സെ​ന്‍റ് ജോ​സ​ഫ്‌​സ് കോളജിൽ പു​ഞ്ചി​രി കോ​ര്‍​ണ​ര്‍ ഉ​ദ്ഘാ​ട​നം
Wednesday, September 25, 2024 7:05 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​ഞ്ചി​രി കോ​ര്‍​ണ​ര്‍ ആ​രം​ഭി​ച്ചു. ലോ​കം മു​ഴു​വ​ന്‍ പു​ഞ്ചി​രി​ക്കാ​ന്‍ മ​റ​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ പ​ര​സ്പ​രസ്‌​നേ​ഹ​ത്തി​ന്‍റെ​യും മാ​ന​സി​കോ​ല്ലാ​സ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ് പു​ഞ്ചി​രി കോ​ര്‍​ണ​ര്‍ എ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ വീ​ണ സാ​നി, എ​ന്‍. ഉ​ര്‍​സു​ല, അ​ധ്യാ​പ​ക​രാ​യ ഡി. ​മ​ഞ്ജു, കെ.​ഡി. ധ​ന്യ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം നല്കി.