പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പി​ഞ്ച് കു​ഞ്ഞ് മ​രി​ച്ചു
Wednesday, September 25, 2024 10:17 PM IST
താ​മ​ര​ശേ​രി: തി​ള​ച്ച പാ​ൽ ദേ​ഹ​ത്ത് അ​റി​യാ​തെ ത​ട്ടി മ​റി​ഞ്ഞ് വീ​ണ് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പി​ഞ്ച് കു​ഞ്ഞ് മ​രി​ച്ചു.

താ​മ​ര​ശേ​രി ചു​ങ്കം ക​യ്യേ​ലി​ക്കു​ന്നി​ൽ വാ​ട​ക ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന ഇ​ല്ലി​പ്പ​റ​മ്പി​ൽ ന​സീ​ബ് - ജ​സ്ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​സ്‌​ല​ൻ അ​ബ്ദു​ള്ള (1) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി കു​ഞ്ഞി​നെ​യു​മാ​യി അ​ടു​ക്ക​ള​യി​ൽ എ​ത്തി​യ​പ്പോ​ൾ അ​റി​യാ​തെ പാ​ൽ​പാ​ത്രം ത​ട്ടി​മ​റി​ഞ്ഞ് തി​ള​ച്ച പാ​ൽ കു​ഞ്ഞി​ന്‍റെ ദേ​ഹ​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു.


ഉ​ട​ൻ ത​ന്നെ താ​മ​ര​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹോ​ദ​ര​ങ്ങ​ൾ: നേ​ഹ ന​സീ​ബ്, അം​ദാ​ൻ അ​ബ്ദു​ള്ള, അ​ൽ​ഹാ​ൻ അ​ബ്ദു​ള്ള.