യു​വ​തി​യെ​യും സ​ഹോ​ദ​ര​നെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Sunday, July 28, 2024 7:33 AM IST
ക​റു​ക​ച്ചാ​ൽ: യു​വ​തി​യെ​യും സ​ഹോ​ദ​ര​നെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ങ്ങ​ഴ പു​തി​യി​ട​ത്ത് ക​രി​മ്പു​ങ്ക​ൽ ശ്രീ​ജി​ത്ത് എ​സ്. പി​ള്ള (32) എ​ന്ന​യാ​ളെ​യാ​ണ് ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം 6.30ന് ​ക​റു​ക​ച്ചാ​ല്‍ സ്വ​ദേ​ശി​നി​യും സ​ഹോ​ദ​ര​നും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന് പി​ന്നി​ൽ, ക​റു​ക​ച്ചാ​ൽ വ​ട​ക്കേ​റാ​ട്ടു ഭാ​ഗ​ത്തു വ​ച്ച് ശ്രീ​ജി​ത്ത് കാ​ർ ഇ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ സ​ഹോ​ദ​ര​നു പ​രി​ക്കു പ​റ്റി​യ​തി​നെ​ത്തു​ട​ർ​ന്ന് യു​വ​തി ഇ​തു ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്ന് ഇ​യാ​ൾ യു​വ​തി​യെ​യും സ​ഹോ​ദ​ര​നെ​യും ചീ​ത്ത​വി​ളി​ക്കു​ക​യും സ​ഹോ​ദ​ര​നു നേ​രെ കൈ​യേ​റ്റ​ത്തി​നു മു​തി​ർ​ന്ന പ്ര​തി​യെ ത​ട​ഞ്ഞ യു​വ​തി​യെ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

പ്ര​തി​യു​ടെ വി​വാ​ഹാ​ലോ​ച​ന യു​വ​തി നി​ര​സി​ച്ച​തി​ലെ മു​ൻ​വി​രോ​ധം നി​ല​നി​ന്നി​രു​ന്നു. ഇ​താ​ണ് ആ​ക്ര​മ​ണ​ത്തി​ലേ​ക്കു ന​യി​ച്ച​ത്. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ക​റു​ക​ച്ചാ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.