കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ൾ: സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​യോ​ഗം ന​ട​ന്നു
Wednesday, September 25, 2024 7:05 AM IST
കൊ​ര​ട്ടി: മ​ധ്യ​കേ​ര​ള​ത്തി​ലെ പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ അ​ത്ഭു​ത​പ്ര​വ​ർ​ത്ത​ക​യാ​യ കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ളി​ന്‍റെ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​യോ​ഗം ചേ​ർ​ന്നു. പ​ള്ളി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു യോ​ഗം. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും അ​സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കാ​ത്ത​വി​ധ​ത്തി​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ സ​ർ​ക്കാ​ർവ​കു​പ്പു​ക​ളു​ടെ നി​ർ​ലോ​ഭ​മാ​യ സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ക​ക്കാ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു.

ദേ​ശീ​യ​പാ​തവി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​റ​ങ്ങ​രമു​ത​ൽ മു​രി​ങ്ങൂ​ർവ​രെ​യു​ള്ള സ​ർ​വീ​സ് റോ​ഡു​ക​ളി​ൽ പു​രോ​ഗ​മി​ക്കു​ന്ന നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ അ​ധി​കൃ​ത​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നു ത​ഹ​സീ​ൽ​ദാ​ർ കെ.​എ. ജേ​ക്ക​ബ് യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

തി​രു​നാ​ൾദി​ന​ങ്ങ​ളി​ൽ ചാ​ല​ക്കു​ടി​യി​ലെ​യും സ​മീ​പ ഡി​പ്പോ​ക​ളി​ലെ​യും സ​ർ​വീ​സു​ക​ൾ മു​ട​ക്ക​മി​ല്ലാ​തെ ന​ട​ത്തു​വാ​നും ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്കാ​നും കൊ​ര​ട്ടി​യി​ൽ പ്ര​ത്യേ​ക​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കു​വാ​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. വൈ​ദ്യു​തി, മോ​ട്ടോ​ർവാ​ഹ​നം, പോ​ലീ​സ്, അ​ഗ്നി​ശ​മ​ന​സേ​ന എ​ന്നീ വ​കു​പ്പു​ക​ൾ തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സു​സ​ജ്ജ​മാ​ണെ​ന്നും പ​രി​പൂ​ർ​ണ സ​ഹ​ക​ര​ണം ഉ​ണ്ടാ​കു​മെ​ന്നും പ്ര​തി​നി​ധി​ക​ൾ ഉ​റ​പ്പു ന​ൽ​കി.


ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു ക​ണ്ട​രു​മ​ഠ​ത്തി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ലീ​ല സു​ബ്ര​ഹ്മ​ണ്യ​ൻ, ത​ഹ​സി​ൽ​ദാ​ർ കെ.​എ. ജേ​ക്ക​ബ്, കൊ​ര​ട്ടി സി​ഐ അ​മൃ​ത്‌​രം​ഗ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ർ​ഗീ​സ് ത​ച്ചു​പ​റ​മ്പി​ൽ, ഇ​ട​വ​ക ട്ര​സ്റ്റി​മാ​രാ​യ ജോ​ഫി നാ​ൽ​പ്പാ​ട്ട്, വി.​ഡി. ജൂ​ലി​യ​സ്, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​ഷോ ജോ​സ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സു​നി​ൽ ജോ​സ്, കേ​ന്ദ്ര​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ജോ​ജോ നാ​ൽ​പ്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഒ​ക്ടോ​ബ​ർ ഒ​ന്പ​തി​നാ​ണു തി​രു​നാ​ൾ കൊ​ടി​യേ​റ്റം. 12, 13 തി​യ​തി​ക​ളി​ലാ​ണു പ്ര​ധാ​ന തി​രു​നാ​ൾ. 19, 20 തി​യ​തി​ക​ളി​ൽ എ​ട്ടാ​മി​ട​വും 26, 27 തി​യ​തി​ക​ളി​ൽ പ​തി​ന​ഞ്ചാ​മി​ട​വും ആ​ഘോ​ഷി​ക്കും.