വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് ജി​ല്ലാ പ്ലാ​നിം​ഗ് ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​രം
Wednesday, September 25, 2024 7:04 AM IST
കൈ​പ്പ​റ​മ്പ്: തൃ​ശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ടാ​ട്ട് ഡി​വി​ഷ​നി​ൽ 110ല​ക്ഷം രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് ജി​ല്ലാ പ്ലാ​നിം​ഗ് ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജി​മ്മി ചൂ​ണ്ട​ൽ അ​റി​യി​ച്ചു.​

കൈ​പ്പ​റ​മ്പ് ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 1ൽ ​സൗ​ഹൃ​ദ സെ​ക്ക​ൻഡ് അ​വ​ന്യു റോ​ഡ് നി​ർ​മാ​ണം 14ല​ക്ഷം, വാ​ർ​ഡ് 14ൽ ​പെ​രി​ങ്ങ​ന്നൂ​ർ ക​രി​യാം​പാ​ടം ലി​ങ്ക് റോ​ഡ് കാ​ന നി​ർ​മാ​ണം 10ല​ക്ഷം, പെ​രി​ങ്ങ​ന്നൂ​ർ പൊ​തു​കു​ളം ന​വീ​ക​ര​ണം 5ല​ക്ഷം, എകെജി ​ക​മ്മ്യൂ​ണി​റ്റി ഹാ​ൾ ന​വീ​ക​ര​ണം 5ല​ക്ഷം, വാ​ർ​ഡ് 15ൽ ​പോ​ന്നോ​ർ ആ​ണ്ട​പ​റ​മ്പ് റോ​ഡ് ന​വീ​ക​ര​ണം 14ല​ക്ഷം, തോ​ളൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 11ൽ ​നാ​ഗ​ത്താ​ൻ കാ​വ് റോ​ഡ് ന​വീ​ക​ര​ണം 10ല​ക്ഷം, അ​ടാ​ട്ട് ഗ്രാ​മപ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 13ൽ ​മ​ര​ത​കം എ​സ് സി ​സാം​സ്കാ​രി​ക നി​ല​യം പു​തി​യ കെ​ട്ടി​ടം പൂ​ർ​ത്തീ​ക​ര​ണം 10ല​ക്ഷം, വാ​ർഡ് 17ൽ ​വെ​ള്ളി​ശേ​രി കു​റൂ​ർ പാ​റ എ​സ്‌സി ​റോ​ഡ് ന​വീ​ക​ര​ണം 15ല​ക്ഷം, അ​രി​മ്പൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 6ൽ ​കി​ഴ​ക്കും​മ്പു​റം റോ​ഡ് കാ​ന നി​ർ​മാ​ണം 8ല​ക്ഷം, വാ​ർ​ഡ് 5ൽ ​ന​ടു​മു​റി പ​ര​ക്കാ​ട് റോ​ഡ് കാ​ന നി​ർ​മ്മാ​ണം 7ല​ക്ഷം, കൈ​പ്പ​റ​മ്പ്, തോ​ളൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പേ​രാ​മം​ഗ​ലം ക​രി​മ്പാ​ടം കോ​ൾ​പ​ട​വ്, മു​ണ്ടൂ​ർ​ത്താ​ഴം കോ​ൾ​പ​ട​വ്, മേ​ഞ്ചി​റ കോ​ൾ​പ​ട​വ് എ​ന്നീ പ​ട​വു​ക​ളി​ൽ പൈ​പ്പ് ലൈ​ൻ, മോ​ട്ടോ​ർ പ​മ്പ് സെ​റ്റ് സ്ഥാ​പി​ക്ക​ൽ 12ല​ക്ഷം എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത്.​


സ്പി​ൽ​ഓ​വ​ർ​ പ​ദ്ധ​തി​യി​ൽ മു​ണ്ടൂ​ർ-​കി​രാ​ലൂ​ർ-​വേ​ലൂ​ർ റോ​ഡി​ന് 43 ല​ക്ഷം, കൈ​പ്പ​റ​മ്പ്-​ത​ല​ക്കോ​ട്ടു​ക​ര റോ​ഡ് 11.20ല​ക്ഷം എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്ക് കൂ​ടി അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻവേ​ണ്ട നി​ർ​ദേ​ശം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് ന​ൽ​കി​യ​താ​യി ജി​മ്മി ചൂ​ണ്ട​ൽ പ​റ​ഞ്ഞു.