പാ​ല​യൂ​ർ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ രോ​ഗീസംഗമം
Wednesday, September 25, 2024 7:04 AM IST
പാ​ല​യൂ​ർ: മാ​ർ​തോ​മ മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ സെ​ന്‍റ്്. വി​ൻ​സ​ന്‍റ്് ഡി ​പോ​ൾ സൊ​സൈ​റ്റി​യാ​ണ് രോ​ഗി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി സം​ഗ​മം "സാ​ന്ത്വ​നം 2024' ന​ട​ത്തി​. 50 രോ​ഗി​ക​ളും അ​തി​ലേ​റെ 80 വ​യ​സ് ക​ഴി​ഞ്ഞ​വ​രും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​വ​ർ​ക്കാ​യി ഫാ. ​വ​ർ​ഗീ​സ് തി​രു​ത്തി​ച്ചി​റ, ഫാ. ​ആ​ന്‍റണി അ​രോ​ത, ഫാ . ​ഡെ​റി​ൻ അ​രി​മ്പൂ​ർ എ​ന്നി​വ​ർ സ​മൂ​ഹ​ബ​ലി​യ​ർ​പ്പ​ണം ന​ട​ത്തി​. രോ​ഗ​വും പ്രാ​യ​വു​ംമൂ​ലം ഒ​റ്റ​പ്പെ​ട്ടു​വെ​ന്ന് തോ​ന്നു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​തി​നാ​ണ് സം​ഗ​മം ന​ട​ത്തി​യ​തെ​ന്ന് ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ. ​ഡേ​വി​സ് ക​ണ്ണ​മ്പു​ഴ പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യ ബോ​ബ് ഇ​ല​വ​ത്തി​ങ്ക​ൽ, സി.​ഡി. ജോ​സ്, ഫ്രാ​ൻ​സി ചൊ​വ്വ​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.