ്ല​യി​ന്‍ ഫാ. ​ദീ​പു ഇ​റ​പു​റ​ത്ത്, ഇ​ട​ക്കാ​ട്ട് ഫൊ​റോ​ന ചാ​പ്ല​യി​ന്‍ ഫാ. ​സ​ജി മ​ല​യി​ല്‍​പു​ത്ത​ന്‍​പു​ര എ​ന്നി​വ​ര്‍ ട്രോ​ഫി​യും കാ​ഷ് അ​വാ​ര്‍​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു.