ആ​മ്പ​ല്ലൂ​രി​ലെ അ​ടി​പ്പാ​ത നി​ർ​മാ​ണം;​ ദേ​ശീ​യ​പാ​ത​യി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക്
Wednesday, September 25, 2024 7:05 AM IST
പു​തു​ക്കാ​ട്: മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ ആ​മ്പ​ല്ലൂ​രി​ൽ അ​ടി​പ്പാ​തനി​ര്‍​മാ​ണ​ത്തി​നാ​യി ദേ​ശീ​യ​പാ​ത പൊ​ളി​ച്ചു തു​ട​ങ്ങി. ആ​മ്പ​ല്ലൂ​ര്‍ സെ​ന്‍റ​ർ മു​ത​ൽ വ​ൻഗ​താ​ഗ​തക്കുരു​ക്ക്. മു​ന്ന​റി​യി​പ്പി​ല്ലാ​തെ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്ന​തി​നെ​ക്കാ​ൾ ര​ണ്ടുദി​വ​സം മു​മ്പേ ആ​മ്പ​ല്ലൂ​ർ സെ​ന്‍റ​റി​ൽ ടാ​റി​ട്ട ഭാ​ഗം പൊ​ളി​ച്ചുതു​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഇന്നലെ വൈ​കീ​ട്ട് മൂ​ന്നോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ തൃ​ശൂർ ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തംത​ട​ഞ്ഞ് വാ​ഹ​ന​ങ്ങ​ൾ സ​ര്‍​വീ​സ് റോ​ഡി​ലൂ​ടെ തി​രി​ച്ചുവി​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ദേ​ശീയ​പാ​ത​യി​ൽ വ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്കാ​യി.

സ​ര്‍​വീ​സ് റോ​ഡി​ന്‍റെ പ​ണി ഇ​പ്പോ​ഴും ബാ​ക്കിനി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണു മു​ന്ന​റി​യി​പ്പൊ​ന്നു​മി​ല്ലാ​തെ ഗ​താ​ഗ​തനി​യ​ന്ത്ര​ണം ആ​രം​ഭി​ച്ച​ത്. നേ​ര​ത്തേ 26 മു​ത​ൽ അ​ടി​പ്പാ​ത നി​ര്‍​മാ​ണം ആ​ രം​ഭി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഇന്നലെത്തന്നെ പ​ണിതു​ട​ങ്ങു​ക​യാ​യി​രു​ന്നു.


അ​വി​ചാ​രി​ത​മാ​യി ഗ​താ​ഗ​തനി​യ​ന്ത്ര​ണം തു​ട​ങ്ങി​യ​തോ​ടെ നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ലും സ​ർ​വീ​സ് റോ​ഡി​ലും കു​രു​ങ്ങി. പു​തു​ക്കാ​ട് സെ​ന്‍റര്‍ ക​ട​ന്ന് കു​റു​മാ​ലി​പ്പാലംവ​രെ​യും വാ​ഹ​ന​ങ്ങ​ളു​ടെ നി​ര ​രൂ​പ​പ്പെ​ട്ടു. അ​റി​യി​പ്പൊ​ന്നു​മി​ല്ലാ​തെ റോ​ഡ് പ​ണി​യും ഗ​താ​ഗ​തനി​യ​ന്ത്ര​ണ​വും ആ​രം​ഭി​ച്ച​തു വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി.

അ​ടി​പ്പാ​ത പൂ​ർ​ത്തി​യാ​ക്കാ​ൻ പ​ത്തുമാ​സ​മാ​ണ് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി പ​റ​യു​ന്ന കാ​ലാ​വ​ധി.
എ​ന്നാ​ൽ, ആ​ദ്യ ചു​വ​ടു​ത​ന്നെ വ​ലി​യ യാ​ത്രാദു​രി​ത​വും പ്ര​തി​ഷേ​ധ​വും ഉ​ണ്ടാ​ക്കി​യ​തി​ന്‍റെ ആ​ശ​ങ്ക​യി​ലാ​ണു യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും.