അ​വാ​ർ​ഡ് വി​ത​ര​ണംചെയ്തു
Wednesday, September 25, 2024 3:20 AM IST
ച​ന്ദ​ന​പ്പ​ള്ളി: പ​ഠിപ്പു​ര കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ​യും ച​ന്ദ​ന​പ്പ​ള്ളി ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡി​ന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ല​സ് ടു, ​ബി​രു​ദ - ബി​രു​ദാ​ന്ത​ര പ​രീ​ക്ഷ​ക​ളി​ലും പ്ര​ഫ​ഷ​ണ​ൽ, ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ലും ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠിപ്പു​ര എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു.

അ​നു​മോ​ദ​ന​യോ​ഗ​ത്തി​ൽ ഫാ. ​ബി​ജു തോ​മ​സ് പ​റ​ന്ത​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ക ക്ലാ​സെ​ടു​ത്തു. ചെ​യ​ർമാൻ ​ജോ​ർ​ജ് വ​ര്ഗീ​സ് കൊ​പ്പ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം വ​ള്ളി​ക്കോ​ട്‌ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ന​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.


യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന അ​ധ്യാ​പ​ക​രാ​യ ഫാ. ​കു​ര്യ​ൻ വ​ര്ഗീ​സ് കോ​ർ എ​പ്പി​സ്കോ​പ്പ, പ്ര​ഫ. ടി. ​ഒ. ജോ​ർ​ജ് , ഡോ. ​കെ. കെ. ​ഗീ​വ​ര്ഗീ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു . ജേ​ക്ക​ബ് ജോ​ർ​ജ് കു​റ്റി​യി​ൽ, റോ​യി വ​ർ​ഗീ​സ് , ലി​സി റോ​ബി​ൻ​സ്, സൂ​സ​ൻ ജോ​ൺ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .