ഉപ്പുതറ സെ​ന്‍റ് ഫി​ലോ​മി​നാ​സി​ന് പു​ര​സ്‌​കാ​രം
Monday, July 29, 2024 10:51 PM IST
ഉ​പ്പു​ത​റ: സെ​ന്‍റ് ഫി​ലോ​മി​നാ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ സ്‌​കൗ​ട്‌​സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് യൂ​ണി​റ്റി​ന് സം​സ്ഥാ​ന പു​ര​സ്‌​കാ​രം. സി.​എം. ഷീ​ല്‍​ഡ് മ​ത്സ​ര​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ മൂ​ന്നാ​മ​ത്തെ മി​ക​ച്ച യൂ​ണി​റ്റ് എ​ന്ന അ​വാ​ര്‍​ഡാ​ണ് സ്‌​കൂ​ള്‍ ക​ര​സ്ഥ​മാ​ക്കി​യ​ത്.

സാ​മൂ​ഹ്യ, സേ​വ​ന, പ​രി​ശീ​ല​ന മേ​ഖ​ല​ക​ളി​ല്‍ ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷം ന​ട​ത്തി​യ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് സ്‌​കൂ​ളി​ന് അ​വാ​ര്‍​ഡ് ന​ല്‍​കി​യ​ത്. സ്‌​കൂ​ളി​ന് വേ​ണ്ടി സ്‌​കൗ​ട്‌​സ് മാ​സ്റ്റ​ര്‍ മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫ്, ഗൈ​ഡ്‌​സ് ക്യാ​പ്റ്റ​ന്‍ ബോ​ണി സി. ​മാ​ത്യു എ​ന്നി​വ​ര്‍ അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി.