കൂ​ർ​ക്ക​ഞ്ചേ​രി - കു​റു​പ്പം റോ​ഡ് കോ​ൺ​ക്രീ​റ്റിം​ഗ് തു​ട​ങ്ങി
Wednesday, September 25, 2024 7:05 AM IST
തൃ​ശൂ​ർ: കൂ​ർ​ക്ക​ഞ്ചേരി- കു​റു​പ്പം റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ് തു​ട​ങ്ങി. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​ത്തു​കോ​ടി ചെ​ല​വി​ലാ​ണു റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്.

റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി. ബ​സു​ക​ൾ ചി​യ്യാ​രം, ക​ണ്ണം​കു​ള​ങ്ങ​ര​വ​ഴി ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ൽ എ​ത്ത​ണം. ചെ​റു​വാ​ഹ​ന​ങ്ങ​ൾ നെ​ടു​പു​ഴ -​ സോ​മി​ൽ റോ​ഡ് വ​ഴി പോ​ക​ണം.


മൂ​ന്നു മാ​സ​ത്തി​ന​കം റോ​ഡ് തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്നാ​ണു മേ​യ​റു​ടെ ഉ​റ​പ്പ്. പ​ടി​ഞ്ഞാ​റ​ൻ​മേ​ഖ​ല​യി​ൽ​നി​ന്ന് ന​ഗ​ര​ത്തി​ലേ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തു​ന്ന​ത് ഈ​വ​ഴി​യാ​ണ്. ഒ​രു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ ​പ​നം ഇ​താ​ദ്യ​മാ​യാ​ണ് 10 കോ​ടി രൂ​പ ചെ​ല​വി​ൽ അ​ത്യാ​ധു​നി​ക​രീ​തി​യി​ലു​ള്ള കോ​ണ്‍​ക്രീ​റ്റ് റോ​ഡ് നി​ർ​മാ​ണം ന​ട​ത്തു​ ന്ന​ത്.