നി​പ: നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചു
Wednesday, September 25, 2024 5:08 AM IST
മ​ല​പ്പു​റം: നി​പ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ പു​റ​ത്തു വ​ന്ന 16 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി നെ​ഗ​റ്റീ​വാ​യ​താ​യി മ​ന്ത്രി വീ​ണാ​ജോ​ര്‍​ജ് അ​റി​യി​ച്ചു. ഇ​തു​വ​രെ 104 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് നെ​ഗ​റ്റീ​വാ​യ​ത്.

സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട 94 പേ​രു​ടെ ക്വാ​റ​ന്‍റ​യി​ന്‍ ഇ​ന്ന് അ​വ​സാ​നി​ക്കും. പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ലെ നാ​ലു​പേ​രു​ടെ​യും സെ​ക്ക​ന്‍​ഡ​റി പ​ട്ടി​ക​യി​ലെ 90 പേ​രു​ടെ​യും ക്വാ​റ​ന്‍റ​യി​നാ​ണ് ഇ​ന്ന് അ​വ​സാ​നി​ക്കു​ക. രോ​ഗ​ബാ​ധി​ത മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം പി​ന്‍​വ​ലി​ച്ച് ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി.


രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ഒ​രാ​ള്‍ ഇ​ന്ന​ലെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റാ​യി​ട്ടു​ണ്ട്. 28 പേ​ര്‍ പെ​രി​ന്ത​ല്‍​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തു​ട​രു​ന്നു. സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്ക് മാ​ന​സി​ക പി​ന്തു​ണ ന​ല്‍​കി​വ​രു​ന്നു. ഇ​ന്ന​ലെ ര​ണ്ടു പേ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ 281 പേ​ര്‍​ക്ക് കോ​ള്‍ സെ​ന്‍റ​ര്‍ വ​ഴി മാ​ന​സി​ക പി​ന്തു​ണ ന​ല്‍​കി.