കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ക​ൾ​വ​ർ​ട്ട് ത​ക​ർ​ന്നു; ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു
Wednesday, September 25, 2024 7:05 AM IST
എ​ട​ത്തി​രു​ത്തി: പ​ഞ്ചാ​യ​ത്തി​ലെ കു​ട്ട​മം​ഗ​ലം - പ​ല്ല റോ​ഡി​ലെ ക​ൾ​വ​ർ​ട്ട് ത​ക​ർ​ന്നു. ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ഇ​തു​വ​ഴി ടി​പ്പ​ർ​ലോ​റി ക​ട​ന്നു​പോ​യ​തോ​ടെ​യാ​ണു ക​ൾ​വ​ർ​ട്ടി​ന്‍റെ ഒ​രു​ഭാ​ഗ​ത്തെ സ്ലാ​ബ് ത​ക​ർ​ന്ന് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.

കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന ക​ൾ​വ​ർ​ട്ടാ​ണി​ത്. തോ​ടി​നോ​ടു​ചേ​ർ​ന്നു​ള്ള ക​ൾ​വ​ർ​ട്ടാ​ണു ത​ക​ർ​ന്ന​ത്. വ​ലി​യ ആ​ഴ​ത്തി​ലു​ള്ള കു​ഴി​യാ​ണു രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. കു​ട്ട​മം​ഗ​ലം - പ​ല്ല റോ​ഡി​ൽ കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന പ​ത്തോ​ളം ക​ൾ​വ​ർ​ട്ടു​ക​ളാ​ണു​ള​ള​തെ​ന്നും എ​ത്ര​യും​വേ​ഗം ക​ൾ​വ​ർ​ട്ടു​ക​ൾ പു​തു​ക്കി​പ്പ​ണി​യ​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​മ​റി​ഞ്ഞ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.