"സ്വ​ച്ഛതാ ഹി ​സേ​വ'
Wednesday, September 25, 2024 7:04 AM IST
വി​മ​ല കോ​ള​ജ്

തൃ​ശൂ​ർ: വി​മ​ല കോ​ളജ് എ​ൻ​എ​സ്​എ​സ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ വ​ട​ക്കേ​ച്ചി​റ ബ​സ് സ്റ്റാ​ൻ​ഡും പ​രി​സ​ര​ങ്ങ​ളും ശു​ചീ​ക​രി​ച്ചു.150 ഓ​ളം വ​രു​ന്ന എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ "സ്വ​ച്ഛതാ ഹി ​സേ​വ 2024' ​എ​ന്ന കേ​ര​ള മെ​ഗാ ഇ​വ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി.

തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നു​മാ​യി ചേ​ർ​ന്നാ​ണ് റാ​ലി​യും ശു​ചീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ച​ത്.​ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ സീ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ജ​യപ്ര​കാ​ശ് വി​മ​ല കോ​ള​ജ് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ.​ പി.​എ​സ്. സ്മി​ത, ആ​ൻമ​രി​യ ജോ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ സി.​എ​സ്. അ​ൽ​ഷി​ഫ, എ.​എം. ആ​ര്യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ​

ഗു​രു​വാ​യൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ ഒ​ൻ​പ​ത് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ശു​ചി​ത്വ സ​ന്ദേ​ശ പ്ര​ചാര​ണ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യ​താ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​കൃ​ഷ്ണ​ദാ​സ് പ​ത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സൈ​ക്കി​ൾ റാ​ലി​യോ​ടെ​യാ​ണ് ക്യാ​മ്പ​യി​ന് തു​ട​ക്ക​മാ​യ​ത്.

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ന​ഗ​ര​സ​ഭ​യി​ലെ ഭ​വ​ന​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി ഒ​രുല​ക്ഷം ചി​രാ​തു​ക​ളി​ൽ ദീ​പം തെ​ളി​യി​ക്കും.​ ഇ​തി​നു മു​ന്നോ​ടി​യാ​യി മാ​ലി​ന്യ മു​ക്ത പ്ര​തി​ജ്ഞ എ​ടു​ക്ക​ണം.​ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ഇ​ന്ന് മു​ത​ൽ വീ​ടു​ക​ൾ ക​യ​റി​യു​ള്ള പ്ര​ചാ​ര​ണം, രാ​വി​ലെ 10ന് ​സെ​ൽ​ഫി പോ​യി​ന്‍റ്്, നാ​ളെ രാ​വി​ലെ ഏ​ഴി​ന് കെഎ​സ്ആർ​ടിസി ബ​സ് സ്റ്റാ​ൻ​ഡ് ശു​ചീ​ക​ര​ണം, വൈ​കീ​ട്ട് അ​ഞ്ചി​ന് പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം, 27ന് ​ശു​ചി​ത്വ ക്വി​സ്, 28ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ചി​ത്ര​ര​ച​ന, വൈ​കീ​ട്ട് ഹ​രി​ത ക​ർ​മ സേ​ന​യു​ടെ ഫ്ളാ​ഷ് മോ​ബ്, 29ന് ​രാ​വി​ലെ ആ​റി​ന് മാ​ര​ത്ത​ൺ, 30ന് ​രാ​വി​ലെ പത്തിന് ​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ്ളാ​ഷ് മോ​ബ് എ​ന്നി​വ ന​ട​ക്കും. രാ​വി​ലെ വാ​ർ​ഡുക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ജ​ന​കീ​യ ശു​ചീ​ക​ര​ണ​വും ന​ട​ത്തും.


ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് വൈ​കി​ട്ട് മൂ​ന്നി​ന് അങ്കണ​വാ​ടി​ക​ൾ​ക്ക് ജൈ​വ​മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നാ​യി ബ​യോ​ബി​ൻ വി​ത​ര​ണ​വും തു​ട​ർ​ന്ന് സ്വ​ച്ഛ​താ​ ഹി ​സേ​വ സ​മാ​പ​ന സ​മ്മേ​ള​ന​വും ന​ട​ക്കും. വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൻ അ​നീ​ഷ്മ ഷ​നോ​ജ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ.​എം. ഷെ​ഫീ​ർ, എ.​എ​സ്. മ​നോ​ജ്, എ. ​സാ​യി​നാ​ഥ​ൻ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ച്ച്. അ​ഭി​ലാ​ഷ്കു​മാ​ർ എ​ന്നി​വ​രും പ​ത്രസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ

ചാ​വ​ക്കാ​ട്: "സ്വ​ച്ഛതാ ഹി ​സേ​വ കാ​മ്പ​യി​ൻ' ന​ഗ​ര​സ​ഭ​യി​ൽ ആ​രം​ഭി​ച്ചു. ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ജ പ്ര​ശാ​ന്ത് സ്വ​ച്ഛതാ പ​താ​ക ഉ​യ​ർ​ത്തി കാ​മ്പ​യി​നു തു​ട​ക്കംകു​റി​ച്ചു.

സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​എ​സ്. അ​ബ്ദു​ൽ റ​ഷീ​ദ്, അ​ഡ്വ. എ.​വി. മു​ഹ​മ്മ​ദ് അ​ൻ​വ​ർ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എം.എ​സ്. ആ​കാ​ശ്, ശു​ചി​ത്വ​മി​ഷ​ൻ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ര​ജി​നേ​ഷ് രാ​ജ​ൻ, ന​ഗ​ര​സ​ഭ ക്ലി​ൻ സി​റ്റി മാ​നേ​ജ​ർ വി. ​ദി​ലീ​പ്, സീ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​ഷ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൗ​ൺ​സി​ല​ർ​മാ​ർ, ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ, വ്യാ​പാ​രി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.