വ്യാ​ജ​ബി​ല്ലു ന​ൽ​കി ക​ബ​ളി​പ്പി​ച്ച​താ​യി പ​രാ​തി
Sunday, July 28, 2024 7:30 AM IST
ക​റു​ക​ച്ചാ​ൽ: വ്യാ​ജ ബി​ല്ലു ന​ൽ​കി ക​ട​യു​ട​മ​യെ ക​ബ​ളി​പ്പി​ച്ച​താ​യി പ​രാ​തി. ക​റു​ക​ച്ചാ​ൽ അ​ണി​യ​റ കോം​പ്ല​ക്സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജാ​ന​കി ട​യേ​ഴ്സ് ആ​ൻ​ഡ് ബോ​ട്ടി​ക് സ്ഥാ​പ​ന ഉ​ട​മ സ​ന്ധ്യ​യാ​ണ് ത​ട്ടി​പ്പി​നു വി​ധേ​യ​താ​യി ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11നു ​ര​ണ്ടു യു​വാ​ക്ക​ൾ സ്ഥാ​പ​ന​ത്തി​ലെ​ത്തി മി​ത​മാ​യ നി​ര​ക്കി​ൽ സാ​ധ​ന​ങ്ങ​ളെ​ത്തി​ച്ചു ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് 17,850 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി.

സൗ​ന്ദ​ര്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും തു​ണി​ത്ത​ര​ങ്ങ​ളും മി​ത​മാ​യ നി​ര​ക്കി​ലെ​ത്തി​ച്ചു ന​ൽ​കാ​മെ​ന്നും 25,000 രൂ​പ ഒ​ന്നി​ച്ചു​ന​ൽ​കി​യാ​ൽ സാ​ധ​ന​ങ്ങ​ൾ​ക്ക് പു​റ​മെ സ്റ്റാ​ൻ​ഡു​ക​ളും ക​ട​യ്ക്ക് മു​ന്പി​ൽ സ്ഥാ​പി​ക്കാ​നു​ള്ള ബോ​ർ​ഡും ഡ​മ്മി​യും സൗ​ജ​ന്യ​മാ​യി ന​ൽ​കാ​മെ​ന്നും ക​ട​യു​ട​മ​യെ ഇ​വ​ർ ധ​രി​പ്പി​ച്ചു. കൂ​ടാ​തെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന സൗ​ന്ദ​ര്യ​വ​ർ​ധി​ത വ​സ്തു​ക്ക​ളും തു​ണി​ക​ളും ഇ​വ​രെ കാ​ണി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ സാ​ധ​ന​ങ്ങ​ൾ നേ​രി​ട്ട് ക​ട​യി​ലെ​ത്തി​ച്ചു ന​ൽ​കാ​മെ​ന്ന ഉ​റ​പ്പും ന​ൽ​കി.

ഒ​ടു​വി​ൽ 17850 രൂ​പ ഉ​ട​മ​യി​ൽ​നി​ന്നും വാ​ങ്ങി​യ​ശേ​ഷം ബി​ല്ലും ന​ൽ​കി. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ബോ​ർ​ഡും സാ​ധ​ന​ങ്ങ​ളു​മാ​യി വ​രാ​മെ​ന്നു പ​റ​ഞ്ഞു, ക​ട​യി​ലെ ന​മ്പ​ർ വാ​ങ്ങി​യ​ശേ​ഷം വി​ളി​ക്കാ​മെ​ന്നു പ​റ​ഞ്ഞു സ്‌​കൂ​ട്ട​റി​ൽ പോ​കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​വ​ർ ന​ൽ​കി​യ ബി​ല്ലി​ൽ പേ​രോ വി​ലാ​സ​മോ ഫോ​ൺ ന​മ്പ​റോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​ബ​ളി​പ്പി​ക്ക​ലാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് സ​ന്ധ്യ ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.