വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു കൈ​ത്താ​ങ്ങാ​കാ​ൻ പു​ത്ത​ൻ​പ​ള്ളി
Wednesday, September 25, 2024 7:05 AM IST
തൃ​ശൂ​ർ: പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ൻ ബ​സി​ലി​ക്ക തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ (പു​ത്ത​ൻ​പ​ള്ളി) പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ന്‍റെ തി​രു​നാ​ൾ 27നു ​ജീ​വ​കാ​രു​ണ്യ​തി​രു​നാ​ളാ​യി ആ​ച​രി​ക്കും.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​വ​ർ​ഷം നേ​ർ​ച്ച ഊ​ട്ട് ഒ​ഴി​വാ​ക്കി​യ​താ​യും പ​ക​രം നേ​ർ​ച്ച​അ​രി വി​ത​ര​ണം ചെ​യ്യു​മെ​ന്നും നേ​ർ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി ല​ഭി​ക്കു​ന്ന മു​ഴു​വ​ൻ സം​ഭാ​വ​ന​യും ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി കൈ​മാ​റു​മെ​ന്നും റെ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സീ​സ് പ​ള്ളി​ക്കു​ന്ന​ത്ത് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ചി​കി​ത്സ, ഭ​വ​ന​നി​ർ​മാ​ണ സ​ഹാ​യ​വി​ത​ര​ണം, അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കു സൗ​ജ​ന്യ അ​രി​വി​ത​ര​ണം എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ൾ​ദി​ന​മാ​യ 27നു ​രാ​വി​ലെ ആ​റു​മു​ത​ൽ ഒ​ൻ​പ​തു​വ​രെ തു​ട​ർ​ച്ച​യാ​യി വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. 9.30 നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ​കു​ർ​ബാ​ന​യ്ക്കു തൃ​ശൂ​ർ ദേ​വ​മാ​ത പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ജോ​സ് ന​ന്തി​ക്ക​ര സി​എം​ഐ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നി​നു ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യ്ക്ക് ആ​ബാ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​റോ​യ് വേ​ള​ക്കൊ​ന്പി​ൽ നേ​തൃ​ത്വം ന​ൽ​കും. രാ​ത്രി ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​വ​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.


പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജേ​ക്ക​ബ് അ​ഞ്ചേ​രി, എ​ക്സി​ക്യൂ​ട്ടീ​വ് ട്ര​സ്റ്റി ജോ​ർ​ജ് പു​ലി​ക്കോ​ട്ടി​ൽ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ പോ​ൾ പെ​ല്ലി​ശേ​രി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.