ജ​ൽ​ജീ​വ​ൻ കു​ടി​വെ​ള്ള വി​ത​ര​ണം റോ​ഡി​ന​ടി​യി​ൽ കു​ടു​ങ്ങി
Wednesday, September 25, 2024 7:05 AM IST
ചാ​യ്പ​ൻ​കു​ഴി: ജ​ൽ​ജീ​വ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ക​ണ​ക‌്ഷ​ൻ റോ​ഡി​ന​ടി​യി​ൽ. പൈ​പ്പ് ക​ണ​ക‌്ഷ​ൻ ന​ൽ​കാ​തെ റോ​ഡ് കോ​ൺ​ഗ്രീ​റ്റിം​ഗ് ന​ട​ത്താ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു. വീ​ടു​ക​ളി​ലേ​ക്കു കു​ടി​വെ​ള്ള ക​ണ​ക‌്ഷ​ൻ ന​ൽ​ക​ണ​മെ​ങ്കി​ൽ ഇ​നി റോ​ഡ് പൊ​ളി​ക്ക​ണം. കു​റ്റി​ച്ചി​റ - ചാ​യ്പ​ൻ​കു​ഴി റോ​ഡി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ർ​ത്ത​ന​മാ​ണു ജ​ൽ​ജീ​വ​ൻ കു​ടി​വെ​ള്ളപ​ദ്ധ​തി​ക്കു വി​ന​യാ​യ​ത്. 335 മീ​റ്റ​ർ കോ​ൺ​ക്രീ​റ്റിം​ഗി​നു​വേ​ണ്ടി 5.5 മീ​റ്റ​ർ വീ​തി​യി​ലും ആ​റ് ഇ​ഞ്ച് ക​ന​ത്തി​ലു​മാ​ണു നി​ർ​മാ​ണം. ഇ​തി​നു ലെ​വ​ൽ എ​ടു​ക്കേ​ണ്ട ജോ​ലി​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്.


ജ​ൽ​ജീ​വ​ൻ കു​ടി​വെ​ള​ള പ​ദ്ധ​തി​യു​ടെ പു​തി​യ പൈ​പ്പു​ക​ൾ റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും ഒ​രു​വ​ർ​ഷം​മു​മ്പ് ഇ​ട്ടി​രു​ന്ന​താ​ണ്. ഇ​നി​യും വീ​ടു​ക​ളി​ലേ​ക്കു ക​ണ​ക‌്ഷ​ൻ ന​ല്കി​യി​ട്ടി​ല്ല. ക​ണ​ക‌്ഷ​ൻ ന​ൽ​കു​ന്ന​തി​ന് റോ​ഡ് കു​ത്തി​പ്പൊ​ളി​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ കോ​ൺ​ക്രീ​റ്റിം​ഗി​നു മു​ന്പാ​യി അ​ടി​യ​ന്ത​ര​മാ​യി ക​ണ​ക്‌ഷ​ൻ ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ജോ​സ് കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി നാ​ട്ടി​ക ഫ​ർ​ക്ക എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യർക്കു ക​ത്തു​ന​ല്കി.